ഇന്ധന വില ഇന്നും കൂട്ടി; വര്‍ധിപ്പിച്ചത് പെട്രോളിന് 87, ഡീസലിന് 84 പൈസ
ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 ഉം ഡീസലിന് 84 ഉം പൈസയാണ് വര്‍ധിപ്പിച്ചത് . കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 115.02 രൂപയും ഡീസലിന് 101.72 രൂപയുമായി.