Tag: സില്‍വര്‍ലൈന്‍

സിൽവർലൈനുമായി മുന്നോട്ടുതന്നെയെന്ന് സർക്കാർ, ആധുനിക സങ്കേതം ഉപയോഗിച്ച് സർവേ തുടരും

കല്ലിടൽ അവസാനിപ്പിച്ചെങ്കിലും സിൽവര്‍ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഉറപ്പിച്ച് പറഞ്ഞ് സര്‍ക്കാര്‍. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് സര്‍വേ തുടരാനാണ് തീരുമാനം. തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിനിടെ കല്ലിടലിൽ നിന്ന് സര്‍ക്കാര്‍ പിൻമാറിയത് രാഷ്ട്രീയ വിജയമാക്കാൻ പ്രതിപക്ഷം തയ്യാറെടുക്കുമ്പോൾ ഒട്ടും അയഞ്ഞിട്ടില്ലെന്ന സൂചന തന്നെയാണ് സർക്കാർ…

കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ഇനി ജിപിഎസ് വഴി

കെ റെയില്‍ കല്ലിടല്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട വൻ പ്രതിഷേധങ്ങൾക്കും കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും സമരക്കാരും പൊലീസുമായുള്ള നിരന്തര…

കൈ പുസ്തകം വഴി കൈകാര്യം ചെയ്യാൻ സർക്കാർ; സിൽവർ ലൈൻ പ്രചാരണത്തിന് ഏഴരലക്ഷം ചെലവിൽ അഞ്ച് ലക്ഷം പുസ്തകം

സിൽവർ ലൈൻ പ്രചാരണത്തിന് വീണ്ടും കൈ പുസ്തകമിറക്കാൻ സർക്കാർ തീരുമാനം. അതിരടയാള കല്ലിടൽ താൽകാലികമായി നിർത്തിയിരിക്കുകയാണെങ്കിലും ജനങ്ങളെ കാര്യങ്ങൾ ബോധിപ്പിക്കലാണ് ലക്ഷ്യം. ഇതിനായാണ് രണ്ടാമതും കൈ പുസ്തകം ഇറക്കുന്നത്. അഞ്ച് ലക്ഷം കൈ പുസ്തകങ്ങളാണ് സർക്കാർ അച്ചടിച്ച് ഇറക്കുന്നത്. ഇതിനായി ഏഴരലക്ഷം…

സിൽവർ ലൈൻ: പാനൽ ചർച്ച ആരംഭിച്ചു

സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെറെയില്‍) സംഘടിപ്പിക്കുന്ന ചര്‍ച്ച ആരംഭിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് കെ റെയിൽ. രാവിലെ 11ന് തിരുവനന്തപുരം താജ് വിവാന്ത ഹോട്ടലിലാണ് പരിപാടി. പദ്ധതിയെക്കുറിച്ച്…

സില്‍വര്‍ലൈന്‍ പദ്ധതി: സര്‍ക്കാര്‍ എതിര്‍ ശബ്ദങ്ങള്‍ കേള്‍ക്കാനൊരുങ്ങുന്നു; 28ന് സംവാദം

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെ എതിര്‍ ശബ്ദങ്ങളെ കേള്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഈ മാസം 28ന് സംവാദം ഒരുക്കാനാണ് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. പദ്ധതിയുടെ സാങ്കേതിക വശത്തെ കുറിച്ച് ശക്തമായ എതിര്‍പ്പ് ഉന്നയിച്ച മുന്‍ റെയില്‍വേ എന്‍ജിനിയീര്‍ അലോക്…

വീണ്ടും കെ റെയിൽ സർവേ, കഴക്കൂട്ടം കരിച്ചാറയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടി പൊലീസ്

പാർട്ടി കോൺഗ്രസ് കാലത്ത് നിർത്തിവച്ച സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിൽ ഉദ്യോഗസ്ഥർ സിൽവർ ലൈൻ സർവേയ്ക്ക് എത്തി. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പൊലീസ്…

സില്‍വര്‍ലൈന് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല’; ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം

സിൽവർലൈൻ പദ്ധതിയ്ക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സാമൂഹികാഘാത പഠനത്തിനായി സംസ്ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. സർവേയുടെ പേരിൽ റെയിൽവേ ഭൂമിയിൽ കല്ലിടരുതെന്ന് രേഖാമൂലം നിർദേശം നൽകിയിരുന്നെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍വേ നടക്കുന്ന ഭൂമിയ്ക്ക് വായ്പ…

സില്‍വര്‍ലൈന്‍; യെച്ചൂരിയും പിണറായിയും പറയുന്നത് ഒരേ കാര്യം- എസ് ആര്‍ പി

സില്‍വര്‍ലൈന്‍ വിഷയത്തില്‍ സി പി എം കേന്ദ്ര- സംസ്ഥാന നേതാക്കള്‍ തമ്മില്‍ ഒരു അഭിപ്രായ വിത്യാസവുമില്ലെന്ന് പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായിയുമെല്ലാം പറയുന്നത് ഒരേ കാര്യമാണ്. കെ റെയില്‍ നടപ്പാക്കണമെന്നാണ്…

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ടതുണ്ടോ? സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ സര്‍വ്വേ നടത്താനും കല്ലിടാനും നോട്ടീസ് നല്‍കേണ്ടതല്ലേ? ആയിരം കോടിയിലേറെ ചെലവു വരുന്ന ഇത്തരം പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടോ?. ഭൂമിയില്‍ സര്‍വ്വേ…

കെ റെയിൽ: പ്രധാനമന്ത്രിയുടെ പ്രതികരണത്തിൽ മുഖ്യമന്ത്രിക്ക് പ്രതീക്ഷ; വൈകിയാൽ ചെലവേറുമെന്ന് പിണറായി

കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ച ശേഷം കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും…