ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചേക്കും

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്‍ ഡി എ യുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയയെക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്‌ട്രപതി പദത്തില്‍ രാം നാഥ്‌ കോവിന്തിന്റെ കാലാവധി ജൂലായില്‍ അവസാനിക്കും. പുതിയ സ്ഥാനാര്‍ഥി ആരെന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമാണ്. മുസ്ലീങ്ങള്‍ക്കിടയിലെ പരിഷ്ക്കരണവാദി എന്ന നിലയില്‍…

പ്ലസ് ടു പരീക്ഷ ഫലം ജൂൺ 20ഓടെ പൊതുവിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

എസ്.എസ്.എൽ.സി ഫലം ജൂൺ 15 ഓടെയും ഹയർ സെക്കൻഡറി ഫലം ജൂൺ 20 ഓടെയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2022-23 അധ്യയനവര്‍ഷത്തെ സൗജന്യ കൈത്തറി സ്കൂൾ യൂനിഫോമിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം നടക്കാവ് ജി.വി.ജി.എച്ച്.എസ് സ്‌കൂളില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹയർ…

കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച സിനിമാ താരം മോഹന്‍ ജുനേജ അന്തരിച്ചു

മുതിര്‍ന്ന കന്നട സിനിമാ താരം മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബെംഗ്‌ളൂറിലെ ആശുപത്രിയില്‍വച്ചാണ് അന്ത്യം. കരിയറിലാകെ 100 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. വന്‍ വാണിജ്യവിജയം നേടിയ കന്നട ചിത്രം കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാജ്യത്താകെ…

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശൂര്‍: തൃശൂർ പൂരത്തിന് മുൻപുള്ള സാമ്പിൾ വെടിക്കെട്ട് നാളെ നടക്കും. 200 മീറ്റർ ദൂരം മാറി നിന്ന് വേണം വെടിക്കെട്ട് കാണാൻ. ജനത്തിരക്ക് മുന്നിൽ കണ്ട് പൊലീസ് സുരക്ഷ ശക്തമാക്കി. സ്ത്രീകൾക്ക് പൂരം കാണാൻ പ്രത്യേകം സംവിധാനമൊരുക്കുമെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി.…

വീണ്ടും ഇരുട്ടടി; പാചകവാതക വിലയും വര്‍ധിപ്പിച്ചു

പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ വലയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം…

ലൗ ജിഹാദിൽ കേരളത്തോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ

ലൗ ജിഹാദ് വിവാദത്തിൽ കേരള സ‍ർക്കാരിനോട് റിപ്പോ‍ർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ ). കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ‍ർക്കാരിനോട് റിപ്പോർട്ട് തേടിയത്. പതിനഞ്ച് ദിവസത്തിനകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ന്യൂനപക്ഷ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.…

കൊവിഡിൽ ഇനിയെന്ത് സംഭവിക്കുമെന്നറിയില്ലെന്ന് ലോകാരോഗ്യസംഘടന: മരണകണക്കിൽ ആഗോളവേദിയിൽ പ്രതികരിക്കാൻ ഇന്ത്യ

കോവിഡിൽ ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി റ്റെഡ്‌റോസ് അധാനോം. പല രാജ്യങ്ങളിലും വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്നുണ്ട്. ഇതിന്റെ ഫലം എന്താകുമെന്ന് ഇപ്പോൾ പറയാനാവില്ല. ലോക രാജ്യങ്ങൾ നിരന്തരമായ നിരീക്ഷണവും പരിശോധനകളും തുടരണമെന്നും ഇപ്പോഴുള്ള ഒമിക്രോൺ വകഭേദത്തെക്കാൾ…

തൃക്കാക്കര പ്രചാരണ ചൂടിലേക്ക്; പോരാട്ടം കനപ്പിക്കാൻ എൽഡിഎഫും യുഡിഎഫും

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് തുടക്കം. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നിന്ന് ഡോ.ജോ ജോസഫ് പ്രചാരണത്തിന് തുടക്കമിട്ടു. ഒന്‍പതാം തിയതി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇതിനകം പ്രചാരണത്തിന് തുടക്കമിട്ട…

ജനത്തെ വലച്ച് കെ.എസ്.ആർ.ടി.സി പണിമുടക്ക്; സർവീസുകൾ മുടങ്ങി

സംസ്ഥാന വ്യാപകമായി കെ.എസ്.ആര്‍.ടി.സിയിലെ പ്രതിപക്ഷ യൂണിയനുകൾ നടത്തി വരുന്ന 24 മണിക്കൂർ പണിമുടക്ക് തുടരുന്നു. ആലപ്പുഴ, പത്തനംതിട്ട, കാസര്‍കോട് ഡിപ്പോകളിലെ മുഴുവന്‍ സര്‍‌വീസുകളും മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. തമ്പാനൂര്‍ ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പലതും റദ്ദാക്കി. കോഴിക്കോട്ടുനിന്ന് ഇന്ന് നടത്തിയത്…