തേനിയിൽ കണ്ടെത്തിയ അവയവങ്ങൾ മനുഷ്യന്‍റേതല്ല, ആടിന്‍റേതെന്ന് നിഗമനം: പിന്നില്‍ ദുര്‍മന്ത്രവാദം

തേനി ഉത്തമപാളയത്ത് നിന്ന് കണ്ടെടുത്ത അവയവങ്ങള്‍ മനുഷ്യന്‍റേതല്ലെന്ന് സ്ഥിരീകരണം. തേനി മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തിയ രാസപരിശോധനയിലാണ് കണ്ടെത്തല്‍. ആടിന്‍റെ അവയവങ്ങളാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പൂജ ചെയ്ത നിലയിലായിരുന്ന അവയവങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. വിഷയവുമായി ബന്ധപ്പെട്ട് ആറു പേർ നിലവിൽ തേനി…

യുഎഇയിൽ ജനിക്കുന്ന പ്രവാസി കുട്ടികൾക്ക് വിസ നിർബന്ധം; 120 ദിവസത്തിനകം താമസ വീസ എടുക്കണം

യുഎഇയിൽ ജനിക്കുന്ന പ്രവാസി കുട്ടികൾക്ക് 120 ദിവസത്തിനകം താമസ വിസ എടുക്കണം. ജനിച്ച ദിവസം മുതലാണ് 120 ദിവസം കണക്കാക്കുകയെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. നിശ്ചിത ദിവസത്തിനകം വിസയെടുത്തില്ലെങ്കിൽ പിഴ നൽകേണ്ടി…

മൊബൈൽ ഫോൺ തിരിച്ച് നൽകാൻ കാലു പിടിപ്പിച്ചു; മൂന്നുപേർ കൂടി കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം തുമ്പ കരിമണലില്‍ മൊബൈല്‍ ഫോണ്‍ തിരിച്ച് നല്‍കാന്‍ യുവാവിനെ കൊണ്ട് കാലു പിടിക്കുകയും ഷൂസില്‍ ഉമ്മ വെയ്പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ തുമ്പ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് വ്യക്തമല്ല. ഇവരെ പോലീസ് കൂടുതല്‍…

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോഡ് വോർക്കാടിയിൽ ബൂത്ത്‌ തല ഗൃഹ സന്ദർശനത്തിനിടെ വഴുതി വീണ് കാലിന് പരുക്കേൽക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. കാസർകോഡ് ഇന്ന് നിശ്ചയിച്ചിരുന്ന പരിപാടികൾ റദ്ദാക്കി.

ജമ്മുകാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാവിലെയാണ് കുല്‍ഗാമിലെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഹലാന്‍ വനമേഖലയിലാണ് ഭീകരുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.…

യുട്യൂബ് വ്‌ളോഗറിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി; നടന്‍ ബാലയ്ക്കെതിരെ കേസ്

നടന്‍ ബാലക്കെതിരെ പൊലീസ് കേസ്. ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന യുട്യൂബര്‍ അജു അലക്‌സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. സംഭവത്തില്‍ ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.…

ഓണത്തിന് ക്ഷേമ പെൻഷൻ നൽകാൻ തുക അനുവദിച്ച് ധനവകുപ്പ്

ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേർക്കാണ് 3,200…

വികെസി എന്‍ഡോവ്‌മെന്‍റ് വി. എസ്. ചിത്തിരയ്ക്ക്

കല്‍പ്പറ്റ: പ്ലസ് ടു ഹുമാനിറ്റീസ് 2023 ബാച്ചില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച വി. എസ്. ചിത്തിരയ്ക്ക് വികെസി എന്‍ഡോവ്‌മെന്‍റ് സമ്മാനിച്ചു. 600 ല്‍ 597 മാര്‍ക്കാണ് വി. എസ്. ചിത്തിര നേടിയത്. 10000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് എന്‍ഡോവ്‌മെന്‍റ്. വൈത്തിരി…

ആശുപത്രിയിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവം: അനുഷ പദ്ധതിയിട്ടത് എയർ എംബോളിസത്തിലൂടെ കൊല നടത്താൻ

പത്തനംതിട്ട: നഴ്സ് വേഷത്തിൽ ആശുപത്രിയിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നതായി പൊലീസ്. എയർ എംബോളിസം എന്ന മാർഗത്തിലൂടെ കൊലപാതകം നടത്താനാണ് പ്രതിയായ അനുഷ ആസൂത്രണം ചെയ്തത്. ആക്രമണത്തിന് ഇരയായ യുവതിയുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. കായംകുളം…

കോഴിക്കോട്ട് ഹോൺ മുഴക്കിയതിന് നഗരമധ്യത്തിൽ ഡോക്ടർക്ക് ക്രൂരമർദനം; പ്രതി അറസ്റ്റില്‍

കോഴിക്കോട്: ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്നലിൽ മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിച്ചുനിന്ന കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിന് യുവാവ് ഡോക്ടറെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പേരാമ്പ്ര പൈതോത്ത് ജിദാത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ…