അമേരിക്കൻ ഉപരോധത്തിന് പുല്ലുവില, റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്‌ക്കെതിരെ അമേരിക്കയുടെ മുന്നറിയിപ്പ്

യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനുള്ള മറുപടിയായി റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ നയം പാളുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്നും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്ത് തുടങ്ങിയതോടെയാണ് അമേരിക്കയുടെ പദ്ധതി പാളിയത്. ഇതേ തുടർന്ന് ഉപരോധങ്ങൾ പാലിക്കാത്ത ഇന്ത്യയടക്കമുള്ള…

അർധരാത്രി വീണ്ടും ഇന്ധനവില വ‍ർധനവ്; ഒരു രൂപയ്ക്കടുത്ത് ഇന്നും കൂടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് പത്ത് രൂപയിലധികം

രാജ്യത്ത് ഇന്ധന വില വര്‍ധന ഇന്നും പതിവ് പോലെ തുടരുന്നു. പെട്രോളിനും ഡീസലിനും അർധരാത്രി വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില…

ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു; നവവരൻ മുങ്ങി മരിച്ചു, ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിച്ചു

കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികൾ, പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തി. 14-ാം തീയതിയായിരുന്നു…

25 ദശലക്ഷം പേർ ക്വാറന്‍റൈനിൽ, ചൈന കടുപ്പിക്കുന്നു

പുതിയ കോവിഡ് വകഭേദം ചൈനയെ വിറപ്പിച്ചു തുടങ്ങിയതോടെ കടുത്ത നടപടികൾക്കു തുടക്കം. ഒമിക്രോണിന്‍റെ പുതിയ വകഭേദം ചൈനയിൽ അതിവേഗം പടരുകയാണ്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകൾ 13,000 പിന്നിട്ടു.ഷാങ്ഹായിൽനിന്ന് 70 കിലോമീറ്ററിൽ അകലെയുള്ള ഒരു നഗരത്തിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.…

ഇമ്രാൻ ഖാൻ ഇപ്പോൾ പ്രധാനമന്ത്രിയല്ല’; നിർണായക അറിയിപ്പുമായി പാക് കാബിനറ്റ് സെക്രട്ടറി

ഇമ്രാൻ ഖാൻ പാകിസ്ഥാന്റെ പ്രധാനമന്ത്രിയല്ലെന്ന് പാക് കാബിനറ്റ് സെക്രട്ടറിയുടെ അറിയിപ്പ്. പാകിസ്ഥാൻ പ്രസിഡന്റ് അസംബ്ലി പിരിച്ചുവിട്ടതിനെ തുടർന്ന് 2022 ഏപ്രിൽ 3-ന് പാർലമെന്ററി കാര്യ മന്ത്രാലയം, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 48(1) പ്രകാരം ആർട്ടിക്കിൾ 58(1) പ്രകാരം…

ചുവപ്പില്‍ മുങ്ങി കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിന് മറ്റന്നാള്‍ തുടക്കം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ കണ്ണൂരില്‍ സി പി എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മറ്റന്നാള്‍ തുടക്കം. ജില്ലയിലെ പാര്‍ട്ടിയുടെ ശക്തി വിളിച്ചറിയിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. കണ്ണൂരിന്റെ നാടും നഗരവും കൊടി തോരണങ്ങളാലും കട്ടൗട്ടുകളാലും അലങ്കരിക്കപ്പെട്ടു. വിവിധ പ്രചാരണ…

ശ്രീലങ്കയില്‍ പ്രധാനമന്ത്രി ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ വലിയ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ ക്യാബിനറ്റ് മന്ത്രിമാരും രാജിവച്ചു. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതു കത്തില്‍ എല്ലാവരും ഒപ്പുവച്ചതായി ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. രാജപക്സെയുടെ…

ഇന്ധനവില ഇന്നും കൂട്ടി; 11 ദിവസത്തിനിടെ പെട്രോളിന് വര്‍ധിപ്പിച്ചത് 9 രൂപ 16 പൈസ

ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന് 8 രൂപ 85 പൈസയുമാണ് വര്‍ധിപ്പിച്ചത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ…