ഏകീകൃത സിവില്‍കോഡ് ഉടന്‍; നടപടികളിലേക്ക് കടന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കം നടത്തി ബിജെപി. ഇതിന്റെ ഭാഗമായി വിഷയം സജീവ ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.…

സിൽവർലൈൻ സംവാദം: സ്ഥലം, സമയം തീരുമാനിച്ചു; ജോസഫ് സി മാത്യുവിനെ ഒഴിവാക്കി, പകരം ശ്രീധർ രാധാകൃഷ്ണൻ

സിൽവർലൈനിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലിൽ മാറ്റം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധർ രാധാകൃഷ്ണനെ ഉൾപെടുത്തി. ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ, കണ്ണൂര്‍ ഗവ.…

ചോദ്യപേപ്പർ വിവാദം, കണ്ണൂ‍ർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ രാജിവയ്ക്കും, തീരുമാനം ഗവർണർ നിലപാട് കടുപ്പിച്ചതോടെ

കണ്ണൂർ സർവ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പരീക്ഷാ കൺട്രോളർ പുറത്തേക്ക്. കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ പി ജെ വിൻസന്റെ രാജിവയ്ക്കുമെന്ന് ഉറപ്പായി. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഇന്ന് രാജിക്കത്ത് വൈസ്…

ജോൺ പോൾ അന്തരിച്ചു

പ്രമുഖ തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ (72) അന്തരിച്ചു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ; ദീർഘകാലമായി ചികിത്സയിലായിരുന്നു. നൂറോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ഗ്യാങ്ങ്സ്റ്റർ, കെയർ ഓഫ് സൈറാബാനു എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

പിണറായിയിലെ ബോംബേറ്; മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ കൂട്ടി

പിണറായിയിലെ ബോബേറിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീടിന്റെ സുരക്ഷ കൂട്ടി. സിപിഎം പ്രവ‍ർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെയാണ് ഇന്നലെ രാത്രി ബോംബേറ് ഉണ്ടായത്.കഴിഞ്ഞ ദിവസം പിടിയിലായ നിജിൽ ദാസിനെ ഒളിവിൽ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന്…

ശബരിമല വെർച്ച്വൽ ക്യൂ: തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഏറ്റെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ വെർച്ച്വൽ ക്യൂ സംവിധാനം പൊലീസിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്. വെർച്ച്വൽ ക്യൂ സംവിധാനം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികളിലാണ് കോടതി ഉത്തരവ്. വെർച്ച്വൽ ക്യൂ നിയന്ത്രണം നിലവിൽ പൊലീസാണ് നിർവ്വഹിച്ചിരുന്നത്. ഇനി അടിയന്തര ഘട്ടങ്ങളിൽ…

പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ; സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ വാര്‍ഷിക പരീക്ഷ മാറ്റിവച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍…