ഇന്ന് ലോക യോഗ ദിനവും, ലോക സംഗീത ദിനവും: ത്യാഗരാജന്‍ ശിവാനന്ദത്തിന്റെയും, എലിസബത്ത് വൂള്‍റിഡ്ജ് ഗ്രാന്റിന്റെയും ജന്മദിനം! വിനഗര്‍ കുന്നിലെ യുദ്ധത്തില്‍ വച്ച് ബ്രിട്ടീഷ് പട ഐറിഷ് വിമതരെ തോല്പ്പിച്ചതും, പസഫിക് സമുദ്രത്തിലെ ഗ്വാം ദ്വീപ് അമേരിക്കയുടെ ഭാഗമായതും, പോള്‍ ആറാമന്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും..!
1198 മിഥുനം 6 പൂയ്യം / തൃതീയ 2023 ജൂണ്‍ 21, ബുധന്‍ ഇന്ന് ; ലോക യോഗ ദിനം!
മുന്‍ മന്ത്രി എം. എ കുട്ടപ്പന്‍ അന്തരിച്ചു
കൊച്ചി- മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ (75) അന്തരിച്ചു. കൊച്ചി പേരണ്ടൂര്‍ റോഡ് നിവ്യനഗറില്‍ 'സകേത'ത്തില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി കിടപ്പിലായിരുന്നു. മൃതദേഹം അമൃത ആശുപത്രിയില്‍. ബുധനാഴ്ച രാവിലെ 10 മുതല്‍…
വാര്‍ഷിക സ്‌റ്റൈപ്പന്റ് വര്‍ധന ആവശ്യപ്പെട്ട് പുരോഹിതര്‍ സമര രംഗത്തേക്ക്
ലണ്ടന്‍- വാര്‍ഷിക സ്‌റ്റൈപ്പന്റ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടണില്‍ പുരോഹിതര്‍ സമരത്തിലേക്ക്. സഭയുടെ അഞ്ച് നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പുരോഹിതര്‍ ഔദ്യോഗികമായി വേതന വര്‍ധന ആവശ്യപ്പെടുന്നത്. ബ്രിട്ടണില്‍ പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണുള്ളത്. ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതരെ പ്രതിനിധാനം ചെയ്യുന്ന…
നിഖിൽ വിലസിയത് നേതാക്കളുടെ തണലിൽ; പുറത്താക്കിയത് ഗത്യന്തരമില്ലാതെ
ആലപ്പുഴ- ബികോം പാസാകാതെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി എം കോമിന് ചേർന്ന് കോളേജിൽ എസ് .എഫ് .ഐയുടെ പേരിൽ വിലസിയ നിഖിൽ തോമസിനെ സംഘടനയിൽ നിന്നും പുറത്താക്കിയത് ഗത്യന്തരമില്ലാതെ. സ്‌കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും വിദ്യാർഥി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാതിരുന്ന നിഖിൽ…
മഴക്കാല രോഗങ്ങളെ അറിയാം, പ്രതിരോധിക്കാം, ചെറുത്ത് തോല്‍പ്പിക്കാം
* രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ പത്തുദിവസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം…
വിമാന യാത്രാ നിരക്ക് വർധനക്കെതിരെ പ്രവാസി സംഘടനാ നേതാക്കൾ
ചട്ടങ്ങൾ ഭേദഗതി ചെയ്യുക, റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുക ദോഹ- വിമാന യാത്രാ നിരക്ക് വർധനവ് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ആവശ്യമായ ചട്ടങ്ങൾ ഭേദഗതി ചെയ്യുക, റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഖത്തറിലെ പ്രവാസി സംഘടന നേതാക്കളും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തി.…
അഞ്ച് വർഷം പെൺകുട്ടിയെ പീഡിപ്പിച്ചു, വീണ്ടും ശല്യം തുടങ്ങിയ പാസ്റ്റർ അറസ്റ്റിൽ
ചെന്നൈ- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. തമിഴ്നാട് വെല്ലൂർ സ്വദേശിയായ വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്. 2018 മുതൽ പാസ്റ്റർ വിനോദ് ജോഷ്വ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കടമ്പൂർ ഓൾ വുമൺ പോലീസ് സ്റ്റേഷനിൽ നൽകിയ…
വേൾഡ് എക്സ്പോക്ക് സൗദി അറേബ്യ 29.3 ബില്യൺ റിയാൽ നീക്കിവെച്ചു
റിയാദ്- വേൾഡ് എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കുന്നതിനായി സൗദി അറേബ്യ 7.8 ബില്യൺ ഡോളർ (29.3 ബില്യൺ സൗദി റിയാൽ) അനുവദിച്ചതായി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. അവിസ്മരണീയ മാറ്റങ്ങൾക്കും പുരോഗതിക്കും എക്സ്പോ അവസരങ്ങൾ പ്രദാനം ചെയ്യുമെന്ന്…
മോഡി അമേരിക്കയിൽ എത്തി, സുപ്രധാന കരാറുകളിൽ ഒപ്പിടും
വാഷിംഗ്ടൺ- സുപ്രധാനമായ കരാറുകളിൽ ഒപ്പിടുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി അമേരിക്കയിലെത്തി. ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യ കൈമാറ്റം സംബന്ധിച്ച കരാറുകളിൽ ഒപ്പിടും. അടുത്ത മൂന്ന് ദിവസം അമേരിക്കയിൽ വിവിധ പരിപാടികളിൽ മോഡി പങ്കെടുക്കും. യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസംഗം, വ്യവസായ പ്രമുഖരുമായും…
ടൈറ്റാനിക്കിന്‍റെ അവശിഷ്ടം തേടി യാത്രയായ മുങ്ങിക്കപ്പൽ കാണാതായി; പാക് വ്യവസായിയും മകനും കപ്പലിൽ
കറാച്ചി-വടക്കൻ അറ്റ്ലാന്റിക്കിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടി യാത്ര ചെയ്ത മുങ്ങിക്കപ്പൽ അടക്കം കാണാതായ അഞ്ചുപേരിൽ പ്രമുഖ പാക്കിസ്ഥാനി വ്യവസായിയും മകനും ഉൾപ്പെട്ടതായി കുടുംബം അറിയിച്ചു. ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് നടത്തുന്ന 21 അടി (6.5 മീറ്റർ) ടൂറിസ്റ്റ് ക്രാഫ്റ്റാണ് കാണാതായത്. കറാച്ചി…