ഗുണ്ടാ നേതാവില്‍നിന്ന് പിടിച്ചെടുത്ത ഭൂമി ഉപയോഗിച്ച് 76 പാവങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ചു കൊടുത്ത് യോഗി ആദിത്യനാഥ് സർക്കാർ
ലഖ്‌നൗ: പ്രയാഗ്‌രാജില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായിരുന്ന അതീഖ് അഹമ്മദില്‍നിന്നു പിടിച്ചെടുത്ത ഭൂമിയില്‍ പാവങ്ങള്‍ക്കായി 76 ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് യു.പി. സര്‍ക്കാര്‍. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ച ഫ്‌ളാറ്റുകളുടെ താക്കോല്‍ദാനവും ഉടമസ്ഥാവകാശരേഖകളുടെ കെമാറലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു. താക്കോല്‍ദാന…
മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; 25 പേർക്ക് ദാരുണാന്ത്യം
മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് 25 പേർക്ക് ദാരുണാന്ത്യം. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. വിദർഭ മേഖലയിൽ നാഗ്പുർ – മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബസ്…
സൈബര്‍ സഖാക്കളുടെ ആക്രമണം; അര വയസുള്ള പേരക്കുട്ടിയെ വരെ അസഭ്യം പറയുന്നെന്ന് ശക്തിധരന്‍ ; എം.എ. ബേബിക്ക് ഫോര്‍വേഡ് ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ഒരു ചിഹ്‌നമിട്ടു
തിരുവനന്തപുരം: സി.പി.എമ്മിന്റെ ഉന്നത നേതാവ് സമ്പന്നരില്‍നിന്നു കൈപ്പറ്റിയ രണ്ടു കോടിയിലേറെ രൂപ കൈയ്തോലപ്പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍. മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനില്‍ പലവട്ടം പോയി…
ജൂണിൽ ഇത്രയധികം മഴ കുറഞ്ഞത് 47 വർഷം മുമ്പ്; നാളെമുതൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത
കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. എന്നാൽ, ജൂണിൽ മഴ ലഭ്യത നന്നായി കുറഞ്ഞു. കേരളത്തിൽ കാലവർഷം പെയ്തത് 40 ശതമാനം മാത്രം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിന് ഇത്തവണ ഇതുവരെ കിട്ടിയത് 260.3 മില്ലീമീറ്റർ…
ഇരുചക്ര വാഹനങ്ങൾക്ക് 60 കി.മീ; പുതിയ വേഗപരിധി നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയത് നാളെ മുതൽ നിലവിൽ വരും. എ.ഐ കാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍നിശ്ചയിച്ചത്. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറക്കാൻ തീരുമാനിച്ചതാണ് പ്രധാന മാറ്റം. സംസ്ഥാനത്ത് 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് നിലവിലുള്ളത്.…
ഒഡീഷ ട്രെയിൻ അപകടം: 29 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, ആറ് എണ്ണം കുടുംബങ്ങൾക്ക് കൈമാറി
ഒഡീഷ: ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിയാനാകാത്ത 81 മൃതദേഹങ്ങളിൽ 29 എണ്ണം തിരിച്ചറിഞ്ഞു. എയിംസ് ഭുവനേശ്വറിൽ സൂക്ഷിച്ചിരിക്കുന്ന ഇവയിൽ ആറ് പേരെ വെള്ളിയാഴ്ച അവരുടെ കുടുംബങ്ങൾക്ക് വിട്ടുകൊടുത്തു. കൂടാതെ തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും അവരവരുടെ നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ…
വിമാനത്തിനടുത്തേക്കു പോകാൻ ശ്രമിക്കവേ എസ്കലേറ്ററില്‍ അൻപത്തേഴുകാരിയുടെ കാൽ കുടുങ്ങി: കാല് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ
വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ കുടുങ്ങിയ അൻപത്തേഴുകാരിയുടെ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഡോണ്‍ മയേംഗ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണു ദാരുണ സംഭവം. വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ കയറി വിമാനത്തിനടുത്തേക്കു പോകാൻ ശ്രമിക്കവേയാണ് ഇടതുകാല്‍ കുടുങ്ങിയത്. സൂട്ട്കേസില്‍ തട്ടിവീണതാണു കാരണമെന്നു കരുതുന്നു. വിമാനത്താവള…
ആലപ്പുഴയിൽ നിയമവിരുദ്ധ സിഗരറ്റ് വില്‍പ്പന; 17 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് ; 1,20,000 രൂപ പിഴ ഈടാക്കി
ആലപ്പുഴ: ജില്ലയില്‍ വ്യാപകമായി നിയമവിധേയമല്ലാത്ത സിഗരറ്റുകള്‍ വില്‍ക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ലീഗല്‍ മെട്രോളജി വകുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 17 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍മെട്രോളജി നിയമലംഘനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. 1,20,000 രൂപ പിഴയായി ഈടാക്കി. ഫ്്‌ളയിംഗ് സ്‌ക്വാഡ്…
‘ഉഭയകക്ഷി ബന്ധത്തിൽ നിലവിലെ വിള്ളൽ സൃഷ്ടിച്ചത് ചൈന, അല്ലാതെ ഇന്ത്യയല്ല’: എസ് ജയശങ്കർ
ഡല്‍ഹി: ഇന്ത്യ – ചൈന ബന്ധത്തിലെ നിലവിലെ പ്രതിസന്ധയിൽ ചൈനക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഉഭയകക്ഷി ബന്ധത്തിൽ നിലവിലെ വിള്ളൽ സൃഷ്ടിച്ചത് ചൈനയാണെന്ന് ജയശങ്കർ കുറ്റപ്പെടുത്തി. ഒരു ബന്ധം പ്രവർത്തിക്കാൻ കൈയടിക്കാൻ രണ്ട് കൈകൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
മോഷണക്കേസിൽ പ്രതി ചേർത്ത് ജയിലിൽ കിടന്നത് 47 ദിവസം; പുനഃരന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്
തിരുവനന്തപുരം: മോഷണക്കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിൽ അടച്ച സംഭവം പുനഃരന്വേഷിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. യഥാർത്ഥ പ്രതി കുറ്റസമ്മതം നടത്തിയതോടെയാണ് സത്യം പുറത്തുവന്നത്. രമേശ് കുമാർ എന്നയാളാണ് മതിയായ തെളിവുകളില്ലാതെ മാലമോഷണക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.…