Tag: സില്‍വര്‍ലൈന്‍

പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച അവസാനിച്ചു; വൈകിട്ട് വാർത്താസമ്മേളനം

സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലിമെൻ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ രാവിലെ 11നായിരുന്നു 20 മിനുട്ട് നീണ്ട കൂടിക്കാഴ്ച. ഇതുസംബന്ധിച്ച് വൈകിട്ട് നാലിന് മുഖ്യമന്ത്രി വാർത്താ സമ്മേളനം…

മന്ത്രി സജി ചെറിയാന് വേണ്ടി കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഫിഷറീസ് മന്ത്രി സജി ചെറിയാന് വേണ്ടി കെ റെയിലിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. ചെങ്ങന്നൂരില്‍ സില്‍വര്‍ലൈന്‍ കടന്നുപോകുന്നത് കാണിച്ച് നേരത്തേ വിതരണം ചെയ്ത ഭൂപടമല്ല ഇപ്പോള്‍ പ്രചരിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.…

സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകും’; സാധാരണക്കാരെ വിടില്ലെന്ന് സതീശന്‍

സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും…

സില്‍വര്‍ലൈന്‍ കല്ലിടലിനിടെ സംഘര്‍ഷം: ചങ്ങനാശേരി മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ ഉടലെടുത്ത സംഘര്‍ഷം തുടരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി മണ്ഡലത്തില്‍ നാളെ സംയുക്ത സമര സമിതിയും ബി ജ പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോലീസ് അറസ്റ്റ് ചെയ്തവരെ…