അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ഏഴിടത്ത് ഓറഞ്ച് അലേർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് (Heavy Rain) സാധ്യത. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ് (Red Alert). എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ…

വെടിക്കെട്ട് വീണ്ടും മാറ്റി

ഇന്ന് വൈകുന്നേരം നടത്താനിരുന്ന തൃശൂർ പൂരം വെടിക്കെട്ട്‌ വീണ്ടും മാറ്റി വെച്ചു. കനത്ത മഴയേ തുടർന്നാണ് വെടിക്കെട്ട് വീണ്ടും മാറ്റിയത്. ഇത് മൂന്നാം തവണയാണ് മഴ മൂലം വെടിക്കെട്ട്‌ മാറ്റിവെക്കുന്നത്.

ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡന്‍റ്

യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ തെരഞ്ഞെടുത്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനും ആയിരുന്നു. യു.എ.ഇ സുപ്രിം കൗൺസിലിന്‍റേതാണ് തീരുമാനം. വിട വാങ്ങിയ ശൈഖ് ഖലീഫയുടെ സഹോദരനാണ്.യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡൻറും…

രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ചു; നടപടി ആഭ്യന്തര വിലക്കയറ്റം തടയാൻ

രാജ്യത്ത് ഗോതമ്പ് കയറ്റുമതി താത്കാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നേരത്തെ കരാർ ഒപ്പിട്ട കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ ഇന്നലെ പുറപ്പെടുവിപ്പിച്ച ഉത്തരവിൽ പറയുന്നു ഉത്തരേന്ത്യയിൽ ആട്ടയുടെ വില ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ…

കാലാവസ്ഥ അനുകൂലമായാൽ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട് നടത്തും

കാലാവസ്ഥ അനുകൂലമായാൽ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട് നടത്തും. ഇന്ന് 6.30ന് വെടിക്കെട്ട് നടത്താനാണ് ആലോചിക്കുന്നത്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജില്ലാഭരണകൂടത്തിന്‍റെ അനുമതിയോടെ വൈകുന്നേരം 6.30ന് വെടിക്കെട്ട്‌ നടത്തും. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ്…

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ പെയ്യും; 9 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും…

കേരള തീരത്ത് മഴമേഘങ്ങള്‍ക്ക് ഘടനാമാറ്റം, കാലവര്‍ഷം കനക്കുമെന്ന് പഠനം

കേരളതീരം ഉള്‍പ്പടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ മണ്‍സൂണ്‍ കാലയളവില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതായി പഠനം. മഴമേഘങ്ങളുടെ ഘടനാമാറ്റമാണിതിന് കാരണം. അതിനാല്‍, കാലവര്‍ഷം കൂടുതല്‍ കനക്കാനാണ് സാധ്യതയെന്ന്, ‘നേച്ചര്‍’ മാഗസിന്റെ പോര്‍ട്ട്ഫോളിയോ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.മണ്‍സൂണ്‍ സീസിണില്‍ രണ്ട് കാലയളവിലായി (1980-1999,…

യു.എ.ഇ പ്രസിഡന്റ് അന്തരിച്ചു

അബുദാബി ഭരണാധികാരിയും യു.എ.ഇ പ്രസിഡന്റുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ (73) അന്തരിച്ചു. യു.എ.ഇ യുടെ ചരിത്രത്തിലെ രണ്ടാമത്തെ പ്രസിഡനറും അബുദാബിയുടെ 16 മത് ഭരണാധികാരിയുമാണ് അദ്ദേഹം.2004 നവംബര്‍ 3 മുതല്‍ യു.എ.ഇ പ്രസിഡന്റായിരുന്നു. രാജ്യത്ത് 40 ദിവസത്തെ…