മണിപ്പൂര്‍; ആവശ്യമെങ്കില്‍ യു. എസ് സഹായിക്കാമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍
കൊല്‍ക്കത്ത- മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടാല്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യയിലെ യു. എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. കൊല്‍ക്കത്തയിലെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും എത്രയും വേഗം…
പന്ത്രണ്ടുകാരി ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
ഭോപ്പാല്‍- പന്ത്രണ്ടുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ഇന്‍ഡോറില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മൂന്നു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ മൂന്നുപേരേയും പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയുടെ വീട് പ്രാദേശിക അധികാരികള്‍ പൊളിച്ചുമാറ്റി. മുഖ്യപ്രതിയും മറ്റ് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ…
മുന്‍ ഗോളി വാന്‍ഡര്‍സാര്‍ ഗുരുതരാവസ്ഥയില്‍
ആംസ്റ്റര്‍ - നെതര്‍ലാന്റ്‌സിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും മുന്‍ ഗോള്‍കീപ്പര്‍ എഡ്വിന്‍ വാന്‍ഡര്‍സാര്‍ തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ക്രൊയേഷ്യയില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് അസുഖം ബാധിച്ചത്. അമ്പത്തിരണ്ടുകാരന്‍ ഈയിടെയാണ് അയാക്‌സ് ക്ലബ്ബിന്റെ ഡയരക്ടര്‍ പദവി ഒഴിഞ്ഞത്. അയാക്‌സ്, യുവന്റസ് ഉള്‍പ്പെടെ മുന്‍നിര ടീമുകള്‍ക്കു കളിച്ച…
38 പോയന്റ് ടൈബ്രേക്ക്.. 20-18 ന് വിജയം
ലണ്ടന്‍ - വനിതാ ഗ്രാന്റ്സ്ലാം ടെന്നിസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൈബ്രേക്കര്‍ പിന്നിട്ട് ഉക്രൈന്‍കാരി ലിസ സുരെങ്കൊ വിംബിള്‍ഡണ്‍ മൂന്നാം റൗണ്ടിലെത്തി. 38 പോയന്റ് ടൈബ്രേക്കറിനൊടുവില്‍ 20-18 നാണ് മുപ്പത്തിനാലുകാരി 4-6, 6-3, 7-6 (20-18) ന് റുമാനിയയുടെ അന ബോഗ്ദാനെ…
വീട്ടുവേലക്കാരെ ചേര്‍ത്ത് വിദ്വേഷം പ്രചരിപ്പിച്ചു; പ്രവാസി വനിതക്ക് അഞ്ചു വര്‍ഷം ജയിലും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും
അബുദാബി- വിദ്വേഷം പ്രചരിപ്പിച്ച വനിതക്ക് അബുദാബിയില്‍ അഞ്ചു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച കേസില്‍ വിദേശ വനിതയെയാണ് അബുദാബി ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇവര്‍ക്ക് അഞ്ചു ലക്ഷം…
32 ടീമുകളുമായി വനിതാ ലോകകപ്പ്, ഹാട്രിക് നേട്ടത്തിനൊരുങ്ങി യു.എസ്
പാരിസ് - മുപ്പത്തിരണ്ട് ടീമുകള്‍ ആദ്യമായി അണിനിരക്കുന്ന വനിതാ ലോകകപ്പ് ഫുട്‌ബോളിന് ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 20നാണ് കിക്കോഫ്. കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യന്മാരായ അമേരിക്കയാണ് ഇത്തവണയും കിരീടസാധ്യതയില്‍ മുന്നില്‍. 2011 ല്‍ 16 ടീമുകളും നാലു വര്‍ഷം…
പൂജാര ഉറച്ചു തന്നെ, ദുലീപ് ട്രോഫിയില്‍ സെഞ്ചുറി
ആളൂര്‍ - ഇന്ത്യന്‍ ടീമിന്റെ വാതിലടച്ചുവെങ്കിലും ചേതേശ്വര്‍ പൂജാര കളി നിര്‍ത്തില്ല. തിരിച്ചുവരാനാവുമെന്ന് ഉറച്ചുവിശ്വസിക്കുന്ന ബാറ്റര്‍ സെന്‍ട്രല്‍ സോണിനെതിരായ ദുലീപ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ വെസ്റ്റ് സോണിനു വേണ്ടി 133 റണ്‍സെടുത്തു. പൂജാരയുടെ അറുപതാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് ഇത്. ഒമ്പതിന്…
എംബാപ്പെ പിതാവിന്റെ നാട്ടില്‍, സ്വീകരിച്ച് കാമറൂണ്‍ പ്രസിഡന്റ്
യാവുണ്ടെ - ഫ്രഞ്ച് ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ കീലിയന്‍ എംബാപ്പെ ആദ്യമായി പിതാവിന്റെ നാടായ കാമറൂണിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഇരുപത്തിനാലുകാരനെ കാണാന്‍ വിമാനത്താവളത്തില്‍ ആരാധകര്‍ തടിച്ചുകൂടി. കാമറൂണ്‍ പ്രസിഡന്റ് ജോസഫ് ഡിയോണ്‍ എന്‍ഗൂതെ താരത്തെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു. മുന്‍…
ദൈവമേ പേടിയാവുന്നു. എവിടെ നിന്നാണ് ഇത്രയേറെ വെറുപ്പും പകയും നമുക്കിടയിൽ നിറഞ്ഞത്?
എന്തെങ്കിലും ബോധവും വിവേകവും ഉള്ള എല്ലാ മലയാളികളെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ട ലജ്ജിപ്പിക്കേണ്ട ഒരു സംഗതിയാണ് ഇന്ന് ഷജിത്ത് ചന്ദ്രൻ എന്ന സംഘിയുടെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കണ്ട തെറിയും ചൊറിയും നിറഞ്ഞ കോലാഹലങ്ങൾ. ഷജിത്ത് എല്ലാ മര്യാദകളെയും കാറ്റിൽ പറത്തി സോഷ്യൽ മീഡിയയിൽ…
ബി.ജെ.പി പിന്തുണ വേണ്ട; പിരിയാരി പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെക്കാൻ സി.പി.എം നിർദ്ദേശം
പാലക്കാട്- പിരായിരി പഞ്ചായത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദൾ (എസ്) അംഗം സുഹറ ബഷീർ അടുത്ത ദിവസം രാജി വയ്ക്കുമെന്ന് സി.പി.എം പാലക്കാട് ഏരിയ കമ്മിറ്റി. ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്നതാണ് എൽഡിഎഫിന്റെ നയം. അതിനാൽ പിരായിരി പഞ്ചായത്ത് പ്രസിഡന്റ്…