മോഷണക്കേസിൽ പ്രതി ചേർത്ത് ജയിലിൽ കിടന്നത് 47 ദിവസം; പുനഃരന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: മോഷണക്കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിൽ അടച്ച സംഭവം പുനഃരന്വേഷിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. യഥാർത്ഥ പ്രതി കുറ്റസമ്മതം നടത്തിയതോടെയാണ് സത്യം പുറത്തുവന്നത്. രമേശ് കുമാർ എന്നയാളാണ് മതിയായ തെളിവുകളില്ലാതെ മാലമോഷണക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.…

ഹരിപ്പാട് ബോയ്‌സ് സ്‌കൂളില്‍ മോഷണം; പണവും ഡി.വി.ആറും വൈ-ഫൈ മോഡവും കവര്‍ന്നു

ഹരിപ്പാട്: ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 55,000 രൂപയും സി. സി.ടി.വിയുടെ ഡി.വി.ആറും വൈ-ഫൈ മോഡവും കവര്‍ന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഫീസിനത്തില്‍ ലഭിച്ച തുകയാണ് മോഷണം പോയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. രണ്ടു…

വിമാനത്തിൽ വിളമ്പുന്ന ഭക്ഷണവിഭവങ്ങളിൽ മാറ്റങ്ങളും പുതുമകളുമായി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വിമാനത്തിൽ വിളമ്പുന്ന ഭക്ഷണവിഭവങ്ങളിൽ പുതുമകളൊരുക്കുന്നു. വിമാനത്തിൽ വിളമ്പുന്ന ഭക്ഷണവിഭവങ്ങളിൽ മാറ്റങ്ങളും പുതുമകളുമായി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നീ അനുബന്ധ എയർലൈനുകളുടെ സമീപകാല സംയോജനത്തിനു…

ചേട്ടൻ്റെ വിവാഹം നടത്താതെ അനുജൻ്റെ വിവാഹം നടത്തി, യുവാവ് അക്രമാസക്തനായി, അമ്മയും അമ്മൂമ്മയും ആശുപത്രിയിൽ

കടയ്ക്കാവൂർ: കുടുംബത്തിൽ മൂത്ത മകനായ തനിക്ക് വിവാഹം ആലോചിക്കാതെ ഇളയ സഹോദരൻ്റെ വിവാഹം നടത്തിക്കൊടുത്തതിൻ്റെ പേരിൽ യുവാവ് അക്രമാസക്തനായി ബന്ധുക്കളെ ആക്രമിച്ചു. സ്വന്തം അമ്മയേയും അമ്മൂമ്മയേയും ആക്രമിച്ച യുവാവ് പൊലീസ് പിടിയിലായി. വളവൂർക്കോണം കാട്ടിൽ വീട്ടിൽ വിഷ്ണുവിനെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തത്.…

ജൂണിൽ ശക്തമായില്ല പക്ഷെ ജൂലൈയിയിൽ കാലവർഷം സജീവമാകും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ, ജാഗ്രതാ നിർദേശം

എറണാകുളം; സംസ്ഥാനത്ത് ജൂൺ മാസത്തിൽ തന്നെ കാലവർഷം എത്തിയെഹ്കിലും പ്രതീക്ഷപോലെ കനത്തില്ല. എന്നാൽ ആ കുറവ് നികത്തി ജൂലൈയിൽ കൂടുതൽ ശക്തമായ മഴ പെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം ആദ്യ ദിവസങ്ങളിൽ തന്നെ മാറ്റമുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പിൽ നിന്നും ലഭിക്കുന്നത്.…

എഐ ക്യാമറയെ പറ്റിക്കാൻ ശ്രമം; നമ്പര്‍ പ്ലേറ്റ് ഗ്രീസ് കൊണ്ട് മറച്ച് ട്രെയ്​ലര്‍; പുറകെ ചെന്ന് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്

ആലപ്പുഴ: എഐ ക്യാമറയെ കബളിപ്പിക്കാന്‍ നമ്പര്‍ പ്ലേറ്റ് ഗ്രീസ് കൊണ്ട് മറച്ച ട്രെയ്​ലര്‍ ലോറി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് വാഹനങ്ങളും കയറ്റി വന്ന ട്രെയ്‌ലറാണ് ആലപ്പുഴ ബൈപാസില്‍ വച്ച് പിടികൂടിയത്. കൊമ്മാടി ടോള്‍ പ്ലാസയ്ക്ക്…

മൂന്ന് ശനിയാഴ്‌ചകളിൽ സ്‌കൂളുകൾക്ക് പ്രവൃത്തി ദിവസമായിരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഇന്ന് അവധിയില്ല. ഇന്ന് ഉൾപ്പെടെ ഈ മാസം മൂന്ന് ശനിയാഴ്‌ചകളിൽ സ്‌കൂളുകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. ജൂലായ് 22, 29 തീയതികളിൽ 10 വരെയുള്ള ക്ലാസുകാർക്ക് ക്ലാസുണ്ടാകും. പ്രവൃത്തി ദിവസങ്ങളിൽ പൊതു അവധി വരുന്ന ആഴ്‌ചകളിലെ ശനിയാഴ്‌ച ഈ…

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പട്ടിക പുറത്തുവന്നപ്പോൾ ജില്ലയിൽ 543 സീറ്റുകൾ ഒഴിവ്

പത്തനംതിട്ട: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് പട്ടിക പുറത്തുവന്നപ്പോൾ ജില്ലയിൽ 543 സീറ്റുകൾ ബാക്കി.9860 സീറ്റുകളിലേക്കാണ് ഏകജാലക പ്രവേശന നടപടികൾ നടത്തിയത്. ഇതിൽ 9317 സീറ്റുകളിലും അലോട്ട്‌മെന്റായിട്ടുണ്ട്. 14024 അപേക്ഷകരാണ് ജില്ലയിൽ ഉണ്ടായിരുന്നത്. മൂന്നാം അലോട്ട്‌മെന്റിൽ 2201 പേരെയാണ് പുതുതായി…

ഒരിക്കൽ പാമ്പുകടിയേറ്റ് രക്ഷപ്പെട്ടയാൾ അഞ്ചാംനാൾ വീണ്ടും പാമ്പുകടിയേറ്റു മരിച്ചു

രാജസ്ഥാൻ: രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലെ മേരാഗർ ഗ്രാമത്തിൽ ഒരിക്കൽ പാമ്പുകടിയേറ്റ് രക്ഷപ്പെട്ടയാൾ അഞ്ചാംനാൾ വീണ്ടും പാമ്പുകടിയേറ്റു മരിച്ചു. 44കാരനായ ജസബ് ഖാന് ജൂൺ 20നാണ് പാമ്പുകടിയേറ്റത്. തുടർന്ന് നാലു ദിവസം പൊഖ്രാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജസബ് ഖാൻ. ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ ജസബ്…

മതവികാരം വ്രണപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; പത്തനംതിട്ടയിൽ ഒരാള്‍ അറസ്റ്റില്‍

പത്തനംതിട്ട: ഫേസ് ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ഒരു പ്രത്യേക പേരിലുള്ള ഫേസ് ബുക്ക് പേജില്‍ സമുദായ മൈത്രിയെ ദോഷമായി ബാധിക്കുന്ന തരം തലക്കെട്ടോടെ മൂന്ന് മിനിറ്റോളം നീണ്ടുനില്‍ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വെട്ടിപ്രം മുണ്ടുകോട്ടയ്ക്കല്‍ തേക്കുംകാട്ടില്‍…