Tag: മാസ്ക്

സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കും ജിവനക്കാർക്കും മാസ്ക് നിർബന്ധം

അവധിക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളും അധ്യാപകർ അടങ്ങുന്ന ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ വർഷം കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നപ്പോൾ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ചാവും പ്രവർത്തനം.അർഹമായ മുഴുവൻ വിദ്യാർത്ഥികൾക്കും വാക്സിൻ നൽകാൻ സ്കൂളിൽ തന്നെ…

മാസ്ക് നിർബന്ധം

സംസ്ഥാനത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി പിഴ ഈടാക്കും. കോവിഡ് കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ്.

മാസ്ക് നിര്‍ബന്ധമാക്കി തമിഴ്നാട്

സംസ്ഥാന വ്യാപകമായി മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കി തമിഴ്നാട് സര്‍ക്കാര്‍. പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയീടാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവ് കൃത്യമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കാര്‍…

മാസ്ക് ഉപയോഗം : പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കോവിഡ് വീണ്ടും ഉയര്‍ന്നതോടെ മാസ്ക് ഉപയോഗം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രെട്ടറിയാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. രോഗബാധ ഉയരുന്ന പ്രദേശങ്ങളിലെ ക്ലസ്റ്ററുകള്‍ നിരീക്ഷിക്കാനും ജിനോം സീക്വന്‍സ് തീവ്രമാക്കാനും ആശുപത്രികളിലെ കടുത്ത അക്യുട്ട് റെസ്പിരേട്ടരി രോഗങ്ങള്‍, ഇന്ഫ്ലുവെന്സ‍…

ഒടുവില്‍ മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി

കോവിഡ് രോഗികള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മാസ്ക്ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് രാജ്യതലസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കത്തവര്‍ക്കെതിരെ 500 രൂപ പിഴ ചുമത്തുമെന്ന് ഡി.ഡി.എം.എ അറിയിച്ചു. ദില്ലിയില്‍…

മാസ്ക് ഒഴിവാക്കില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ദുരന്തനിയമപ്രകാരമുള്ള നടപടികളാണ് പിൻവലിച്ചത്. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി. കേന്ദ്ര നിർദേശ പ്രകാരമാണ് സംസ്ഥാനം ഉത്തരവിറക്കിയത്. അതേസമയം, മാസ്ക് ഉപയോഗവും ശുചിത്വവും തുടരാന്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.