സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ആശുപത്രി മാറ്റണമെന്ന അപേക്ഷയും പരിഗണിക്കും
ചെന്നൈ: ഇ.ഡി. അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയയ്ക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന അപേക്ഷയും പരിഗണിക്കും. മന്ത്രിയുടെ ജീവൻ അപകടത്തിലാണെന്നും അറസ്റ്റ് ചെയ്ത…
പര്‍ദയിട്ട ഡോ.ആയിഷയായി മൂന്നാഴ്ച; ഒടുവില്‍ പിടിയിലായത് 25 കാരന്‍
നാഗ്പൂര്‍-വനിതാ ഡോക്ടറായി വേഷമിട്ട് മൂന്നാഴ്ചയോളം ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ 25 കാരനായ യുവാവിനെ പിടികൂടി. ആശുപത്രി വളപ്പില്‍ ബുര്‍ഖ ധരിച്ച് 'ഡോ. ആയിഷ' എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതിയാണ് അറസ്റ്റിലായത്. താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി ചങ്ങാത്തം കൂടാന്‍…
19 കാരി നഴ്‌സിന്റെ കൊലപാതകത്തിന് തുമ്പായി; അറസ്റ്റിലായത് സഹോദരി ഭര്‍ത്താവ്
ഹൈദരാബാദ്- തെലങ്കാനയില്‍ 19 കാരിയായ നഴ്‌സിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ദുരൂഹതകള്‍ നീക്കി പോലീസ്. വികാരാബാദ് ജില്ലയിലാണ് 19 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹോദരി ഭര്‍ത്താവാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.…
യു.എ.ഇ ബീച്ചുകളില്‍ കടല്‍ത്തിര അതിശക്തം, മുന്നറിയിപ്പ് നല്‍കി പോലീസ്
അബുദാബി- യു.എ.ഇയിലെ ചില ബീച്ചുകൡ കടല്‍വെള്ളം ഇരച്ചുകയറി. ശക്തമായ തിരമാലകളെത്തുടര്‍ന്നാണിത്. വ്യാഴാഴ്ച വരെ കനത്ത തിരമാലകളുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഫുജൈറയിലെ ബീച്ചുകളും അപകടകരമായ നിലയിലാണെന്നും കടലില്‍ ഇറങ്ങരുതെന്നും ഫുജൈറ പോലീസ് അറിയിച്ചു. അറബിക്കടലിന്റെ…
ഏക സിവില്‍ കോഡ്; മതസംഘടനകളുടെ നിലപാടുകള്‍ തേടി ലോ കമ്മീഷന്‍
ന്യുദല്‍ഹി- രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ആവശ്യമാണോ എന്ന വിഷയത്തില്‍ നടപടികളുമായി വീണ്ടും നിയമ കമ്മീഷന്‍. പൊതുജനങ്ങളില്‍നിന്നും മത സംഘടനകളില്‍നിന്നും ഇക്കാര്യത്തില്‍ അഭിപ്രായം തേടുകയാണെന്ന് ലോ കമ്മീഷന്‍ അറിയിച്ചു. 2018 ഓഗസ്റ്റില്‍ കാലാവധി അവസാനിച്ച 21 ാമത് നിയമ കമ്മീഷന്‍ രണ്ടു…
അച്ചടക്കം ഊന്നിപ്പറഞ്ഞ് കോണ്‍ഗ്രസ് ക്യാമ്പില്‍ താരീഖ് അന്‍വര്‍
കോഴിക്കോട്- രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പോരാടാന്‍ അടിത്തട്ടു മുതലുള്ള അച്ചടക്കവും ഐക്യവും കൂടുതല്‍ ശക്തമാക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എം.പി പറഞ്ഞു. കഠിനാധ്വാനവും ആത്മാര്‍ഥതയുമുള്ള പ്രവര്‍ത്തനമാണ് ഓരോ പ്രവര്‍ത്തകരും ലക്ഷ്യമിടേണ്ടത്. അച്ചടക്കം എല്ലാ പാര്‍ട്ടിയിലും പരമപ്രധാനമാണ്. എല്ലാവരും…
ഇടതുസര്‍ക്കാര്‍ കേന്ദ്രത്തിന് പഠിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം-തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ വേട്ടയാടുന്ന കേന്ദ്ര പതിപ്പാണ് സംസ്ഥാനത്തും ഭരണകൂടം ചെയ്യുന്നതെന്നും യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടിയെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂട പോരായ്മകള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ…
സ്വതന്ത്ര സ്ഥാപനങ്ങളെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ വരുതിയിലാക്കുന്നു: സീതാറാം യെച്ചുരി
മലപ്പുറം- പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെയുള്ള പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ഇ.ഡിയെയും സി.ബി.എയെയും ഉപയോഗിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മീഷനടക്കം എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും…
കാലിക്കറ്റ് സെനറ്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും എസ്.എഫ്.ഐ
എസ്.എഫ്.ഐ - 6, എം.എസ്.എഫ് -4 തേഞ്ഞിപ്പലം- കാലിക്കറ്റ്് സര്‍വകലാശാല സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് എസ്.എഫ്.ഐയും നാല് സീറ്റ് എം.എസ്.എഫും നേടി. വയനാട് സുല്‍ത്താന്‍ ബത്തേരി അല്‍ഫോണ്‍സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ കെ. ആദിത്യ,…
തേഞ്ഞിപ്പലത്ത് കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷം: അഞ്ചു പേര്‍ക്ക് പരിക്ക്
തേഞ്ഞിപ്പലം-കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധി മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷം. എസ്എഫ്‌ഐ വ്യാജവോട്ട് ചെയ്തെന്ന് ആരോപിച്ച് കെ.എസ്.യു രംഗത്തെത്തിയതോടെയാണ് സര്‍വകലാശാല സെനറ്റ് ഹൗസിന് മുന്നില്‍ സംഘര്‍ഷമുണ്ടായത്. യു.യു.സിയെന്ന വ്യാജേന പ്ലസ്ടു വിദ്യാര്‍ഥിനി സെനറ്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയെന്ന്…