മഴക്കാല രോഗങ്ങളെ അറിയാം, പ്രതിരോധിക്കാം, ചെറുത്ത് തോല്‍പ്പിക്കാം

* രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ പത്തുദിവസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം…

വിമാന യാത്രാ നിരക്ക് വർധനക്കെതിരെ പ്രവാസി സംഘടനാ നേതാക്കൾ

ചട്ടങ്ങൾ ഭേദഗതി ചെയ്യുക, റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുക ദോഹ- വിമാന യാത്രാ നിരക്ക് വർധനവ് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ആവശ്യമായ ചട്ടങ്ങൾ ഭേദഗതി ചെയ്യുക, റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഖത്തറിലെ പ്രവാസി സംഘടന നേതാക്കളും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തി.…

അഞ്ച് വർഷം പെൺകുട്ടിയെ പീഡിപ്പിച്ചു, വീണ്ടും ശല്യം തുടങ്ങിയ പാസ്റ്റർ അറസ്റ്റിൽ

ചെന്നൈ- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. തമിഴ്നാട് വെല്ലൂർ സ്വദേശിയായ വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്. 2018 മുതൽ പാസ്റ്റർ വിനോദ് ജോഷ്വ തന്നെ ലൈം​ഗികമായി പീഡിപ്പിച്ചിരുന്നതായി കടമ്പൂർ ഓൾ വുമൺ പോലീസ് സ്റ്റേഷനിൽ നൽകിയ…

വേൾഡ് എക്സ്പോക്ക് സൗദി അറേബ്യ 29.3 ബില്യൺ റിയാൽ നീക്കിവെച്ചു

റിയാദ്- വേൾഡ് എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കുന്നതിനായി സൗദി അറേബ്യ 7.8 ബില്യൺ ഡോളർ (29.3 ബില്യൺ സൗദി റിയാൽ) അനുവദിച്ചതായി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. അവിസ്മരണീയ മാറ്റങ്ങൾക്കും പുരോഗതിക്കും എക്സ്പോ അവസരങ്ങൾ പ്രദാനം ചെയ്യുമെന്ന്…

മോഡി അമേരിക്കയിൽ എത്തി, സുപ്രധാന കരാറുകളിൽ ഒപ്പിടും

വാഷിംഗ്ടൺ- സുപ്രധാനമായ കരാറുകളിൽ ഒപ്പിടുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി അമേരിക്കയിലെത്തി. ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യ കൈമാറ്റം സംബന്ധിച്ച കരാറുകളിൽ ഒപ്പിടും. അടുത്ത മൂന്ന് ദിവസം അമേരിക്കയിൽ വിവിധ പരിപാടികളിൽ മോഡി പങ്കെടുക്കും. യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസംഗം, വ്യവസായ പ്രമുഖരുമായും…

ടൈറ്റാനിക്കിന്‍റെ അവശിഷ്ടം തേടി യാത്രയായ മുങ്ങിക്കപ്പൽ കാണാതായി; പാക് വ്യവസായിയും മകനും കപ്പലിൽ

കറാച്ചി-വടക്കൻ അറ്റ്ലാന്റിക്കിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടി യാത്ര ചെയ്ത മുങ്ങിക്കപ്പൽ അടക്കം കാണാതായ അഞ്ചുപേരിൽ പ്രമുഖ പാക്കിസ്ഥാനി വ്യവസായിയും മകനും ഉൾപ്പെട്ടതായി കുടുംബം അറിയിച്ചു. ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് നടത്തുന്ന 21 അടി (6.5 മീറ്റർ) ടൂറിസ്റ്റ് ക്രാഫ്റ്റാണ് കാണാതായത്. കറാച്ചി…

‌ആദിപുരുഷ് നിരോധിക്കാൻ പ്രധാനമന്ത്രിക്ക് കത്ത്

ന്യൂദൽഹി-പ്രഭാസ് നായകനായ ‘ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിനി വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. നിലവിൽ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ നിന്ന് സിനിമ പിൻവലിക്കണമെന്നും ഭാവിയിൽ ഒടിടി റിലീസ് നിരോധിക്കണമെന്നും കത്തിൽ ആവശ്യമുണ്ട്. സംവിധായകൻ ഓം റൗട്ട്, തിരക്കഥാകൃത്ത് മനോജ് മുന്തഷിർ…

11 വർഷത്തെ കാത്തിരിപ്പ്; കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും

അമരാവതി: തെലുങ്ക് സൂപ്പർ താരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നു. വിവാഹം കഴിഞ്ഞ് നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ഇവർ കുഞ്ഞ് വേണം എന്ന തീരുമാനത്തിലെത്തിയത്. രാം ചരൺ ചിത്രം ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കർ ലഭിക്കുമ്പോൾ…

കേരളത്തിലേക്ക് ഒഴുകിയത് 10,000 കോടി രൂപയുടെ ഹവാല പണം; എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് തുടരുന്നു; വിദേശപണമടക്കം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നു. വിവിധ ജില്ലകളിലായി 25 ഹവാല ഓപ്പറേറ്റർമാരുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ്.ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന സംഘമാണ് റെയ്ഡ് തുടരുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് ഒരേ സമയം കേരളത്തിലെ വിവിധ ഇടങ്ങളിൽ…