Tag: മുഖ്യമന്ത്രി

തൃക്കാക്കര: മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് പ്രചാരണം നയിക്കും; ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിൽ പ​ങ്കെടുക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നയിക്കും. മണ്ഡലത്തിലെ ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മുഖ്യമന്ത്രി പ​ങ്കെടുക്കും. കഴിഞ്ഞ ദിവസം എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം നടന്നിരുന്നു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ​ങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ്…

കൈ പുസ്തകം വഴി കൈകാര്യം ചെയ്യാൻ സർക്കാർ; സിൽവർ ലൈൻ പ്രചാരണത്തിന് ഏഴരലക്ഷം ചെലവിൽ അഞ്ച് ലക്ഷം പുസ്തകം

സിൽവർ ലൈൻ പ്രചാരണത്തിന് വീണ്ടും കൈ പുസ്തകമിറക്കാൻ സർക്കാർ തീരുമാനം. അതിരടയാള കല്ലിടൽ താൽകാലികമായി നിർത്തിയിരിക്കുകയാണെങ്കിലും ജനങ്ങളെ കാര്യങ്ങൾ ബോധിപ്പിക്കലാണ് ലക്ഷ്യം. ഇതിനായാണ് രണ്ടാമതും കൈ പുസ്തകം ഇറക്കുന്നത്. അഞ്ച് ലക്ഷം കൈ പുസ്തകങ്ങളാണ് സർക്കാർ അച്ചടിച്ച് ഇറക്കുന്നത്. ഇതിനായി ഏഴരലക്ഷം…

പിണറായിയിലെ ബോംബേറ്; മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ കൂട്ടി

പിണറായിയിലെ ബോബേറിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീടിന്റെ സുരക്ഷ കൂട്ടി. സിപിഎം പ്രവ‍ർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെയാണ് ഇന്നലെ രാത്രി ബോംബേറ് ഉണ്ടായത്.കഴിഞ്ഞ ദിവസം പിടിയിലായ നിജിൽ ദാസിനെ ഒളിവിൽ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന്…

സില്‍വര്‍ലൈന്‍ പദ്ധതി: സര്‍ക്കാര്‍ എതിര്‍ ശബ്ദങ്ങള്‍ കേള്‍ക്കാനൊരുങ്ങുന്നു; 28ന് സംവാദം

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെ എതിര്‍ ശബ്ദങ്ങളെ കേള്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഈ മാസം 28ന് സംവാദം ഒരുക്കാനാണ് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. പദ്ധതിയുടെ സാങ്കേതിക വശത്തെ കുറിച്ച് ശക്തമായ എതിര്‍പ്പ് ഉന്നയിച്ച മുന്‍ റെയില്‍വേ എന്‍ജിനിയീര്‍ അലോക്…

സില്‍വര്‍ലൈന് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല’; ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം

സിൽവർലൈൻ പദ്ധതിയ്ക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സാമൂഹികാഘാത പഠനത്തിനായി സംസ്ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. സർവേയുടെ പേരിൽ റെയിൽവേ ഭൂമിയിൽ കല്ലിടരുതെന്ന് രേഖാമൂലം നിർദേശം നൽകിയിരുന്നെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍വേ നടക്കുന്ന ഭൂമിയ്ക്ക് വായ്പ…

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ടതുണ്ടോ? സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ സര്‍വ്വേ നടത്താനും കല്ലിടാനും നോട്ടീസ് നല്‍കേണ്ടതല്ലേ? ആയിരം കോടിയിലേറെ ചെലവു വരുന്ന ഇത്തരം പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടോ?. ഭൂമിയില്‍ സര്‍വ്വേ…

പാർട്ടി കോൺഗ്രസ് ഇന്ന്

സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്‌ ഇന്ന് തുടക്കമാകും. ഇനി അഞ്ചുനാൾ കണ്ണൂരാകും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം.പൊതുസമ്മേളനവേദിയായ ജവഹർ സ്‌റ്റേഡിയത്തിലെ എ കെ ജി നഗറിൽ സംഘാടകസമിതി ചെയർമാനും പൊളിറ്റ്‌ബ്യൂറോ അംഗവുമായ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വ വൈകിട്ട്‌ ഏഴിന്‌ പതാക…

ഐടി പാർക്കുകളിൽ ഇനി ബാറും ‌പബും; പുതുക്കിയ മദ്യ നയത്തിന് പച്ചക്കൊടി;മന്ത്രിസഭ ഇന്ന് അം​ഗീകാരം നൽകും

പുതുക്കിയ മദ്യ നയത്തിന് സർക്കാരിന്റെ പച്ചക്കൊടി. പുതിയ മദ്യ നയത്തിന് ഇന്ന് അംഗീകാരം നൽകും. മന്ത്രി സഭാ യോഗത്തിൻ്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തി. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരും. ഇതിനുള്ള ഐ‌…

സര്‍ക്കാറിന് വീണ്ടും ആശ്വാസം; കെ റെയിലിന് എതിരായ രണ്ട് ഹരജികള്‍ ഹൈക്കോടതി തള്ളി

കെ റെയിലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കവെ പദ്ധതിക്കെതിരായ രണ്ട് ഹരജികള്‍ തള്ളി ഹൈക്കോടതി. തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സര്‍ക്കാറിന് അനുമതി നല്‍കുകയും ചെയ്തു. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നു കാണിച്ച് സമര്‍പ്പിച്ച രണ്ട് ഹരജികളാണ് ജസ്റ്റിസ് എന്‍ നഗരേഷ് തള്ളിയത്.…

കെ റെയിൽ: പ്രധാനമന്ത്രിയുടെ പ്രതികരണത്തിൽ മുഖ്യമന്ത്രിക്ക് പ്രതീക്ഷ; വൈകിയാൽ ചെലവേറുമെന്ന് പിണറായി

കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ച ശേഷം കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും…