ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി
കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമസംഭവങ്ങളില്‍ മരണം ആറായി. 73,887 സീറ്റുകളിലേക്ക് 2,00,000 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പ് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലാണ് നടക്കുന്നത്. ജൂണ്‍ 8 ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതുമുതല്‍ സംസ്ഥാനം തുടര്‍ച്ചയായ അക്രമ സംഭവങ്ങള്‍ക്ക് സാക്ഷ്യം…
BREAKING: ഏക സിവില്‍കോഡ് സെമിനാറിന് സി.പി.എം ക്ഷണം ലഭിച്ചെന്ന് മുസ്‌ലിം ലീഗ്
മലപ്പുറം- ഏക സിവില്‍കോഡിന് എതിരെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിന് ക്ഷണം ലഭിച്ചതായി മുസ് ലി ം ലീഗ്. ഇന്നലെയാണ് ക്ഷണം ലഭിച്ചത്. പാര്‍ട്ടി ചര്‍ച്ച ചെയ്ത് യുക്തമായ തീരുമാനം എടുക്കുമെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ടാണ് സി.പി.എം സെമിനാര്‍.…
ബംഗാളികള്‍ വിളിക്കുന്നത് മമതാബാനര്‍ജിയെ, ഫോണ്‍ കിട്ടുന്നത് പാലക്കാട്ടെ കാര്‍ത്തികേയേന്, എന്തൊരു പൊല്ലാപ്പ്
പാലക്കാട് - പല ആവശ്യങ്ങളും ആവലാതികളും പരിഹരിക്കാനാണ് ബംഗാളികള്‍ തങ്ങളുടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നത്. പക്ഷേ ഫോണ്‍ കിട്ടുന്നതാകാട്ടെ പാലക്കാട്ടെ പുതുപ്പരിയാരം സ്വദേശി കാര്‍ത്തികേയന്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കഴിഞ്ഞ കോവിഡ് കാലം മുതല്‍ കാര്‍ത്തിയേന്റെ ഫോണ്‍…
അറസ്റ്റിലായ ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ പാക് വനിതക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കുറ്റപത്രം
പൂനെ- ചാരവൃത്തി ആരോപിച്ച് മെയ് 3 ന് അറസ്റ്റിലായ പൂനെ ആസ്ഥാനമായുള്ള ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യയുടെ മിസൈല്‍, ഡ്രോണ്‍, റോബോട്ടിക്‌സ് പ്രോഗ്രാമുകളെക്കുറിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു വനിതാ ഇന്റലിജന്‍സ് പ്രവര്‍ത്തകയുമായി പങ്കുവെച്ചതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ…
യു.എസ്, യു.കെ, കാനഡ ഇന്ത്യന്‍ എംബസികള്‍ക്ക് ഖലിസ്ഥാന്‍ ഭീഷണി രൂക്ഷം
ന്യൂദല്‍ഹി- ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള റാലിയില്‍ ഖാലിസ്ഥാനികള്‍ യു.എസ്, യു.കെ, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങളെ 'യുദ്ധമേഖലകള്‍' ആയി പ്രഖ്യാപിച്ചു. കാനഡയിലെയും യു.എസിലെയും യു.കെയിലെയും നിരവധി നഗരങ്ങളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരും നയതന്ത്ര സ്ഥാപനങ്ങളും വലിയ…
പഴയ ചങ്ങാതിമാരുമായി ലോഹ്യം പങ്കിട്ട് ശൈഖ് മുഹമ്മദ്, ചെറുപ്പകാലത്തിന്റെ ഓര്‍മകള്‍…
അബുദാബി- യു.എ.ഇ പ്രസിഡന്റ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, തന്റെ മുന്‍ സഹപാഠികളുമായും അവരുടെ കുടുംബങ്ങളുമായും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ച ഹൃദ്യമായി. പഴയ ചങ്ങാതിമാരെ വീണ്ടും കണ്ടുമുട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച ശൈഖ് മുഹമ്മദ് ഒരുമിച്ച് ചെലവഴിച്ച കാലത്തെക്കുറിച്ചുള്ള നല്ല…
ഭാഗ്യദേവത വിടാതെ കൂടെയുണ്ട്, ക്യാഷ് പ്രൈസുകള്‍ പോക്കറ്റിലാക്കി അജിമോന്‍
അബുദാബി- അജിമോന്‍ കൊച്ചുമോനെന്ന മലയാളിയെ വിടാതെ പിടികൂടിയിരിക്കുകയാണ് ഭാഗ്യദേവത. ഈയാഴ്ച അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ഒരു ദിവസം രണ്ട് ക്യാഷ് പ്രൈസുകള്‍ പോക്കറ്റിലാക്കിയ ദുബായ് പ്രവാസിയാണ് അജിമോന്‍. ജൂണ്‍ മൂന്നിന് ഇതേ ഷോയില്‍ ഗോള്‍ഡ് വൗച്ചര്‍ നേടി കൃത്യം…
പത്രസമ്മേളനത്തില്‍ പങ്കെടുത്ത് റോബോട്ടുകള്‍, മനുഷ്യരുടെ ജോലി കളയില്ലെന്ന് ഉറപ്പ്
ജനീവ- ലോകത്തിലെ ആദ്യത്തെ മനുഷ്യ-റോബോട്ട് പത്രസമ്മേളനം ജനീവയില്‍ നടന്നു. 'എഐ ഫോര്‍ ഗുഡ്' കോണ്‍ഫറന്‍സിലാണ് ഒമ്പത് ഹ്യൂമനോയിഡ് റോബോട്ടുകള്‍ ഒത്തുകൂടിയത്. മനുഷ്യരുടെ ജോലി നഷ്ടപ്പെടാന്‍ തങ്ങള്‍ ശ്രമിക്കില്ലെന്ന് റോബോട്ടുകള്‍ ഉറപ്പുനല്‍കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും അതുവഴി പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ക്കും രോഗം, പട്ടിണി തുടങ്ങിയ…
അന്ധവിശ്വാസത്തിന് എതിരെയുള്ള നിയമത്തെയും ‘അന്ധവിശ്വാസം’ പിടികൂടിയോ? ബില്ലിന്റെ കരട് സര്‍ക്കാര്‍ പിന്‍വലിച്ചു
തിരുവനന്തപുരം - അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ബില്ലിന്റെ കരട് സര്‍ക്കാര്‍ പിന്‍വലിച്ചു. അന്ധവിശ്വാസങ്ങളും മതാചാരങ്ങളും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയുന്നില്ലെന്നാണ് ബില്ല് പിന്‍വലിക്കുന്നതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ബില്‍ പിന്‍വലിച്ചത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം കുറ്റമറ്റ രീതിയില്‍…
ബംഗാളില്‍ പഞ്ചായത്ത് വോട്ടെടുപ്പ് തുടങ്ങി, തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത-കനത്ത സുരക്ഷയില്‍ പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. മുര്‍ഷിദാബാദില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പലേടത്തും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി ആക്രമണ സംഭവങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷ…