ഹെൽമെറ്റ് ഇല്ലാതെ മോഷ്ടിച്ച ബൈക്കിൽ കറങ്ങി; പിഴ അടയ്ക്കാനുള്ള നോട്ടീസ് എത്തിയത് യഥാർത്ഥ ഉടമയ്ക്ക്; കള്ളനെ കുടുക്കി എഐ ക്യാമറ

തിരുവനന്തപുരം: ഹെൽമെറ്റ് ഇല്ലാതെ മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി എഐ ക്യാമറ. തിരുവനന്തപുരം വെമ്പായം കാരൂർക്കോണം ജൂബിലി വീട്ടിൽ ബിജു സെബാസ്റ്റ്യ(53)നെയാണ് പോലീസ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50ലധികം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച സ്‌കൂട്ടറിൽ ഹെൽമെറ്റ്…

തല കഴുകാൻ സോപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ; അറിഞ്ഞിരിക്കണം ഈ ദൂഷ്യഫലങ്ങൾ

തല കഴുകനായി മിക്കവരും സോപ്പ് ഉപയോഗിക്കാറുണ്ട്. സോപ്പ് തലമുടിയിൽ പതപ്പിക്കുന്നത് മലയാളിയുടെ ജീവിതത്തിലെ ഒരു ശീലമാണ്. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരാണ് സോപ്പ് ഉപയോഗിച്ച് തല കഴുകുന്നത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. കാരണം ശരീരത്തെ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും…

കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമം; ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കർണാടക പോലീസ്

കണ്ണൂർ: സംസ്ഥാനത്തേക്ക് തോക്ക് കടത്താൻ ശ്രമിച്ച കേസിൽ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കർണാടക പോലീസ്. ജീവപര്യന്തം ശിക്ഷ ലഭിച്ച് തടവിൽ കഴിയുന്ന പ്രതി ടി.കെ രജീഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തോക്ക് കടത്താൻ ശ്രമിച്ച കേസുമായി…

കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങ്; ഇണയെ കാണിച്ച് ആകർഷിക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കൂട്ടിലാക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാവിലെയാണ് മൃഗശാലയ്ക്കു പുറത്തേക്ക് ചാടിപ്പോയ കുരങ്ങ് തിരിച്ചെത്തിയത്. ഇണയെ കാണിച്ച് ആകർഷിച്ച് കൂട്ടിലാക്കാനാണ് ശ്രമം. ഇന്നലെ തുടങ്ങിയ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലാക്കാൻ…

ഖാലിസ്ഥാൻ നേതാവ് അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടു; ശരീരത്തിൽ വിഷത്തിന്റെ അംശം; ഹൈക്കമ്മിഷൻ ആക്രമണത്തിലെ പ്രമുഖൻ

ലണ്ടൻ: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് എന്ന ഭീകരസംഘടനയുടെ തലവനായ അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടു. മരണകാരണം വ്യക്തമല്ല. രക്താർബുദത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു അവതാർ സിംഗ് ഖണ്ഡ. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ വിഷം കഴിച്ചതായി പറയപ്പെടുന്നു.…

സൗ​ദി​യി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ചൂട് 50 ഡിഗ്രി കവിയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗ​ദി​യി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ടു കൂ​ടു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, മ​ക്ക, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു മു​ക​ളി​ൽ താ​പ​നി​ല കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥ പ്ര​വ​ച​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ…

ഷോളയൂരിൽ വനവാസി യുവാവ് മരിച്ച നിലയിൽ; വന്യജീവി ആക്രമണമെന്ന് സൂചന; വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ

പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ ഊരിൽ മണികണ്ഠനെ (26) ആണ് മരിച്ച നിലയിൽ കണ്ടത്. വന്യജീവി ആക്രമണത്തെ തുടർന്നാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെയായിരുന്നു മണികണ്ഠന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിൽ വയറിന്റെ ഭാഗം ഭക്ഷിച്ച…

വൃദ്ധ മാതാപിതാക്കളെ പരിചരിക്കാൻ എത്തിയ ഹോംനഴ്‌സിനെ പീഡിപ്പിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

തൃശ്ശൂർ: രക്ഷിതാക്കളെ പരിചരിക്കാൻ വീട്ടിലെത്തിയ ഹോം നഴ്‌സിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ദന്ത ഡോക്ടർ അറസ്റ്റിൽ. മതിലകം പള്ളിപ്പാടത്ത് വീട്ടിൽ ഷഹാബ് (49) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട ഷഹാബ് ഇന്നലെ തിരിച്ചെത്തിയിരുന്നു. ഇതോടെയായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.…

ബിപോര്‍ജോയ് ഇന്ന് തീരം തൊടും; എയര്‍പോര്‍ട്ട് അടച്ചു, ശക്തമായ മഴയ്ക്കും കടല്‍ പ്രക്ഷോഭത്തിനും സാധ്യത

അറബിക്കടയിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇന്നു വൈകിട്ട് നാലിനും രാത്രി എട്ടിനും ഇടയിൽ ഗുജറാത്ത് തീരം തൊടും. വരും മണിക്കൂറിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്.…

ബിപർജോയ് ചുഴലിക്കാറ്റ് സൗദിയിലും പ്രതിധ്വനിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധൻ

ജിദ്ദ: ഇന്ത്യയുടെയും പാകിസ്ഥാന്റെയും തീരങ്ങളിൽ വൻ ഭീഷണിയായി നിലനിൽക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ബിപർജോയ് സൗദിയിലും പ്രതിധ്വനിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ഹസ്സൻ കറാനി മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഫലമായി സൗദി പ്രദേശങ്ങളിൽ ശക്തമായ കാറ്റ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാനി പ്രദേശത്തിനുള്ളിൽ ബിപർജോയ് ചുഴലിക്കാറ്റിന്റെ…