ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്ത പൊളി ഐറ്റമെന്ന് ഷമ്മി തിലകൻ
പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. അതേസമയം, ചിത്രം പൊളി ഐറ്റമാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ്…
വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരനെ തെരുവുനായ കടിച്ചു
ചാരുംമൂട്: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 10 വയസ്സുകാരനെ തെരുവുനായ കടിച്ചു. താമരക്കുളം ചത്തിയറ തെക്ക് സ്വദേശി അശോകന്റെ മകന്‍ സായി കൃഷ്ണക്ക് നേരെയായിരുന്നു ആക്രമണം. കൈക്ക് പരിക്കേറ്റ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ…
പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ
ആശുപത്രിയിൽ എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി ഭാഗത്ത് തെക്കേനാഗത്തിങ്കൽ വീട്ടിൽ റോണി രാജൻ (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത് . ഇയാള്‍ ഇന്നലെ രാത്രി പാലാ കെ.എം മാണി മെമ്മോറിയിൽ…
മധ്യവേനൽ അവധി തുടങ്ങാനിരിക്കെ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ മൂന്നിരട്ടിയായി വർധിപ്പിച്ച് വിമാന കമ്പനികൾ. കണക്ഷൻ ഫ്ലൈറ്റുകളിലും യാത്ര രക്ഷയില്ല. നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കേണ്ട അവസ്ഥയിൽ പ്രവാസികൾ
ദുബായ്: വിമാന കമ്പനികൾ കേരളത്തിലേക്കുള്ള നിരക്കുകൾ മൂന്നിരട്ടിയായി വർധിപ്പിച്ചതോടെ പ്രതിസന്ധിയിലായി മലയാളി പ്രവാസികൾ. സ്കൂളുകൾക്ക് നാളെ മധ്യവേനൽ അവധി തുടങ്ങാനിരിക്കെയാണ് വിമാന കമ്പനികളുടെ കൊള്ള. നിരക്ക് വർധനവിനേത്തുടർന്ന് സാമ്പത്തിക ബാധ്യത കൂടുന്നതിനാൽ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയിരിക്കുകയാണ് മിക്കപ്രവാസികളും. വേനലവധി കണക്കാക്കി മാസങ്ങൾക്ക്…
സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ഇരുചക്ര വാഹനങ്ങളുടേത് കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എ.ഐ കാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കാൻ തീരുമാനിച്ചത്. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറക്കാൻ…
കേരളത്തിൽ കൂടുതൽ അമേരിക്കൻ നിക്ഷേപങ്ങൾ കൊണ്ടുവരും. ഡിഫൻസ്, സ്പേസ് മേഖലകളിലെ നിക്ഷേപങ്ങൾക്കും സാധ്യത. മെഡിക്കൽ ടൂറിസം രംഗത്തെ സഹകരണം ശക്തിപ്പെടുത്തും; അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ തരൺ ജിത്ത് സിംഗ് സന്ധുവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും അതിൽ എംബസിക്ക് നൽകാൻ കഴിയുന്ന സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഡിഫൻസ്, സ്പേസ് മേഖലകളിൽ നിക്ഷേപങ്ങൾക്ക്…
പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള…
ലണ്ടനില്‍ പഠനത്തിനെത്തിയ പെണ്‍കുട്ടി ബ്രസീല്‍ പൗരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ലണ്ടന്‍: പഠനത്തിനായി ലണ്ടനില്‍ എത്തിയ ഹൈദരാബാദ് സ്വദേശിനി ബ്രസീലുകാരന്റെ ആക്രമണത്തില്‍ മരിച്ചു. കോന്തം തേജസ്വിനി എന്ന 27കാരിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്തു വച്ചു തന്നെ തേജസ്വിനി മരിച്ചതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. തേജസ്വിനിയുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്കും…
മലയാള സിനിമയിലെ അത്ഭുത പരീക്ഷണം!! ‘വാലാട്ടി’ ട്രൈലെർ
മലയാള സിനിമയിലെ മുൻനിര ബാനറുകളിൽ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ പുതിയ ചിത്രമാണ് ‘വാലാട്ടി’. നവാഗതനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ‘വാലാട്ടി’ വളർത്തു മൃഗങ്ങളുടെ ഹൃദയഹാരിയായ കഥയാണ് പറയുന്നത്.…
കൊച്ചിയില്‍ മത്സരയോട്ടത്തിനിടെ കാറിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു
കൊച്ചി: പനമ്പിള്ളി നഗറിൽ മത്സരയോട്ടത്തിനിടെ കാറിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു. അതേസമയം കാറിലുണ്ടായിരുന്നവര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തൊടുപുഴ സ്വദേശിയുടേതാണ് കാര്‍. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. രണ്ടു പേരാണ് തീപിടിച്ച കാറിലുണ്ടായിരുന്നത്. മിനി കൂപ്പര്‍…