വീണ്ടും പ്രസിഡന്റായാല്‍ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തും: ട്രംപിന്റെ ഭീഷണി
വാഷിംഗ്ടണ്‍: താന്‍ വീണ്ടും പ്രസിഡന്റായാല്‍ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി. ചില അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് ഐക്കണിക് ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന നികുതി ചുമത്തുന്ന വിഷയം പ്രതിപാദിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഫോക്സ് ബിസിനസ് ന്യൂസിന്റെ ലാറി…
എറണാകുളത്ത് നിന്ന് സാക്ഷി പറയാനെത്തിയ ആളെ തിരുവനന്തപുരത്ത് കോടതി വളപ്പിലിട്ട് കുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സാക്ഷി പറയാനെത്തിയ ആളെ കോടതി വളപ്പില്‍ വെച്ച് പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചു. എറണാകുളത്ത് നിന്ന് സാക്ഷി പറയാനെത്തിയ സന്ദീപിനാണ് പരിക്കേറ്റത്. വീട് ആക്രമിച്ച കേസിലെ പ്രതി വിമലാണ് സന്ദീപിനെ ആക്രമിച്ചത്. വഞ്ചിയൂര്‍ കോടതി വളപ്പില്‍ വെച്ചായിരുന്നു സംഭവം. 2014ല്‍ പേരൂര്‍ക്കട…
ഏഷ്യാകപ്പ് 2023; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രാഹുലും ശ്രേയസും തിരിച്ചെത്തി, സഞ്ജു പുറത്ത്
ഡല്‍ഹി: ഏഷ്യാ കപ്പിനുള്ള 17 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. ഡല്‍ഹിയില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യരും കെഎല്‍ രാഹുലും പരിക്കില്‍ നിന്ന് മുക്തരായി ടീമില്‍ തിരിച്ചെത്തിയതാണ് ഏറ്റവും വലിയ…
മാപ്പുപറയാന്‍ തയ്യാര്‍; മറിച്ചെങ്കില്‍ വീണ മാസപ്പടി വാങ്ങിയെന്ന് സിപിഎം സമ്മതിക്കുമോ?; വെല്ലുവിളി ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍
കൊച്ചി: മാസപ്പടി വിവാദത്തില്‍ വീണാ വിജയനെതിരായ ആരോപണത്തില്‍ സിപിഎം നേതാവ് എകെ ബാലന്റെ വെല്ലുവിളി ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍. തന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിച്ചാല്‍ മാപ്പുപറയാന്‍ തയ്യാറാണെന്നും മറിച്ചെങ്കില്‍ വീണ മാസപ്പടി വാങ്ങിയെന്ന് സിപിഎം സമ്മതിക്കുമോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. ആലുവയില്‍ മാധ്യമങ്ങളോട്…
താനൂർ ബോട്ടപകടം: മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകി, മാരിടൈം ബോർഡ് സിഇഒയെ മാറ്റി
മലപ്പുറം; താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് തുറമുഖ മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകിയ മാരിടൈം ബോർഡ് സിഇഒയെ മാറ്റി. സിഇഒ ടി.പി സലീം കുമാറിനെയാണ് മാറ്റിയത്. താനൂരിൽ അപകടത്തിനിടയാക്കിയ ‘അറ്റ്‌ലാന്റിക്’ ബോട്ടിനു രജിസ്ട്രേഷൻ നൽകാൻ തുറമുഖ വകുപ്പു മന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നായിരുന്നു സലിംകുമാർ…
‘പ്രതിസന്ധികളെ അതിജീവിച്ച് സ്ത്രീകൾ വലിയ ഉയരങ്ങൾ കീഴടക്കി’; രാഷ്ട്രപതി ദ്രൗപതി മുർമു
ഡല്‍ഹി: രാജ്യത്തെ സ്ത്രീ ശക്തിയെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മിസൈല്‍ മുതല്‍ സംഗീതം വരെയുള്ള വിവിധ മേഖലകളില്‍ നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്തുകൊണ്ട് സ്ത്രീകള്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയെന്ന് രാഷ്ട്രപതി പറഞ്ഞു. ഡല്‍ഹിയിലെ മനേക്ഷാ സെന്ററില്‍ ആര്‍മി വൈവ്സ് വെല്‍ഫെയര്‍…
കെ സി എ – ബി എഫ് സി ‘ഓണം പൊന്നോണം 2023’: ഓണപ്പുടവ ധരിച്ച് ബഹ്‌റൈനി വനിത !
സാദത്ത് കരിപ്പാക്കുളം ബഹ്‌റൈന്‍: കെ സി എ – ബി എഫ് സി ഓണം പൊന്നോണം 2023- ഉദ്ഘാടനോല്‍ത്സവത്തിലെ മുഖ്യാതിഥിയായി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഇനാസ് അല്‍ മാജിദ്. കേരള കാത്തലിക് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ ഓണത്തനിമയെ…
ഗർഭിണിയായ 19കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
പത്തനംതിട്ട: തിരുവല്ല നെടുമ്പ്രത്ത് ഗർഭിണിയായ 19കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്‍റ് നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ ശ്യാം കുമാറിനെ (29)ആണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ…
താലി കെട്ടാന്‍ നേരം പെണ്ണില്ല, ബ്യൂട്ടി പാര്‍ലറില്‍പോയ വധു കാമുകനൊപ്പം ഒളിച്ചോടി; കല്യാണം മുടങ്ങി, മാതാപിതാക്കള്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം: മൂഹൂര്‍ത്തത്തിന് തൊട്ട് മുമ്പ് കല്യാണപെണ്ണ് ഒളിച്ചോടി. ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തില്‍ മുഹൂര്‍ത്ത സമയമായിട്ടും ബ്യൂട്ടി പാര്‍ലറില്‍ പോയ വധു മണ്ഠപത്തില്‍ എത്താത്തതിനെത്തുടര്‍ന്ന് നടത്തിയ അനേ്വഷണത്തില്‍ കാമുകനൊപ്പം പോയതായി അറിയുകയായിരുന്നു. ഇേതാടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുഴഞ്ഞുവീണു. കല്ലമ്പലം വടശേരിക്കോണം സ്വദേശിയായ യുവതിയുടെയും…
കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ 65കാരന്‍ കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
കുവൈറ്റ്: കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ 65കാരന്‍ കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. അസീസ് പാലാട്ട് (65) ആണ് മരിച്ചത്. കുവൈത്തില്‍ ബിസിനസ് നടത്തിവരികയായിരുന്നു. കുടുംബം കുവൈത്തിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.