ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയെന്ന പരാതിയില്‍ ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയെന്ന പരാതിയില്‍ ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിഡിയയുടെ അറസ്റ്റാണ് തടഞ്ഞത്. കേസില്‍ സര്‍ക്കാരിന്റെയും എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെയും വിശദീകരണം കോടതി…
ഒരാള്‍ കൊടുത്ത കള്ളക്കേസിന്റെ പേരില്‍ നാട്ടിലേക്ക് വരേണ്ട കാര്യമില്ല, വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ പദ്ധതിയിട്ട എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയിട്ടേ മടങ്ങൂ; ലുക്ക് ഔട്ട് നോട്ടീസ് വാര്‍ത്ത വ്യാജമെന്ന് മല്ലു ട്രാവലര്‍
കൊച്ചി: ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് പോലീസ് തനിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നുള്ള വാര്‍ത്തകള്‍ തള്ളി യുട്യൂബ് വ്‌ളോഗര്‍ മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ്ഹാന്‍. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പോലീസ് നോട്ടീസ് പുറപ്പെടുവിച്ചില്ലെന്നും സാമൂഹിക മാധ്യമത്തിലിട്ട…
മൃഗസംരക്ഷണ വകുപ്പ് ചെക്ക്‌പോസ്റ്റില്‍ ജീവനക്കാരന്‍ മദ്യത്തില്‍ വിഷം കലര്‍ത്തി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കുമളി: കുമളി ടൗണിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക്‌പോസ്റ്റില്‍ ഓഫീസ് അസിസ്റ്റന്റ് ജീവനക്കാരന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഈച്ചയ്ക്കുള്ള വിഷമരുന്ന് മദ്യത്തില്‍ കലര്‍ത്തിയാണ് കഴിച്ചത്. കാരണം വ്യക്തമല്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. വിഷം കഴിക്കുന്നത് മൊബൈലിലൂടെ വീട്ടുകാരെ ഇയാള്‍ കാണിക്കുകയും…
സത്യന്‍ അന്തിക്കാടിനോട് പോലും നോ പറഞ്ഞ മേതില്‍ ദേവിക ബിഗ്‌സ്‌ക്രീനിലേക്ക്, വിഷ്ണു മോഹന്‍ ചിത്രത്തിലൂടെ അരങ്ങേറ്റം
പ്രമുഖ നര്‍ത്തകി മേതില്‍ ദേവിക ബിഗ് സ്‌ക്രീനിലെത്തുന്നു. ബിജു മേനോന്റെ നായികയായി. ‘മേപ്പടിയാന്‍’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകന്‍ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ‘കഥ ഇന്നു വരെ’യിലൂടെയാണ് നാല്‍പത്തിയാറാം വയസ്സില്‍ മേതില്‍ ദേവിക നായികയാവുന്നത്. ഇതിന്…
കാനഡയിൽ ഹിന്ദുക്കൾക്ക് നേരെ വ്യാപക ആക്രമണമെന്ന് റിപ്പോർട്ട്
ന്യൂദൽഹി- കാനഡയിൽ തങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിൽ ധൈര്യം സംഭരിച്ച് ഖാലിസ്ഥാൻ അനുകൂല തീവ്രവാദികൾ (പി.കെ.ഇ) ന്യൂനപക്ഷമായ ഹിന്ദുക്കളെ പരസ്യമായി ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്ന് റിപ്പോർട്ട്. ഇതിന് പുറമെ ക്ഷേത്രങ്ങൾ ആക്രമിക്കുന്നതടക്കം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാനഡയിലെ ഇന്ത്യൻ മിഷനുകളുടെയും നയതന്ത്രജ്ഞരുടെയും ശാരീരിക…
ഒറ്റയാഴ്ചയില്‍ ഒരുലക്ഷം കോപ്പി, ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രം ചൂടപ്പം പോലെ വില്‍ക്കുന്നു
ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രം പുസ്തക വിപണിയില്‍ ബെസ്റ്റ് സെല്ലര്‍ ആയി. പ്രശസ്ത ജീവചരിത്രകാരനായ വാള്‍ട്ടര്‍ ഐസക്‌സണ്‍ ആണ് മസ്‌കിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്. പുസ്തകം പുറത്തിറക്കിയ ആദ്യ ആഴ്ചയില്‍ തന്നെ 92,560 കോപ്പികളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വാള്‍ട്ടര്‍ ഐസക്‌സണ്‍ ടൈം…
സ്വര ഭാസ്‌കറിനും ഫഹദ് അമ്മദിനും കുഞ്ഞ് പിറന്നു, റാബിയ
മുംബൈ- നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌ക്കറിനും സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സ്വര ഭാസ്‌കര്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. റാബിയ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഒരു…
ആകാശ നീല ഷര്‍ട്ടും നീല പാന്റും മാറുന്നു; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇനി കാക്കി യൂണിഫോം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇനി കാക്കി യൂണിഫോം. നിലവിലെ ആകാശ നീല ഷര്‍ട്ടും നീല പാന്റുമാണ് മാറ്റുന്നത്. ജോലിക്ക് ഇണങ്ങുന്നത് കാക്കി പാന്റ്‌സും ഷര്‍ട്ടുമാണെന്ന് ജീവനക്കാരുടെ യൂണിയനുകള്‍ പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് യൂണിഫോം മാറ്റുന്നത്. രണ്ടു മാസത്തിനകം യൂണിഫോം വിതരണം പൂര്‍ത്തിയാക്കും.…
കൂത്താട്ടുകുളത്ത് വീട്ടില്‍നിന്ന് വിളിച്ചിറക്കി അയല്‍വാസിയെ വെട്ടിക്കൊന്ന പ്രതി അറസ്റ്റില്‍
കൊച്ചി: കൂത്താട്ടുകുളത്ത് വീട്ടില്‍ക്കയറി അയല്‍വാസിയെ വെട്ടിക്കൊന്ന പ്രതി അറസ്റ്റില്‍. പിറവം തിരുമാറാടിയില്‍ കാക്കൂര്‍ കോളനിയില്‍ സോണിയാണ് കൊല്ലപ്പെട്ടത്. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീണ സോണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് സോണിയുടെ അയല്‍വാസി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച…
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐ.സി.യുവിനും വെന്റിലേറ്ററിനും പണം ഈടാക്കുന്നു; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളില്‍ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വെന്റിലേറ്ററിന് അഞ്ഞൂറു രൂപയും…