11 വർഷത്തെ കാത്തിരിപ്പ്; കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും

അമരാവതി: തെലുങ്ക് സൂപ്പർ താരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നു. വിവാഹം കഴിഞ്ഞ് നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ഇവർ കുഞ്ഞ് വേണം എന്ന തീരുമാനത്തിലെത്തിയത്. രാം ചരൺ ചിത്രം ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കർ ലഭിക്കുമ്പോൾ…

കേരളത്തിലേക്ക് ഒഴുകിയത് 10,000 കോടി രൂപയുടെ ഹവാല പണം; എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് തുടരുന്നു; വിദേശപണമടക്കം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നു. വിവിധ ജില്ലകളിലായി 25 ഹവാല ഓപ്പറേറ്റർമാരുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ്.ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന സംഘമാണ് റെയ്ഡ് തുടരുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് ഒരേ സമയം കേരളത്തിലെ വിവിധ ഇടങ്ങളിൽ…

അണ്ഡവും ബീജവും വേണ്ട; മൂലകോശത്തിൽനിന്ന് മനുഷ്യഭ്രൂണം സൃഷ്ടിച്ചു

മെൽബൺ: മനുഷ്യഭ്രൂണത്തിന്റെ മൂലകോശങ്ങളിൽ മാറ്റം വരുത്തി കൃത്രിമഭ്രൂണം വികസിപ്പിച്ച ശാസ്ത്രജ്ഞർ ഈ രംഗത്ത് നിർണായക മുന്നേറ്റത്തിനു തുടക്കംകുറിച്ചു. അണ്ഡവും ബീജവും ഇല്ലാതെയാണ് മൂലകോശങ്ങളിൽ നിന്ന് മനുഷ്യഭ്രൂണം സൃഷ്ടിച്ച് ഏതാനും ആഴ്ച ലാബിൽ വളർത്തിയത്. മിടിക്കുന്ന ഹൃദയമോ തലച്ചോറോ രൂപപ്പെടും വരെ വളർച്ച…

മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചു

മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് ആണ് മരിച്ചത്. 27 വയസായിരുന്നു. ഡ്രൈവറാണ്. കൊലപ്പെടുത്തിയത് തിരുവനന്തപുരം സ്വദേശിയായ വിസ ഏജൻസിയുടെ സംശയം. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചതെന്ന് വീട്ടിൽ വിവരം ലഭിച്ചു. സൂരജിന്…

മലപ്പുറത്ത് കണ്ടെത്തിയത് കടുവയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം; മമ്പാട് പ്രദേശവാസികൾ ആശങ്കയിൽ

മലപ്പുറം: മമ്പാട് താളിപൊയിൽ ഐസ്‌കുണ്ടിൽ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ഐസ്‌കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെയാണ് പ്രദേശവാസികളുടെ ഭീതി വർദ്ധിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലമ്പൂർ നോർത്ത്…

പോലീസുകാർക്ക് ജ്യൂസും ആയുധം; എട്ട് കോടി കൊള്ളയടിച്ച ദമ്പതിമാരുടെ ജ്യൂസ് കുടിക്കാനുള്ള മോഹം വിനയായി; ദമ്പതികൾ പോലീസ് പിടിയിൽ

ന്യൂഡൽഹി: പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എട്ടുകോടി കവർന്ന കേസിൽ ദമ്പതിമാർ പോലീസ് പിടിയിൽ. പഞ്ചാബ് സ്വദേശികളായ ജസ്വീന്ദർ സിങ്, ഭാര്യ മൻദീപ് കൗർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയത്. ജൂൺ 10നാണ്…

അർമേനിയയിൽ തൃശ്ശൂർ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു; ദുരൂഹത

തൃശ്ശൂർ: അർമേനിയയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അർമേനിയൻ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. മറ്റൊരു ജോലിയ്ക്കായി യൂറോപ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു സൂരജ്. ഇതിനായുള്ള…

നാടുകാണി ചുരത്തില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആന റോഡിലേക്ക് ഇറങ്ങിവരുന്നത് കണ്ട കുടുംബം കാര്‍ റോഡിനരികെ ഒതുക്കി നിര്‍ത്തി ഇറങ്ങി ഓടി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പട്ടാമ്പി സ്വദേശികള്‍ സഞ്ചരിച്ച കാറിന് നേരെയാണ് കൊമ്പനാന പാഞ്ഞടുത്ത്.…

ഒന്നര ആഴ്ചത്തെ വിദേശ യാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിൽ തിരിച്ചെത്തി

തിരുവനന്തപുരം‌: ഒന്നര ആഴ്ചത്തെ വിദേശ യാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്. മന്ത്രി കെഎൻ ബാല​ഗോപാൽ, സ്പീക്കർ എഎൻ ഷംസീർ, ചീഫ് സെക്രട്ടറി വിപി ജോയ്…