പാരീസിൽ പൊലീസ് വെടിവയ്പിനെതിരെ പ്രക്ഷോഭം ; പൊലീസ് വിന്യാസം നാലിരട്ടിയാക്കി
പാരിസ് : ചൊവ്വാഴ്ച പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നതിനെ തുടർന്നുണ്ടായ പ്രക്ഷോഭം കൂടുതൽ പ്രദേശത്തേക്കു വ്യാപിച്ചു. പാരിസിലും സമീപപ്രദേശത്തും പൊലീസ് വിന്യാസം നാലിരട്ടിയാക്കി. സ്കൂളുകൾ, ടൗൺ ഹാൾ, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ തൊണ്ണൂറിലേറെ പൊതുസ്ഥാപനങ്ങൾ പ്രക്ഷോഭകാരികൾ തീയിട്ടു. 150ലേറെ പൊലീസുകാർക്കു പരുക്കേറ്റു.…
തിങ്കളാഴ്ച വരെ കേരളത്തിൽ മഴ ശക്തമായി തുടരാൻ സാധ്യത
തിരുവനന്തപുരം: തിങ്കളാഴ്ച വരെ കേരളത്തിൽ മഴ ശക്തമായി തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഞായറാഴ്ച തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്…
കനത്ത മഴ ; പഞ്ച്മഹലിൽ കുടിലിന് മുകളിൽ മതിൽ ഇടിഞ്ഞു വീണു നാല് കുട്ടികൾ മരിച്ചു
ഗാന്ധിനഗർ: കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ പഞ്ച്മഹലിൽ കുടിലിന് മുകളിൽ മതിൽ ഇടിഞ്ഞു വീണു നാല് കുട്ടികൾ മരിച്ചു. ഹലോലിൽ ജിഐഡിസി മേഖലയിലെ ഫാക്ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്. അപകടത്തിൽ നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിൽ…
ഇ പോസ് മെഷീനുകൾ പണി മുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും അവതാളത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും അവതാളത്തിലായി. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ കഴിയാതെ നിരവധി ആളുകൾക്കാണ് മടങ്ങിപോകേണ്ടി വന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ…
കർഷകർ വട്ടിപലിശക്കാരുടെ പിടിയിൽ അമർന്നിരിക്കുകയാണ്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻ്റെ പണം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു.ഫോട്ടോ: ജോസ് ചാലയ്ക്കൽ പാലക്കാട്: കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം നൽകാത്തതുകൊണ്ട് കഷ്ടപ്പെടുന്ന കർഷകർ വട്ടി…
ട്വിറ്റർ – കേന്ദ്ര സർക്കാർ പോര്; ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കർണാടക ഹൈക്കോടതി
ബെംഗളൂരു: കേന്ദ്ര സർക്കാർ- ട്വിറ്റർ പോരിൽ നിർണായക വിധിയുമായി കർണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണി ഉയർത്തുന്ന ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ സ്റ്റേ ആവശ്യപ്പെട്ടാണ് ട്വിറ്റർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സ്റ്റേ നൽകാനാവില്ലെന്നും കേന്ദ്ര സർക്കാർ…
ലഹരി ഉപയോഗം: സെറ്റിലെത്തുന്നവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കും, സംശയമുള്ളവരുടെ പേരുകള്‍ കൈമാറണം; സിനിമ ലൊക്കേഷനിലെ അപരിചിതരെ നിരീക്ഷിക്കാന്‍ പോലീസ്
കൊച്ചി: സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരേ ശക്തമായ നീക്കവുമായി പോലീസ്. ലൊക്കേഷനില്‍ എത്തുന്ന അപരിചിതരെ ഷാഡോ പോലീസ് നിരീക്ഷിക്കും. ഇതിനായി സിനിമാ മേഖലയിലുള്ളവരുടെ സഹകരണം കൊച്ചി സിറ്റിപോലീസ് അഭ്യര്‍ഥിച്ചു. സെറ്റിലെത്തുന്നവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കും. സംശയമുള്ളവരുടെ പേരുകള്‍ പോലീസിനു കൈമാറാനും സെറ്റിലെ…
സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം അവതാളത്തിലായി
തിരുവനന്തുപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം മുടങ്ങി. വിവിധ ജില്ലകളില്‍ ഇ പോസ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങിയത്. എന്‍ഐസി സോഫ്റ്റ് വെയറിന്റെ പ്രശ്‌നമാണ് വിതരണം മുടങ്ങാന്‍ കാരണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മണിക്കൂറുകളായി അരിവാങ്ങാനായി പലയിടത്തും ആളുകള്‍…
കണ്ണൂരിൽ സേവാഭാരതി ആംബുലൻസിന് നേരെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്; പിന്നിൽ സിപിഎം !
കണ്ണൂർ : കണ്ണൂരിൽ സേവാഭാരതി ആംബുലൻസിന് നേരെ ആക്രമണം. തലശ്ശേരി കൂടാളിയിൽ വെച്ചാണ് സംഭവം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. വിപിൻ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് സേവാഭാരതി ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ…
വന്ദേഭാരത് ട്രെയിനുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കാസര്‍കോട് – തിരുവനന്തപുരം എകസ്പ്രസ് റെയില്‍വേ
ഡല്‍ഹി: രാജ്യത്തെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാസര്‍കോട് – തിരുവനന്തപുരം എകസ്പ്രസാണെന്ന് റെയില്‍വേ. ആകെയുളള 46 വന്ദേഭാരത് ട്രെയിനുകളില്‍ ശരാശരി റിസര്‍വ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 176 ശതമാനമാണ്. ഇതില്‍ ഒന്നാമതാണ് കേരളം. രണ്ടാം സ്ഥാനത്ത്…