Latest Post

മിഥുനമാസപൂജ: ശബരിമലക്ഷേത്ര നട ജൂണ്‍ 15 ന് തുറക്കും

ശബരിമല; മിഥുനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ജൂണ്‍ 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം മേല്‍ശാന്തി ഗണപതി, നാഗര്‍…

സ്വജനപക്ഷപാതത്തിന്റെയും തട്ടിപ്പിന്റെയും പ്രതികാരത്തിന്റെയും അവതാര രൂപമാണ് പിണറായി വിജയനെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി

ഇടുക്കി: സ്വജനപക്ഷപാതത്തിന്റെയും തട്ടിപ്പിന്റെയും പ്രതികാരത്തിന്റെയും അവതാര രൂപമാണ് പിണറായി വിജയനെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, സ്പ്രിഗ്ളർ, എ.ഐ.ക്യാമറ, കെ.ഫോൺ തുടങ്ങിയ എല്ലാ തട്ടിപ്പു പ്രസ്ഥാനങ്ങളിലും പിണറായി ഒളിഞ്ഞു നിൽപ്പുണ്ട്. ഉമ്മൻ ചാണ്ടിക്കും…

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 14,600 പരീക്ഷാര്‍ഥികളാണ് യോഗ്യത നേടിയത്. പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ളത്. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കു മെയിന്‍ പരീക്ഷ എഴുതാം. മെയ് 28നാണ് പ്രിലിമിനറി…

വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി എസ്.പി അറസ്റ്റിൽ

കൽപറ്റ: വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി എസ്.പി വിജിലൻസ് പിടിയിൽ. സെൻട്രൽ ടാക്സ് ആന്റ് സെൻട്രൽ എക്സൈസ് എസ്.പി പ്രവീന്ദർ സിങ്ങാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇന്ന് വൈകീട്ട് നാലോടെയാണ് കരാറുകാരന്റെ…

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്: കെ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും, നോട്ടീസ് നല്‍കി

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും. ബുധനാഴ്ച കളമശേരി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കെ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. നിലവില്‍ കേസിന്റെ അന്വേഷണം അനന്തമായി നീളുന്നതായി പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു.…

ഡാലസ് ഫോർട്ട് വർത്ത് മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി മുടങ്ങി

ഡാളസ് : ഡാലസ് ഫോർട്ട് വർത്ത് മേഖലയിൽ ഞായറാഴ്ച വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി വിതരണം തടസ്സപെട്ടു. ഡാളസ് കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ശക്തമായ ഇടിമിന്നലുണ്ടായി, പല വിമാന സർവീസുകളും ഇതുമൂലം വൈകുന്നതിനും കാരണമായി. ഫോർട്ട് വർത്തിലെ…

പത്തനംത്തിട്ട  ജില്ലാതല പട്ടയമേള ജൂണ്‍ 16ന് റാന്നിയില്‍;  സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാതല പട്ടയമേള ജൂണ്‍ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന്് റാന്നി വളയനാട് ഓഡിറ്റോറിയത്തില്‍ നടക്കും. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പട്ടയമേള ഉദ്ഘാടനം ചെയ്യും.അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍…

പത്തനംതിട്ട ജില്ലാതല പട്ടയമേള ജൂണ്‍ 16ന് റാന്നിയില്‍; സംഘാടക സമിതി രൂപീകരിച്ചു

ജില്ലാതല പട്ടയമേളയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിക്കുന്നതിന് റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സംസാരിക്കുന്നു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത്…

ഉഴവുർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് നേതൃത്വം നൽകിയ സഹകരണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു

ഉഴവുർ: ഉഴവൂര്‍ സർവീസ് സഹകരണ ബാങ്കിലേക്ക് കഴിഞ്ഞ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകിയ സഹകരണ മുന്നണി സ്ഥാനാർത്ഥികൾ ഉജ്വല വിജയം നേടി. കുര്യൻ പി.റ്റി പഴവീട്ടിൽ, ജോബിമോൻ ജോസ് പുല്ലബ്ര പുത്തൻപുരയിൽ, ജോസഫ് കെ.എം കുന്നുംപുറത്ത്, പ്രസാദ് സി.ആർ…

‘അശ്വിനെ പോലൊരു സ്പിന്നർക്ക് അനുകൂല സാഹചര്യങ്ങൾ ആവശ്യമില്ല, ഫൈനലിൽ കളിപ്പിക്കാത്തത് അവിശ്വസനീയം’; സച്ചിൻ ടെണ്ടുൽക്കർ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയത് അവിശ്വസനീയമായിരുന്നെന്ന് സച്ചിൻ ടെണ്ടുൽക്കർ. അശ്വിനെ പോലൊരു മികച്ച സ്പിന്നർക്ക് അനുകൂല സാഹചര്യങ്ങളുടെ ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് സച്ചിന്റെ…