കൊവിഡിൽ ഇനിയെന്ത് സംഭവിക്കുമെന്നറിയില്ലെന്ന് ലോകാരോഗ്യസംഘടന: മരണകണക്കിൽ ആഗോളവേദിയിൽ പ്രതികരിക്കാൻ ഇന്ത്യ

കോവിഡിൽ ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി റ്റെഡ്‌റോസ് അധാനോം. പല രാജ്യങ്ങളിലും വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്നുണ്ട്. ഇതിന്റെ ഫലം എന്താകുമെന്ന് ഇപ്പോൾ പറയാനാവില്ല. ലോക രാജ്യങ്ങൾ നിരന്തരമായ നിരീക്ഷണവും പരിശോധനകളും തുടരണമെന്നും ഇപ്പോഴുള്ള ഒമിക്രോൺ വകഭേദത്തെക്കാൾ…

തൃക്കാക്കര പ്രചാരണ ചൂടിലേക്ക്; പോരാട്ടം കനപ്പിക്കാൻ എൽഡിഎഫും യുഡിഎഫും

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് തുടക്കം. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നിന്ന് ഡോ.ജോ ജോസഫ് പ്രചാരണത്തിന് തുടക്കമിട്ടു. ഒന്‍പതാം തിയതി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇതിനകം പ്രചാരണത്തിന് തുടക്കമിട്ട…

ജനത്തെ വലച്ച് കെ.എസ്.ആർ.ടി.സി പണിമുടക്ക്; സർവീസുകൾ മുടങ്ങി

സംസ്ഥാന വ്യാപകമായി കെ.എസ്.ആര്‍.ടി.സിയിലെ പ്രതിപക്ഷ യൂണിയനുകൾ നടത്തി വരുന്ന 24 മണിക്കൂർ പണിമുടക്ക് തുടരുന്നു. ആലപ്പുഴ, പത്തനംതിട്ട, കാസര്‍കോട് ഡിപ്പോകളിലെ മുഴുവന്‍ സര്‍‌വീസുകളും മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. തമ്പാനൂര്‍ ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പലതും റദ്ദാക്കി. കോഴിക്കോട്ടുനിന്ന് ഇന്ന് നടത്തിയത്…

സംസ്ഥാനത്ത് മഴ അഞ്ച് ദിവസം കൂടി; ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മുന്നറിയിപ്പ്. ഇത് 48 മണിക്കൂറിനകം അതിതീവ്ര ന്യൂനമർദമാകുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. മൽസ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയ്ക്ക് വിപണിവിലയ്ക്ക് ഡീസല്‍: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

കെഎസ്ആര്‍ടിസിയ്ക്ക് വിപണിവിലയ്ക്ക് ഡീസല്‍ നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി. എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിപണി നിരക്കില്‍ ഡീസല്‍ ലഭിക്കുന്നതോടെ കെഎസ്ആര്‍ടിസിക്ക് മാസം 40 കോടി രൂപയോളം ചെലവ് കുറയ്ക്കാനാകുമായിരുന്നു. കേന്ദ്രം പ്രതിസന്ധിയിലാക്കിയ സ്ഥാപനത്തിന്…

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 3545 പേര്‍ക്ക് രോഗം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3545 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,94,938 ആയി ഉയര്‍ന്നു. ഇന്നലെ 27 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ…

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക്

ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി.ജീവനക്കാര്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. ഗതാഗത മന്ത്രിയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രതിപക്ഷ യുണിയനുകള്‍ 24 മണിക്കൂര്‍ പണിമുടക്കാനാണ് ആഹ്വാനം ചെയ്തത്. സര്‍ക്കാര്‍ ഇടപെടലുകള്‍…

പെരിന്തൽമണ്ണയിൽ ഓട്ടോറിക്ഷക്ക് തീപിടിച്ച് ദമ്പതികളും മകളും മരിച്ചു

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോറിക്ഷക്ക് തീ പിടിച്ച് മൂന്ന് പേർ മരിച്ചു. പെരിന്തൽമണ്ണക്കടുത്ത് ആക്കപ്പറമ്പിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് എന്നിവരാണ് മരിച്ചത്.അഞ്ചുവയസുള്ള കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഫൈനലിന് കളമൊരുങ്ങുന്നു

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ -റയല്‍ മാഡ്രിഡ്‌ പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഇന്നലെ നടന്ന രണ്ടാം സെമിയുടെ രണ്ടാം പാതത്തില്‍ 3-1 ന് റയല്‍ മഞ്ചാസ്റെര്‍ സിറ്റിയെ മറികടന്നു. ആദ്യ മത്സരം 4-3 ന് സിറ്റി ജയിച്ചിരുന്നു. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ തകര്‍പ്പന്‍…