കരിമരുന്നിന്റെ ഇന്ദ്രജാലത്തില്‍ ആറാടി തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്

മാനത്തു അഗ്‌നിനക്ഷത്രങ്ങളുടെ പൂക്കളങ്ങള്‍ തീര്‍ത്ത് തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്. കരിമരുന്നിന്റെ ഇന്ദ്രജാലത്തില്‍ ആറാടി ജനസാഗരം. സ്വരാജ് റൗണ്ടിലേക്ക് ആരേയും പ്രവേശിപ്പിക്കാതെയായിരുന്നു വെടിക്കെട്ട്. ഒരു മണിക്കൂര്‍ വൈകി എട്ടു മണിയോടെ പാറമേക്കാവ് വിഭാഗവും പിറകേ തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിനു തിരികൊളുത്തി. നാളെയാണു…

‘അസാനി’ തീവ്രമായി; ചുഴലിക്കാറ്റ് കരതൊടില്ലെന്ന് നിഗമനം, കനത്തമഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അസാനി’ തീവ്ര ചുഴലിക്കാറ്റായി. പോര്‍ട് ബ്ലെയറിന് 570 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി നീങ്ങുന്ന ചുഴലിക്കാറ്റ് നാളെ രാത്രി ആന്ധ്ര, ഒഡീഷ തീരത്തിന് സമാന്തരമായി എത്തും. നിലവിലെ സ്ഥിതിയില്‍ ചുഴലിക്കാറ്റ് കരതൊടില്ലെന്നാണ് നിഗമനം. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഇന്ന് കനത്തമഴയ്ക്ക്…

മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും വ്യക്തമാക്കി

തൃക്കാക്കര മണ്ഡലത്തില്‍ ത്രികോണ മല്‍സരം. മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും വ്യക്തമാക്കി. തൃക്കാക്കരയില്‍ ഇരു പാര്‍ട്ടികളുടേയും സംയുക്ത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി. അടുത്ത നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റിലും…

ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചേക്കും

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്‍ ഡി എ യുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയയെക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്‌ട്രപതി പദത്തില്‍ രാം നാഥ്‌ കോവിന്തിന്റെ കാലാവധി ജൂലായില്‍ അവസാനിക്കും. പുതിയ സ്ഥാനാര്‍ഥി ആരെന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമാണ്. മുസ്ലീങ്ങള്‍ക്കിടയിലെ പരിഷ്ക്കരണവാദി എന്ന നിലയില്‍…

പ്ലസ് ടു പരീക്ഷ ഫലം ജൂൺ 20ഓടെ പൊതുവിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

എസ്.എസ്.എൽ.സി ഫലം ജൂൺ 15 ഓടെയും ഹയർ സെക്കൻഡറി ഫലം ജൂൺ 20 ഓടെയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2022-23 അധ്യയനവര്‍ഷത്തെ സൗജന്യ കൈത്തറി സ്കൂൾ യൂനിഫോമിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം നടക്കാവ് ജി.വി.ജി.എച്ച്.എസ് സ്‌കൂളില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹയർ…

കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച സിനിമാ താരം മോഹന്‍ ജുനേജ അന്തരിച്ചു

മുതിര്‍ന്ന കന്നട സിനിമാ താരം മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബെംഗ്‌ളൂറിലെ ആശുപത്രിയില്‍വച്ചാണ് അന്ത്യം. കരിയറിലാകെ 100 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. വന്‍ വാണിജ്യവിജയം നേടിയ കന്നട ചിത്രം കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാജ്യത്താകെ…

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശൂര്‍: തൃശൂർ പൂരത്തിന് മുൻപുള്ള സാമ്പിൾ വെടിക്കെട്ട് നാളെ നടക്കും. 200 മീറ്റർ ദൂരം മാറി നിന്ന് വേണം വെടിക്കെട്ട് കാണാൻ. ജനത്തിരക്ക് മുന്നിൽ കണ്ട് പൊലീസ് സുരക്ഷ ശക്തമാക്കി. സ്ത്രീകൾക്ക് പൂരം കാണാൻ പ്രത്യേകം സംവിധാനമൊരുക്കുമെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി.…

വീണ്ടും ഇരുട്ടടി; പാചകവാതക വിലയും വര്‍ധിപ്പിച്ചു

പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ വലയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം…