കേരളത്തില്‍ വീണ്ടും ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വയറിക്കളവും പനിയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ്…

റഷ്യ – യുക്രൈന്‍ യുദ്ധത്തിനിടെ പ്രധാനമന്ത്രി യൂറോപ്യന്‍ പര്യടനത്തിന്; തിങ്കളാഴ്ച പുറപ്പെടും

റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്നു. മെയ് 2 മുതല്‍ മെയ് 4 വരെ പ്രധാനമന്ത്രി യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീ…

മാസ്ക് നിർബന്ധം

സംസ്ഥാനത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി പിഴ ഈടാക്കും. കോവിഡ് കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ്.

കെ.വി.തോമസിന്റെ എഐസിസി അംഗത്വം നീക്കില്ല; രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് നീക്കും

കെ.വി.തോമസിനെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് നീക്കാന്‍ ശുപാര്‍ശ. കെപിസിസി എക്സിക്യൂട്ടീവില്‍ നിന്ന് നീക്കണമെന്നും അച്ചടക്കസമിതി. സംഘടനാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ എഐസിസി അംഗത്വം സാങ്കേതികമെന്നും വിശദീകരണം. കെ.പി.സി.സി. വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി.തോമസിനെ പാർട്ടി പദവികളിൽനിന്ന് നീക്കംചെയ്യാൻ…

നീണ്ട കൊവിഡ് ലക്ഷണങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് തീവ്രമായി ബാധിക്കുന്നതെന്ന് പുതിയ പഠനം

നീണ്ട കൊവിഡ് ലക്ഷണങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് തീവ്രമായി ബാധിക്കുന്നതെന്ന് പുതിയ പഠനം പറയുന്നു. നീണ്ട കൊവിഡ് ലക്ഷണങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പഠനത്തില്‍ പങ്കെടുത്തവരില്‍ 25.5% പേര്‍ മാത്രമാണ് ഡിസ്ചാര്‍ജ് കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം പൂര്‍ണ്ണ സുഖം പ്രാപിച്ചതായി പഠനത്തില്‍…

കെ വി തോമസിനെതിരെ കോണ്‍ഗ്രസ് നടപടി എന്തെന്ന് ഇന്നറിയാം

പാര്‍ട്ടി വിലക്ക് ലംഘിച്ച് സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കാന്‍ ഇന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം. കെ വി തോമസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി…

കോവിഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല ജാഗ്രത തുടരും : മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്.…