കണ്ണൂരിൽ യുവതിക്ക് നേരെ ആക്രമണം; ഓട്ടോറിക്ഷയിൽ എത്തിയ ആൾ വീട്ടിലേക്ക് കയറി യുവതിയെ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു
കണ്ണൂർ: തലശ്ശേരി പൂക്കോട് തൃക്കണ്ണാപുരത്ത് യുവതിക്ക് നേരെ ആക്രമണം.തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് വീട്ടിൽ അതിക്രമിച്ച് കയറി ഒരാൾ ആക്രമണം നടത്തിയത്. ഓട്ടോറിക്ഷയിലെത്തിയ ആൾ പെട്ടെന്ന് വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പ്രതി കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച്…
റഷ്യൻ പ്രതിസന്ധി അയയുന്നു. വിമത നീക്കങ്ങളില്‍നിന്ന് താത്കാലികമായി പിന്മാറുന്നതായി വാഗ്‌നർ സേന. പിൻമാറ്റം ബെലാറസിന്റെ ഇടപെടലിൽ
മോസ്കോ: റഷ്യൻ പ്രതിസന്ധി അയയുന്നു. വിമത നീക്കങ്ങളില്‍നിന്ന് താത്കാലിക പിന്മാറുന്നതായി വാഗ്‌നർ സേന അറിയിച്ചു. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ നടത്തിയ മധ്യസ്ഥത ശ്രമങ്ങൾക്കൊടുവിലാണ് വാഗ്‌നർ സേനയുടെ പിൻമാറ്റം. ലൂകാഷെങ്കോ വാഗ്നര്‍ സേനയുടെ മേധാവി യെവ്ഗെനി പ്രിഗോസിനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്…
തൊഴിൽ നിയമ ലംഘനം; പരിശോധനകൾ ശക്തമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം
മസ്ക്കറ്റ്: തൊഴിൽ വിപണിയിലെ അനധികൃതപ്രവർത്തനങ്ങളും നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 4,149 പരിശോധനകളാണ് മന്ത്രാലയത്തിന്റെ കീഴിൽ നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമൂലം അനധികൃത തൊഴിലാളികളെയും നിയമ ലംഘങ്ങളും കണ്ടെത്താൻ സാധിക്കുകയും…
ഖത്തറിൽ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് വേഗത്തിൽ സ്വന്തമാക്കാം
ദോഹ: രാജ്യത്ത് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് വേഗത്തിൽ സ്വന്തമാക്കാം. പൗരത്വമുള്ള രാജ്യത്തു നിന്നോ അല്ലെങ്കിൽ താമസിക്കുന്ന രാജ്യത്ത് (റസിഡൻസി പെർമിറ്റുള്ള) നിന്നോ ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് നേടാൻ കഴിയും. സന്ദർശിക്കുന്ന രാജ്യം ചുറ്റിക്കാണാൻ പലരും വാഹനവും ഡ്രൈവറും ഉൾപ്പെടെ…
ഛേത്രിയും മഹേഷ് സിംഗും വല കുലുക്കി! സാഫ് കപ്പിൽ ഇന്ത്യ സെമിയിൽ
ബംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യ സെമിയിൽ. നേപ്പാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മഹേഷ് സിംഗുമാണ് ഇന്ത്യയ്ക്കായി വല കുലുക്കിയത്. ഇതോടെ ആദ്യ മത്സരത്തില്‍ കുവൈത്തിനോടു പരാജയപ്പെട്ട നേപ്പാള്‍ തുടര്‍ച്ചയായ രണ്ടാം…
വാഗ്‌നർ സംഘം മോസ്കോയിലേക്ക്; അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി റഷ്യ. പ്രധാന കവാടങ്ങൾ അടച്ചു. അതീവ ജാഗ്രതയിൽ മോസ്കോ. പുട്ടിൻ മോസ്കോ വിട്ടതായി അഭ്യൂഹം. ആണവായുധങ്ങൾ വാഗ്‌നർ ഗ്രൂപ്പിന്റെ കയ്യിലെത്തിയാൽ സർവനാശമെന്ന് മുന്നറിയിപ്പ്; വാഗ്‌നർ കൂലിപ്പട്ടാളം റഷ്യയെ അട്ടിമറിക്കുമോ?
മോസ്കോ: റഷ്യയെ അട്ടിമറിക്കാനുള്ള വിമത നീക്കം മോസ്കോയെ ലക്ഷ്യമാക്കി മുന്നേറുകയാണ്. ലിപെസ്ക് പ്രവശ്യയും കടന്ന് വാഗ്‌നർ സംഘം മുന്നേറിയതോടെ മോസ്കോയിൽ സുരക്ഷ ശക്തമാക്കി. അപ്രതീക്ഷിതമായ നീക്കത്തിൽ ഞെട്ടിയിരിക്കുകയാണ് റഷ്യ. രാജ്യത്ത് അതീവ സുരക്ഷ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രസിഡന്റ് പുടിൻ രാജ്യം വിട്ടതായും…
സര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലിനെതിരെ കെ സുധാകരന് പിന്നില്‍ ഒന്നിച്ചണിനിരക്കാന്‍ കോണ്‍ഗ്രസ്. ഭരണപക്ഷത്തിനെതിരെ പ്രയോഗിക്കാനുള്ള പുതിയൊരായുധമായിത്തന്നെയാണ് നേതാക്കള്‍ പോലീസ് നടപടിയെ കാണുന്നത്. കണ്ണൂർ രഷ്ട്രീയവും പ്രകടമായി. ക്രൈംബ്രാഞ്ച് രണ്ടും കല്‍പ്പിച്ചു തന്നെയാണ്. പ്രതിപക്ഷവും ഭരണപക്ഷവും വീണ്ടും പരസ്പരം പോരടിക്കാനിറങ്ങിയപ്പോൾ രാഷ്ട്രീയ രംഗം ചൂടായിക്കഴിഞ്ഞു. – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതിയായി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനു പിന്നില്‍ ഒന്നിച്ചണിനിരക്കാന്‍ കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ സുധാകരനു വേണ്ടി ശക്തമായി പ്രതികരിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ചും ഇതു…
ജൂൺ 28 വരെ സർവീസ് നടത്തില്ല; വീണ്ടും വിമാനങ്ങൾ റദ്ദാക്കി ഗോ ഫസ്റ്റ്
ഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. ജൂൺ 28 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ജൂൺ 25 ന് സർവീസുകൾ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മേയ്…
മഅദനി കേരളത്തിലേക്ക്; ചികിത്സയിലുള്ള പിതാവിനെ കാണാൻ തിങ്കളാഴ്ചയെത്തും; മടക്കം ജൂലൈ ഏഴിന്
ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക്. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനാണ് മഅദനി എത്തുന്നത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവിൽ നിന്നുള്ള വിമാനത്തില്‍ മഅദനി കേരളത്തിലേക്ക് തിരിക്കും. കൊല്ലത്ത് ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദർശിച്ച ശേഷം ജൂലൈ ഏഴിന് മഅദനി…
കാർഷികോത്പ്ന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്ന നവസംരംഭകരായ ‘നോംസ്’ ഫുഡ്സ് എൻ്റർപ്രൈസസിൻ്റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിര്‍വ്വഹിച്ചു
കോഴിക്കോട്: കാക്കൂർ പഞ്ചായത്തിലെ പാവണ്ടൂരിൽ ആരംഭിച്ച കാർഷികോത്പ്ന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്ന നവസംരംഭകരായ ‘നോംസ്’ ഫുഡ്സ് എൻ്റർപ്രൈസസിൻ്റെ ഉദ്ഘാടനം ഫാക്ടറി, തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിര്‍വ്വഹിച്ചു. നവസംരംഭകർക്ക് സാധ്യമായ എല്ലാ പ്രോത്സാഹനവും സർക്കാർ നൽകുമെന്നും,…