കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു
കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസായിരുന്നു. പാൻക്രിയാസിലെ രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. പ്രകൃതിയും ദേശവും കീഴാളശരീരങ്ങളും നൈസർഗികതയോടെ കവിതകളിൽ അവതരിപ്പിച്ചു. പ്രമേയങ്ങളിലും ആഖ്യാനത്തിലും രചനാ രീതിയിലും ഒന്നിനൊന്ന് വ്യത്യസ്തത…