ലൈഫ് മിഷൻ അഴിമതിക്കേസ്; ശിവശങ്കറിന്റെയും സന്ദീപിന്റെയും റിമാൻഡ് നീട്ടി, സ്വപ്നക്ക് ആശ്വാസം

കൊച്ചി - ലൈഫ് മിഷൻ കേസിൽ പ്രതികളായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും സന്ദീപിന്റെയും റിമാൻഡ് കോടതി ആഗസ്ത് അഞ്ചുവരെ നീട്ടി. എന്നാൽ കേസിലെ പ്രധാനി സ്വപ്‌ന സുരേഷിന്റെ ജാമ്യം ഉപാധികളോടെ കോടതി നീട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ…

പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ചെന്നൈ - പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതിയെ സമീപിക്കാന്‍ പരാതിക്കാരന് അവകാശമുണ്ട്. അതിനായി താന്‍ കാത്തിരിക്കുകയാണ്. തനിക്കതിരെയുള്ള മന്ത്രിമാരുടെ വിമര്‍ശനങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ഓരോ മാസവും ഓരോ അഴിമതിക്കഥകളാണ് പുറത്ത്…

വീണ്ടും പനി മരണം: തൃശൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

തൃശൂർ - സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂർ ചാഴൂരിൽ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ചാഴൂർ എസ്.എൻ.എം.എച്ച്എസ് സ്‌കൂളിലെ വിദ്യാർത്ഥി കുണ്ടൂർ വീട്ടിൽ ധനിഷ്‌ക്കാ(13)ണ് മരിച്ചത്. 2023 June 23KeralaDeath…

എന്‍ എസ് എസില്‍ കടുത്ത ഭിന്നത, ധനമന്ത്രിയുടെ സഹോദരനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കി

കോട്ടയം - എന്‍ എസ് എസില്‍ കടുത്ത ഭിന്നത. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മന്ത്രി കെ എന്‍ ബാലഗോപാലിന്റെ സഹോദരന്‍ കൂടിയായ കലഞ്ഞൂര്‍ മധൂവിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കി. പകരം കെ ബി…

യുവതിയെ എയര്‍ ഗണ്‍ ചൂണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കൊച്ചി - പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ എയര്‍ ഗണ്‍ ചൂണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. തലക്കോട് മലയന്‍കുന്നേല്‍ രാഹുല്‍ (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുവ്വാറ്റുപുഴ കോടതിയിലെ അഭിഭാഷക ഓഫിസില്‍ ക്ലര്‍ക്കായി ജോലി…

‘വാതിൽ ചവിട്ടിപ്പൊളിച്ചത് ഒരു മണിക്കൂർ കാത്തുനിന്ന ശേഷം’; തൊപ്പിയുടെ അറസ്റ്റിൽ പ്രതികരിച്ച് പോലീസ്

മലപ്പുറം - അശ്ലീല പരാമർശത്തിന്റെ പേരിൽ തൊപ്പി എന്നറിയപ്പെടുന്ന യൂ ട്യൂബർ മുഹമ്മദ് നിഹാദിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതികരണവുമായി പോലീസ്. 'കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന്…

യൂട്യൂബര്‍മാര്‍ക്കെതിരെ ആദായ നികുതി വകുപ്പ് നടപടി, 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്

കൊച്ചി - വീടുകളിലും ഓഫീസുകളിലുമായി ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെ യൂട്യൂബര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത്. ചില യൂട്യൂബര്‍മാര്‍ നാളിതുവരെ ഒരു പൈസ…

പ്രവാസികൾക്ക് തിരിച്ചടി; എയർ ഇന്ത്യ എക്സ്പ്രസിലെ സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തി

തിരുവനന്തപുരം: പ്രവാസികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം. യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണവും ബുക്ക് ചെയ്യാം. വിമാനത്തിൽ നിന്നും പണം നൽകിയും ഭക്ഷണം വാങ്ങാം. ബജറ്റ് എയർ…

ആപ്പിള്‍ കമ്പനി തങ്ങളെ വേട്ടയാടുന്നു; പരാതിയുമായി ആപ്പിള്‍ കര്‍ഷകര്‍

ആപ്പിള്‍ പഴത്തിന്റെ ചിത്രങ്ങള്‍ക്ക് മേല്‍ ടെക്ക് ഭീമന്‍ ആപ്പിള്‍ കമ്പനി നിയമപോരാട്ടത്തിലൂടെ ആധിപത്യമുറപ്പിക്കുന്നതോടെ ലോഗോ മാറ്റലിന്റെ ഭീഷണിയിലാണ് 111 വര്‍ഷം പഴക്കമുള്ള കര്‍ഷക സംഘടനയായ ഫ്രൂട്ട് യൂണിയന്‍ സ്യൂസ്. ആപ്പിള്‍ രൂപത്തിലുള്ള, തങ്ങളുടേതല്ലാത്ത എല്ലാ ലോഗോകള്‍ക്കും മേല്‍ ബൗദ്ധിക സ്വത്തവകാശപ്രകാരം തടയിടാനിരിക്കുകയാണ്…