നേന്ത്രപ്പഴം കേടാകാതെ സൂക്ഷിക്കാനുള്ള ടിപ്സുകൾ നോക്കാം..

പഴങ്ങളും പച്ചക്കറികളും മത്സ്യ-മാംസാദികളുമെല്ലാം സാധാരണഗതിയില്‍ നാം ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ എല്ലാ പഴങ്ങളും പച്ചക്കറികളും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ലെന്നും നമുക്കറിയാം. ഉദാഹരണത്തിന് നേന്ത്രപ്പഴം തന്നെയെടുക്കാം. നേന്ത്രപ്പഴം ആരും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതായി നിങ്ങള്‍ കണ്ടുകാണില്ല. എന്നാല്‍ കേട്ടോളൂ, നേന്ത്രപ്പഴും ഫ്രിഡ്ജില്‍…

ദഹനക്കുറവ് മൂലം വയര്‍ അസ്വസ്ഥമായാല്‍ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..

നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയിലൊന്നാണ് ദഹനവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍. ദഹനക്കുറവ്, ഗ്യാസ്, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, മലബന്ധം എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ദഹനപ്രശ്നം മൂലമുണ്ടാകാം. ഒന്ന്… അല്‍പം പെരുഞ്ചീരകം കടിച്ചുചവച്ച് കഴിക്കുന്നത് ദഹനം എളുപ്പത്തിലാക്കാനും ഗ്യാസ്ട്രബിളില്‍ നിന്ന് ആശ്വാസം ലഭിക്കാനുമെല്ലാം…

സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഒരു മാട്രിമോണിയല്‍ പരസ്യത്തിന്റെ രീതിയില്‍ ഒരുക്കിയിരിക്കുന്ന ടീസര്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നുണ്ട്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍…

അണികളെ അഴിക്കുള്ളിലാക്കി ഖത്തറിൽ അർമാദിച്ച നേതാവ് യൂത്ത് കോൺഗ്രസ് പ്രസിഡന്റാകേണ്ടന്ന് എ ഗ്രൂപ്പ് മാനേജർമാർക്ക് മുന്നറിയിപ്പുമായി പ്രവർത്തകർ ! രാഹുൽ മാങ്കൂട്ടത്തിലിനെതിനെതിരെ പാളയത്തിൽ പട; എ ഗ്രൂപ്പിൽ നിന്നും നാലു പേർ കൂടി മത്സര രംഗത്ത് ! പ്രസിഡന്റ് മോഹമുണ്ടായിരുന്ന നേതാക്കൾ മത്സരിച്ചില്ലെങ്കിലും രാഹുലിന്റെ പരാജയം ഉറപ്പാക്കാൻ നീക്കം ! യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിൽ അസംതൃപ്തി പുകയുന്നു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക സമർപ്പണം ഇന്ന് തീരാനിരിരിക്കെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ ചൊല്ലി എ ഗ്രൂപ്പിൽ കലഹം രൂക്ഷം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതിനെതിരെ നേതാക്കൾക്കിടയിൽ തന്നെ അതൃപ്തി പുകയുകയാണ്. നേരത്തെ എ ഗ്രൂപ്പ് തീരുമാനിച്ച ജെഎസ്…

പുതുതായി വാങ്ങിയ മോട്ടോർസൈക്കളിൽ തളിക്കാൻ ഗംഗാജലം എടുക്കാനിറങ്ങിയ 14-കാരനെ മുതല തിന്നു, മുതലയെ അടിച്ചുകൊന്ന നാട്ടുകാർക്കെതിരെ കേസെടുത്ത് പോലിസ്

പട്‌ന: പുതുതായി വാങ്ങിയ ബൈക്കിൽ തളിക്കാൻ ഗംഗാജലം എടുക്കാനിറങ്ങിയ 14-കാരനെ മുതല പിടിച്ചു. ബിഹാറിലെ വൈശാലി ജില്ലക്കാരനായ അങ്കിത് കുമാർ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പുതുതായി വാങ്ങിയ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നതിന് മുമ്പ് ഗംഗയിൽ സ്‌നാനം ചെയ്യാനും വാഹനത്തിൽ തളിക്കാൻ ഗംഗാജലം എടുക്കാനും…

വിവിധ യോഗാ സൂത്രങ്ങൾ പരിചയപ്പെടാം

പതഞ്ജലി യോഗസൂത്രം പതഞ്ജലിയെ മഹര്‍ഷി ആദിശേഷന്റെ (മഹാവിഷ്ണു ശയിക്കുന്ന സര്‍പ്പം) അവതാരമായാണ് പറയപ്പെടുന്നത്. അദ്ദേഹമാണ് യോഗസൂത്രം രചിച്ചത്. പതഞ്ജലി മഹര്‍ഷിയുടെ ചരിത്രം ഇതിഹാസങ്ങള്‍ പോലെ അതിശയം നിറഞ്ഞതാണ്. ഒരിക്കല്‍ ശിവന്റെ നൃത്തം കണ്ടുകൊണ്ടിരുന്ന ആദിശേഷന് മഹാവിഷ്ണുവിന്റെ ഭാരം താങ്ങുന്നതിന് വളരെയധികം പ്രയാസം…

അടിമാലി ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു, നാലു പേർക്ക് പരിക്ക്

ഇടുക്കി: അടിമാലി ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് നാലു പേർക്ക് പരിക്ക്. പൊളിഞ്ഞ പാലം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ അഞ്ചരയോടെ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം. 100 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ…

തെരുവുനായ്ക്കളുടെ ആക്രമണം; സൈക്കിളില്‍ നിന്ന് വീണ വിദ്യാര്‍ത്ഥിയുടെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു

തൃശൂര്‍ - സൈക്കിളില്‍ വരുമ്പോള്‍ തെരുവുനായ്ക്കള്‍ പിന്നാലെ കൂടിയതിനെ തുടര്‍ന്ന് സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു. ചിയ്യാരത്തെ ജെറി യാസിന്റെ മകന്‍ എന്‍ ഫിനോവി( 16) നാണ് പരിക്കേറ്റത്. മുഖത്തും പരിക്കേറ്റിട്ടുമുണ്ട്. ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം…

വിദ്യ എവിടെ? ഉത്തരം കിട്ടാതെ പോലീസ്, അറസ്റ്റ് മന:പൂര്‍വ്വം വൈകിപ്പിക്കുന്നതായി ആക്ഷേപം

പാലക്കാട് - - മഹാരാജാസ് കേളേജിന്റെ വ്യാജരേഖയുണ്ടാക്കി അട്ടപ്പാടി ഗവ.കോളേജില്‍ അധ്യാപികയായി ജോലിക്ക് കയറാന്‍ ശ്രമിച്ച കേസില്‍ എസ് എഫ് ഐ മുന്‍ നേതാവ് കെ വിദ്യയെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒന്‍പ്ത്…

മസ്തിഷ്‌കമരണം സംഭവിച്ചെന്ന് പറഞ്ഞ് അവയവങ്ങള്‍ ദാനംചെയ്‌തെന്ന പരാതിയില്‍ അന്വേഷണം

കൊച്ചി - വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവിന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനംചെയ്‌തെന്ന പരാതിയില്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. തലയില്‍ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ യുവാവിനെ മസ്തിഷ്‌കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പരാതി. എറണാകുളം…