ഒരു ആട്ടിൻകുട്ടി മാത്രം കറുപ്പ് നിറത്തിൽ; ഡയാനയുടെ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിന്

ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിന്. ന്യൂയോർക്ക് ആസ്ഥാനമായ സോത്ത്ബീസ് എന്ന ആർട്ട് കമ്പനിയാണ് ലേലത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആഗസ്റ്റ് 31നും സെപ്തംബർ 14നും ഇടയ്ക്കാണ് ലേലം നടക്കുക. നിശ്ചയിച്ചിരിക്കുന്ന ആദ്യവില 65 ലക്ഷം രൂപയാണ്. പഴയ…

ടൈറ്റന്‍ സമുദ്രപേടക ദുരന്തം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

ടൈറ്റൻ സമുദ്ര പേടക അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ചാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ട്. പേടകത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസിൽ എത്തിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്താൻ…

മണിപ്പുരിലെത്തിയകോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞതിനെത്തുടർന്ന് സംഘർഷം. ആകാശത്തേക്ക് വെടിവെച്ച് പൊലീസ്

മണിപ്പുരിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞതിനെത്തുടർന്ന് സംഘർഷം. ആകാശത്തേക്ക് വെടിവച്ച പൊലീസ്, കണ്ണീർവാതകവും പ്രയോഗിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് രാഹുൽ ഇംഫാലിലേക്കു മടങ്ങി. അതേസമയം, ചുരാചന്ദ്പുരും മെയ്തെയ് ക്യാംപും സന്ദർശിക്കുന്നതിൽനിന്നു രാഹുൽ പിന്നോട്ടില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഹെലികോപ്റ്ററിൽ രാഹുൽ…

പിഡിപി ചെയർമാൻ മഅദനിയുടെ ആരോഗ്യസ്ഥിതി മോശം; കുടുംബവീട്ടിലേക്കുള്ള യാത്രയിൽ തീരുമാനമായില്ല

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കൊച്ചിയിൽ ചികിത്സയിൽ തുടരുന്നു. ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗിതിയൊന്നും ഇല്ലാത്തതിനാൽ സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ഉയർന്ന രക്ത സമ്മർദ്ദവും രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് മഅദനിയുടെ ആരോഗ്യ സ്ഥിതി മോശമാക്കിയത്.…

നിഖിലിന്‍റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിർമ്മിച്ച് നൽകിയ ഏജൻസി ഉടമയ്ക്കായി അന്വേഷണം ഊർജിതം

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ പാലാരിവട്ടത്തെ ഏജൻസി ഉടമ തിരുവനന്തപുരം സ്വദേശി സജു എസ് ശശിധരന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. മാൾട്ടയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെടുത്ത…

ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവം; സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പാലക്കാട്: പല്ലശ്ശനയില്‍ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പല്ലശന സ്വദേശിയായ സച്ചിന്റെ വിവാഹ ശേഷം വധുവിന്റെ…

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ ഓഫീസുകളില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കരുത്; ഉത്തരവുമായി ബിഹാര്‍ സര്‍ക്കാര്‍

പട്‌ന: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ ഓഫീസുകളില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്ന ഉത്തരവുമായി ബിഹാര്‍ സര്‍ക്കാര്‍. ജീന്‍സും ടീഷര്‍ട്ടും പോലുള്ള വസ്ത്രങ്ങള്‍ ജോലി സ്ഥലങ്ങളില്‍ ധരിക്കുന്നത് മാന്യതയ്ക്കും സംസ്‌കാരത്തിനും ചേരാത്തതാണെന്ന് ബോധ്യമായതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ബുധനാഴ്ചയാണ് ഇത്…

കുറ്റകൃത്യങ്ങൾക്കും അവകാശ നിഷേധത്തിനും അധികാര ദുർവിനിയോഗത്തിനും ഇരകളാവുന്നവരുടെ ക്ഷേമത്തിനുവേണ്ടി കർമനിരതമായി വിശ്വാസ് പാലക്കാട് പതിനൊന്നാം വർഷത്തിലേക്ക്

വിശ്വാസ് വാർഷിക റിപ്പോർട്ട്‌ പ്രസിഡന്റ്‌ ഡോ. എസ്. ചിത്ര സെക്രട്ടറി ജനറൽ പി. പ്രേംനാഥിന് കൈമാറി പ്രകാശനം ചെയ്യുന്നു. ബി. ജയരാജൻ, അഡ്വ. എസ്. ശാന്താദേവി, എം. ദേവാദാസൻ എന്നിവർ സമീപം പാലക്കാട്: കുറ്റകൃത്യങ്ങൾക്കും അവകാശ നിഷേധത്തിനും അധികാര ദുർവിനിയോഗത്തിനും ഇരകളാവുന്നവരുടെ…

ഐസിഐസിഐ ലൊംബാര്‍ഡും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫും സംയുക്തമായി ഐഷീല്‍ഡ് അവതരിപ്പിച്ചു

കൊച്ചി: ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും ലഭ്യമാക്കുന്നതിന് ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സും സംയുക്തമായി ഐഷീല്‍ഡ് അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ചികില്‍സാ ചെലവുകള്‍ നേരിടാന്‍ ഐഷീല്‍ഡ് സഹായകമാകും. ഇതിനു പുറമെ പോളിസി ഉടമയുടെ അപ്രതീക്ഷിത വിയോഗമുണ്ടായാല്‍…

ഇൻഷൂറൻസ് തുക തട്ടിപ്പ് : സുഹൃത്തിനെ കൊന്ന് സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചു; വ്യവസായി പിടിയിൽ

ചണ്ഡീഗഡ്: ഇൻഷൂറൻസ് തുക തട്ടിയെടുക്കാനായി സുഹൃത്തിനെ കൊലെപ്പെടുത്തിയ വ്യവസായി ഗുർപ്രീത് സിങ്ങ് പിടിയിൽ. സുഹൃത്ത് സുഖ്ജിത്തിനെയാണ് ഗുർപ്രീത് കൊലപ്പെടുത്തിയത്. നാലുകോടി രൂപയുടെ ഇൻഷൂറൻസ് തുക ലഭിക്കാൻ വേണ്ടിയാണ് ഇയാൾ കൊലപാതകം നടത്തിയത്. കേസിൽ ഗുർപ്രീതിന്റെ ഭാര്യ ഖുശ്ദീപ് കൗർ ഉൾപ്പെടെ ആറുപേരെ…