നെടുമുടി വേണു അവസാനമായി അഭിനയിച്ച കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിൽ
മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിലെത്തുന്നു. തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യർ. ചെറുമകൾ മീനാക്ഷി മാത്രമാണ് സ്വന്തമെന്ന് പറയാനായി…
കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി കൂടുന്നു; ലക്ഷണങ്ങൾ
കോഴിക്കോട്: നിപ ആശങ്കകൾ ഒഴിഞ്ഞതോടെ ജില്ലയിൽ ഡെങ്കിപ്പനി, വൈറൽ പനി എന്നിവ വർധിക്കുന്നു. ഈ മാസം മാത്രം 249 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ വർഷം ഇതുവരെ 1185 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്ക്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ
സോളാർ ഗൂഢാലോചന; ഗണേഷ് കുമാർ നേരിട്ട് ഹാജരകണമെന്ന ഉത്തരവിന് സ്റ്റേ
കൊട്ടാരക്കര: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ പരാതിയിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയ്ക്ക് ആശ്വാസം. ഗണേഷ് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഗണേഷ്…
കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; കാസർഗോഡ് അസിസ്റ്റന്റ് കളക്ടര്‍ക്കും ഗണ്‍മാനും പരിക്ക്
കാസര്‍ഗോഡ്: കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാസർഗോഡ് അസിസ്റ്റന്റ് കളക്ടര്‍ ചങ്ങനാശേരി സ്വദേശി ദിലീപ് കെ.കൈനിക്കരയ്ക്കും ഗണ്മാന് ചെറുവത്തൂര്‍ സ്വദേശി രഞ്ജിത്തിനും പരിക്ക്. ചെമ്മനാട് സ്കൂളിന് സമീപത്താണ് അപകടം നടന്നത്. ഇടവഴിയിൽ നിന്ന് കയറി വന്ന മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാൻ കാര്‍ ഡ്രൈവര്‍…
യുഎഇയിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പാസ് നിർബന്ധമാക്കി
ദുബായ്: യുഎഇയിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും യുഎഇ പാസ് നിർബന്ധമാക്കി. ഇതോടെ ഉപഭോക്താക്കൾക്കും കമ്പനികൾക്കും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട്ഫോൺ ആപ്പ് എന്നിവയിലൂടെയുള്ള സേവനങ്ങൾ ലഭിക്കുന്നതിന് യുഎഇ പാസ് നിർബന്ധമാകും. യുഎഇ മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി ആന്റ് അഡ്വാൻസ്ഡ് ടെക്‌നോളജിയാണ്…
ഉയിരിനെയും ഉലകിനെയും ചേർത്തുപിടിച്ച് വിഘ്നേശും നയൻതാരയും
നയൻതാരയ്ക്കും മക്കൾക്കുമൊപ്പമുള്ള വിഗ്നേശ് ശിവന്റെ കുടുംബ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള മനോഹരമായ പുതിയ ചിത്രങ്ങളാണ് വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മക്കളുടെ മുഖം കാണിക്കാതെയുള്ള പുതിയ ചില ചിത്രങ്ങളും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍.…
യു.പി.പി വേള്‍ഡ് ഫാര്‍മസിസ്റ്റ് ദിനം ആഘോഷിച്ചു
യുനൈറ്റഡ് പാരന്‍റ് പാനല്‍ ലോക ഫാര്‍മസിസ്റ്റ് ദിനം ആഘോഷിച്ചു.അദ്ലിയ ഔറ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍ഡ്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനും യു.പി.പി ചെയര്‍മാനുമായ എബ്രഹാം ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഈഗോ ഫാര്‍മസി ഗ്രൂപ്പ് ഫീല്‍ഡ് സെയില്‍സ് മാനേജര്‍ നസീമ മിയ, ഫാര്‍മസിസ്റ്റ്…
പാലക്കാട് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം; സ്ഥലം ഉടമ പോലീസ് കസ്റ്റഡിയിൽ
പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ ഷോക്കേറ്റ് മരിച്ചവരുടേതെന്ന സംശയത്തെത്തുടർന്ന് സ്ഥലം ഉടമ അനന്തനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ നാളെ പുറത്തെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ ദിവസം കൊട്ടേക്കാട് ഭാഗത്തു നിന്ന് കാണാതായ യുവാക്കളുടേതാണ് മൃതദേഹങ്ങൾ…
ഹംദാനിയ കെ എം സി സി സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ജെന്റ്സ് ഈഗോ ഷറഫിയ്യ ജേതാക്കളായി
ജിദ്ദ: ഹംദാനിയ കെ എം സി സിയുടെ ആഭിമുഖ്യത്തിൽ 2ആമത് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കെ എം സി ഹംദാനിയ ഏരിയ കമ്മിറ്റി സെക്രട്ടറി ഷമീർ വയനാടിൻറെ ആമുഖ പ്രഭാഷണത്തോടെ നടത്തിയ പരിപാടിയിൽ പ്രസിഡന്റ് നവാസ്…
പനവല്ലിയിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി!
കൽപ്പറ്റ: വയനാട് പനവല്ലിയിലും പരിസരങ്ങളിലും ഒന്നര മാസത്തോളമായി ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. മയക്കുവെടിവച്ച് പിടികൂടാൻ ഊർജിത ശ്രമം നടത്തുന്നതിനിടെ ചൊവ്വ രാത്രി 8.15 ഓടെയാണ് കൂട്ടിലകപ്പെട്ടത്. പനവല്ലി പള്ളിക്ക് സമീപം രവിയുടെ വീടിന് മുന്നിൽ വനംവകുപ്പ് വച്ച കൂട്ടിലാണ്…