പാലക്കാട് രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജില്ലയിൽ രണ്ടിടങ്ങളിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മെയ് അവസാനം മണ്ണാർക്കാട്‌ അലനല്ലൂർ, ലെക്കിടി പേരൂർ എന്നിവിങ്ങളിലുണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് തൃശൂർ മെഡിക്കൽ കോളേജിൽ…

വാരണാസി സ്‌ഫോടന പരമ്പര കേസ്; മുഖ്യപ്രതി വലിയുല്ലാ ഖാന് വധശിക്ഷ

വാരണാസി സ്‌ഫോടന പരമ്പര കേസുകളില്‍ മുഖ്യപ്രതി വലിയുല്ലാ ഖാന് വധശിക്ഷ. ഗാസിയാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 2006 മാര്‍ച്ച് 7 ന് സങ്കട് മോചന് ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലുമുണ്ടായ…

പ്ലാസ്റ്റിക്കിന്റെ നിരോധനം ജൂണ്‍ 30-നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ഡൽഹി.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൻ്റെ നിരോധനം ജൂണ്‍ 30-നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശം നല്‍കി. രാജ്യത്തെ നാലായിരത്തിഎഴുന്നൂറ്റിനാല് നഗര തദ്ദേശ സ്ഥാപനങ്ങൾ ഇതിനോടകം ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ബാക്കി 2100 തദ്ദേശ സ്ഥാപനങ്ങൾ ഇത് നടപ്പാക്കുന്നുണ്ടെന്ന്…

വോട്ട് കൂടിയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല; ജനവിധി മുന്നറിയിപ്പ്: കോടിയേരി

തൃക്കാക്കരയില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ എല്‍ ഡി എഫിനായില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അംഗീകരിക്കുന്നു. ഇത് എല്‍ ഡി എഫിനുള്ള മുന്നറിയിപ്പാണ്. കാര്യങ്ങള്‍ പഠിച്ച് ആവശ്യമായ തിരുത്തല്‍ വരുത്തും. എന്നാല്‍, പരാജയം കെ റെയിലിനെതിരായ ജനവികാരത്തിന്റെ…

തൃക്കാക്കരയില്‍ ഉമ തോമസ് വിജയിച്ചു; ഭൂരിപക്ഷം 25,015

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,015 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021…

തൃശൂരില്‍ സ്‌കൂള്‍ വളപ്പില്‍ വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു

തൃശൂര്‍ ജില്ലയിൽ വടക്കാഞ്ചേരിയിലെ ആനപ്പറമ്പ് സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു. കുമരനല്ലൂര്‍ സ്വദേശി ആദേശി (10)നാണ് കടിയേറ്റത്. സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു സംഭവം.അണലിയുടെ കുഞ്ഞാണ് കടിച്ചത്. കുട്ടിയെ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 സെന്റ് വരുന്ന സ്‌കൂള്‍ വളപ്പിന്റെ…