ഏക സിവിൽ കോഡിൽ വിശദീകരണവുമായി സമസ്ത; ഭിന്നാഭിപ്രായമില്ലെന്ന് നേതാക്കൾ 

കോഴിക്കോട് – ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സമസ്തയിൽ ഭിന്നാഭിപ്രായമെന്ന റിപ്പോർട്ടുകൾ തള്ളി സമസ്ത നേതൃത്വം. ഏക സിവിൽ കോഡിനെതിരായ നീക്കത്തിൽ ആരുമായും സഹകരിച്ച് പ്രവർത്തിക്കാമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ നാലിന്…

ഖത്തർ അമീറിനും ഇലക്ട്രിക് കാർ സമ്മാനിച്ച് ഉർദുഗാൻ

ജിദ്ദ – ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്കും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ തുർക്കി നിർമിത ഇലക്ട്രിക് കാർ സമ്മാനിച്ചു. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ദോഹയിലെത്തിയ ഉർദുഗാനും ഖത്തർ അമീറും തമ്മിൽ ഔദ്യോഗിക ചർച്ചകൾ…

സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്ക് മരുന്നുകള്‍ പുറത്തേക്ക് എഴുതുന്നുവെന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം

തിരുവനന്തപുരം – സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് മരുന്നുകള്‍ പുറത്തേക്ക് എഴുതുന്നതിനെപ്പറ്റിയും ഫാര്‍മസിയില്‍ സ്റ്റോക്കുള്ള മരുന്നുകള്‍ പോലും കൊടുക്കാന്‍ തയ്യാറാകാത്തതിനെക്കുറിച്ചും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷം വൈകുന്നരം…

ചെക്ക് റിപ്പബ്ലിക്കിൽ അപകടത്തിൽ പത്ത് സൗദികൾക്ക് പരിക്ക്

ജിദ്ദ – ചെക്ക് റിപ്പബ്ലിക്കിലെ ബെർനോ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ പത്തു സൗദി ടൂറിസ്റ്റുകൾക്ക് പരിക്കേറ്റു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച രണ്ടു ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് പ്രാഗ് സൗദി എംബസി ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയും ആരോഗ്യ നില ഉറപ്പുവരുത്തുകയും ചെയ്തു. പരിക്കേറ്റവരിൽ ആറു…

മക്കയിലെ അൽവഹ്ദ ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്തേക്ക് മലബാറിൽ വേരുള്ള വനിത മത്സരിക്കുന്നു

ജിദ്ദ – മക്കയിലെ അൽവഹ്ദ ക്ലബ്ബ് പ്രസിഡന്റ് പദവിയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചതായി ഇന്റർനാഷണൽ റിലേഷൻസ് വിദഗ്ധ ഡോ. ഉലയ്യ മുഹമ്മദ് മലൈബാരി വെളിപ്പെടുത്തി. മക്കയിൽ വളർന്നുവന്നവരാണ് ഞങ്ങൾ. രാജ്യത്തെ സേവിക്കാനും മക്കയുടെ പദവി ഉയർത്താനും ദീർഘകാലത്തെ…

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാകും. ഓഗസ്റ്റ് 11 വരെ നീളുന്ന സമ്മേളനത്തില്‍ 32 ബില്ലുകളാണ് പരിഗണനയ്‌ക്കെത്തുന്നത്. സിനിമകളുടെ വ്യാജ പതിപ്പുകള്‍ക്കു തടയിടാനും ചിത്രങ്ങളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത കാറ്റഗറികളിലാക്കുന്ന സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്താനുമുള്ളത് ഉള്‍പ്പെടെയുള്ള ബില്ലുകളുണ്ട്. ദല്‍ഹിയിലെ അധികാരത്തര്‍ക്കം…

വിവാഹ സമ്മാനമായി ലഭിച്ച അരഞ്ഞാണത്തിൽ മന്ത്രവാദ ഏടുകൾ, ലഭിച്ചത് ഇരുപത് വർഷത്തിന് ശേഷം

ജിദ്ദ – ഇരുപതു വർഷം മുമ്പ് നടന്ന വിവാഹത്തിനിടെ തന്റെ ഏറ്റവും പ്രിയങ്കരിയായ കൂട്ടുകാരി സമ്മാനിച്ച വെള്ളി അരഞ്ഞാണിൽ നിറയെ മന്ത്രവാദ ഏടുകളാണെന്ന് യെമനി വനിത യാദൃശ്ചികമായി തിരിച്ചറിഞ്ഞു. ഇരുപതു വർഷത്തിനു ശേഷം വെള്ളി അരഞ്ഞാൺ വെള്ളി ആഭരണ കടയിൽ യുവതിയുടെ…

ശ്രദ്ധിക്കുക, അബ്ശിർ പ്ലാറ്റ്‌ഫോം അപ്‌ഡേറ്റ് ചെയ്യുന്നു

ജിദ്ദ – ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ അപ്‌ഡേറ്റ് ചെയ്യുന്നു. മുൻകൂട്ടി ഷെഡ്യൂൾ ചെയ്തതു പ്രകാരം വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ രാവിലെ പത്തു മണിവരെയുള്ള സമയത്താണ് അബ്ശിർ സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുക. ഉയർന്ന കാര്യക്ഷമതയോടെ സേവനങ്ങൾ…

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

കോട്ടയം – മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടനുബന്ധിച്ച് നാളെ കോട്ടയത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പോലീസ് ഗതാഗത നിയന്ത്രണം…

ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ചു

ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ചു; പ്രവർത്തകരെ നിയന്ത്രിക്കാൻ പണിപ്പെട്ട് പൊലീസ് ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ഒഴുകിയെത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കാൻ പണിപ്പെടുകയാണ് പൊലീസും നേതാക്കളും. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും…