Tag: തൃശൂർ പൂരം

തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക്

തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി നടത്തും. മഴ ഇല്ലാത്ത സാഹചര്യത്തിലാണ് വെടിക്കെട്ട് നേരത്തേയാക്കുന്നത്. നാല് മണി എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയം. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് ഉച്ചയ്ക്ക് നടത്താനുള്ള തീരുമാനം…

വെടിക്കെട്ട് വീണ്ടും മാറ്റി

ഇന്ന് വൈകുന്നേരം നടത്താനിരുന്ന തൃശൂർ പൂരം വെടിക്കെട്ട്‌ വീണ്ടും മാറ്റി വെച്ചു. കനത്ത മഴയേ തുടർന്നാണ് വെടിക്കെട്ട് വീണ്ടും മാറ്റിയത്. ഇത് മൂന്നാം തവണയാണ് മഴ മൂലം വെടിക്കെട്ട്‌ മാറ്റിവെക്കുന്നത്.

കാലാവസ്ഥ അനുകൂലമായാൽ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട് നടത്തും

കാലാവസ്ഥ അനുകൂലമായാൽ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട് നടത്തും. ഇന്ന് 6.30ന് വെടിക്കെട്ട് നടത്താനാണ് ആലോചിക്കുന്നത്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജില്ലാഭരണകൂടത്തിന്‍റെ അനുമതിയോടെ വൈകുന്നേരം 6.30ന് വെടിക്കെട്ട്‌ നടത്തും. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ്…