കുവൈറ്റില്‍ അനധികൃത മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി; നാല് പ്രവാസികള്‍ അറസ്റ്റില്‍
ഇതേത്തുടര്‍ന്ന് മദ്യ നിര്‍മാണ കേന്ദ്രം നടത്തിയ നാല് പ്രവാസികളെ പോലിസ് അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് നേപ്പാളികളാണ് പോലിസ് പിടിയിലായത്.
ഇൻസ്റ്റാഗ്രാം താരങ്ങളുടെ അമിത വേഗത്തിൽ പായുന്ന കാർ നിർത്തിച്ച് പോലീസ്; പരിശോധിച്ചപ്പോൾ 84 ബണ്ടിൽ കൊക്കെയിൻ
ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ താരങ്ങളാണ് ഇവർ ഇരുവരും. വ്യാഴാഴ്ചയാണ് ഇവർ ഇരുവരേയും അധികൃതർ അറസ്റ്റ് ചെയ്തത്. പ്രത്യേകം മോഡിഫൈ ചെയ്ത വാഹനത്തിലാണ് ഇവർ ലഹരിമരുന്ന് കടത്തിയത്.
അഞ്ചു ദിവസമായി ഞാൻ ഉറങ്ങിയിട്ട്, തലവെട്ടും എന്നാണ് പറയുന്നത് അങ്ങനെ ഉണ്ടാകുമോ? സൗദിയിൽ ജയിലിൽ കഴിയുന്ന പ്രവാസിയെ കണ്ട അനുഭവം പങ്കുവെച്ച സാമൂഹിക പ്രവർത്തകന്റെ കുറിപ്പ് ശ്രദ്ധനേടുന്നു
സൗദി.. സൗദിയിലെ ജയിലിൽ കഴിയുന്ന പ്രവാസിയെ കണ്ട സാമൂഹിക പ്രവർത്തകൻ നാസർ മദനി ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അനധികൃത പണം വാഹനത്തിൽ കണ്ടെത്തിയ കേസിൽ ആണ് പോലീസ് പ്രവാസിയെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ പിടിക്കപ്പെട്ടപ്പോൾ ഈ കാശ് നിങ്ങൾ…
ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണി അന്തരിച്ചു
മിലാൻ - ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണി(86) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് മിലാനിലെ സാൻ റാഫേലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. ആറുമാസത്തെ ആശുപത്രി വാസത്തിനൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2016-ൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ…
കടക്കൂ പുറത്ത്, ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനോട് ചൈന
ബെയ്ജിംഗ്- അവസാന ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകനോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ രാജ്യം വിടണമെന്നാണ് പി ടി ഐ റിപ്പോര്‍ട്ടറോട് ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുന്നതിന്റെ ഭാഗമായാണ് ഈ…
സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം എ.കെ.ജി സാംസ്‌കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ
എടപ്പാൾ (മലപ്പുറം) - സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ എ.കെ.ജി സാംസ്‌കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ എടപ്പാളിടനുത്ത ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാറി(47)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം കാർഷിക…
ഇടുക്കി ജനവാസ മേഖലയിൽ ഒരു കൊമ്പനും രണ്ട് പിടിയാനകളും; തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ
ഇടുക്കി - പീരുമേട്ടിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. റസ്റ്റ് ഹൗസിനും ഐ.എച്ച്.ആർ.ഡി സ്‌കൂളിനും ഇടയിലാണ് കാട്ടാനകൾ ഇറങ്ങിയത്. ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് ജനവാസമേഖലയിൽ എത്തിയത്. കാട്ടാനകൾ ഇവിടെ വൻ കൃഷിനാശമുണ്ടാക്കിയെന്നും ഭീതിയിലാണ് കഴിയുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ആനകളെ തുരത്താനുള്ള…
നിതിൻ അഗർവാൾ ബി.എസ്.എഫ് ഡയറക്ടർ ജനറൽ
ന്യൂഡൽഹി - അതിർത്തി രക്ഷാസേനയുടെ (ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്) പുതിയ ഡയറക്ടർ ജനറലായി നിതിൻ അഗർവാൾ നിയമിതനായി. കേരള കേഡറിലെ 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. നിലവിൽ സി.ആർ.പി.എഫ് ആസ്ഥാനത്ത് ഓപ്പറേഷൻസ് അഡീഷണൽ ഡി.ജി ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് 2026 ജൂലൈ…
നിഹാലിനെ ആക്രമിച്ചത് നിരവധി നായകള്‍ ചേര്‍ന്നെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
തലശ്ശേരി-തെരുവ് നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. കുട്ടിയുടെ ശരീരമാസകലം നായകള്‍ കടിച്ചതിന്റെ മുറിവകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. നിഹാലിന്റെ കഴുത്തിലും മുഖത്തും ചെവിക്ക് പിന്നിലും ആഴത്തിലുള്ള മുറിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച രാത്രിയാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുല്‍…
ചുഴലിക്കാറ്റ് അതിതീവ്രമായി, മുംബൈ വിമാനത്താവളം ഭാഗികമായി അടച്ചു
മുംബൈ- അറബിക്കടലില്‍ രൂപപ്പെട്ട 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് അതീതീവ്രതമായതോടെ ഗുജറാത്തില്‍ ജാഗ്രതാനിര്‍ദേശം. കാറ്റ് ശക്തമായതോടെ മുംബൈ വിമാനത്താവളത്തിലെ 09/27 റണ്‍വേ താത്ക്കാലികമായി അടച്ചു. ഇതോടെ മുംബൈ കേന്ദ്രീകരിച്ചുള്ള നിരവധി വിമാനസര്‍വീസുകള്‍ വൈകുന്നതായും ചിലത് റദ്ദാക്കിയതായും വിമാന കമ്പനികള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന്…