താറാവ് മുട്ടയിടുന്നത് പോലെ കാണിക്കണമെന്ന് റാഗിങ്; കണ്ണൂരിൽ കോളജിലും സ്കൂളിലുമായി ഒമ്പത് കുട്ടികൾക്കെതിരെ കേസ്

കണ്ണൂർ: നവാഗതരായ വിദ്യാർഥികൾ എത്തിത്തുടങ്ങിയതോടെ ജില്ലയിലെ സ്കൂളുകളിലും കോളജുകളിലും റാഗിങ് ശക്തമാകുന്നു. ജില്ലയിൽ വ്യാഴാഴ്ച ചക്കരക്കല്ല്, കണ്ണൂർ ടൗൺ സ്റ്റേഷനുകളിലായി രണ്ട് റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്തു. അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിൽ ആലപ്പുഴ സ്വദേശിനിയായ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥിനിയെ റാഗ് ചെയ്ത…

മിഠായിതെരുവിൽ ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്; ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കച്ചവടക്കാർ

കോഴിക്കോട്: മിഠായിതെരുവിൽ ജി.എസ്.ടി വകുപ്പിൻറെ റെയ്ഡ്. നികുതി വെട്ടിപ്പ്കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാർ പൂട്ടിയിട്ടു. 27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജി.എസ്.ടി ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർ ടി.എ അശോകൻ പറഞ്ഞു. 25 ഓളം കടകളിലാണ് വെട്ടിപ്പ്…

ചന്ദ്രയാൻ 3 ഭ്രമണപഥത്തിൽ; ആദ്യഘട്ടം വിജയം

ശ്രീഹരിക്കോട്ട∙ രാജ്യത്തിന്റെ അഭിമാനമുയർത്തി ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം ആദ്യഘട്ടം വിജയകരം. ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. വിക്ഷേപിച്ച് 22 ാം മിനിറ്റിലാണ് ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. ഖര ഇന്ധനം ഉപയോഗിച്ചാണ് റോക്കറ്റ് പറന്നുയർന്നത്. 108.1…

കൊന്ന് കുഴിച്ചു മൂടിയതോ?; തൃശൂര്‍ ചേലക്കര വാഴക്കോട് കാട്ടനയുടെ ജഡം കുഴിച്ചുമൂടിയ നിലയില്‍

തൃശൂർ: കാട്ടാനയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ചേലക്കരയ്‌ക്കടുത്ത് മുള്ളൂർ വാഴക്കോടാണ് കാട്ടാനയുടെ ജഡം വനംവകുപ്പ് പുറത്തെടുത്തത്. കൊന്ന് കുഴിച്ചു മൂടിയതാണെന്നാണ് പ്രാഥമിക നിഗമനം. റോയ് എന്ന വ്യക്തിയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത് വനം വകുപ്പിന്…

സിൽവർ ലൈൻ ഇപ്പോഴത്തെ രൂപത്തിൽ പ്രായോഗികമല്ല; തന്‍റെ നിർദേശം അംഗീകരിച്ചാൽ കേന്ദ്രാനുമതി വാങ്ങാൻ സഹായിക്കാമെന്ന് ഇ. ശ്രീധരൻ #silverline

പാലക്കാട്: സിൽവർ ലൈൻ ഇപ്പോഴത്തെ രൂപത്തിൽ പ്രായോഗികമല്ലെന്നും തന്‍റെ നിർദേശം കേരള സർക്കാർ അംഗീകരിച്ചാൽ കേന്ദ്രാനുമതി വാങ്ങാൻ സഹായിക്കാമെന്നും മെട്രോമാൻ ഇ. ശ്രീധരൻ. അതിവേഗ പാതയെ കുറിച്ചുള്ള തന്‍റെ റിപ്പോർട്ടിൽ സർക്കാർ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ലെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി. SHYMI…

കട്ടിലില്‍ കെട്ടിയിട്ട്‌ കുട്ടികളെ ക്രൂരമായി മർദിച്ചു; മാതാവും സുഹൃത്തും അറസ്റ്റിൽ #crimenews

കൂറ്റനാട് : പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിച്ചെന്ന പരാതിയിൽ ചാലിശ്ശേരി പോലീസ് മാതാവിനെയും ആൺസുഹൃത്തിനെയും അറസ്റ്റുചെയ്തു. മക്കളുടെ പരാതിയെത്തുടർന്നാണ് പെരുമ്പിലാവ് മുളക്കത്ത് ഹഫ്‌സ (38), ഒപ്പം താമസിക്കുന്ന കപ്പൂർ പള്ളങ്ങാട്ടുചിറ സ്വദേശി മുഹമ്മദ് ഷബീർ (33) എന്നിവരെ ചാലിശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. ഹഫ്‌സയും…

കുടുംബത്തിലെ നാല് പേർ വിഷംകഴിച്ച നിലയിൽ; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമല പുല്ലാമുക്കില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വിഷംകഴിച്ച നിലയിൽ. അച്ഛനും മകളും മരിച്ചു. അമ്മയേയും മകനേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലിങ്കുടിയില്‍ അഭിരാമ ജൂവലറി നടത്തുന്ന ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച…

പണം കിട്ടാൻ ചികിത്സ വൈകിപ്പിക്കും; ഡോക്ടറുടേത് ഓപ്പറേഷൻ ‘കൈമടക്ക്’; പണം കൊടുക്കാൻ സമ്മതമറിയിച്ചാൽ ഏജന്റിനെ സമീപിക്കാൻ പറയും

THRISSUR NEWS : മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കു കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് പിടിയിലായ ഡോ. ഷെറി ഐസക് പണം കിട്ടാൻ വേണ്ടി കണ്ടെത്തിയ എളുപ്പവഴിയായിരുന്നു ചികിത്സ വൈകിപ്പിക്കൽ എന്ന് നേരത്തെ ചികിത്സ തേടിയവരുടെയും സാക്ഷ്യം. ഡോക്ടറുടെ സസ്പെൻഷനിലേക്ക്…

’10 സെക്കന്റ് ദൈർഘ്യം പോലുമില്ലാത്ത പീഡനം’; 17 കാരിയോട് ലൈംഗികാതിക്രമം നടത്തിയ 66 കാരനെ വെറുതെ വിട്ട് കോടതി

മിലാൻ: കുട്ടികളോടുള്ള ലൈംഗിക അതിക്രമത്തിന് കടുത്ത ശിക്ഷയാണ് നമ്മുടെ രാജ്യത്ത് പ്രതികൾക്ക് നൽകുന്നത്. ആൺ-പെൺ വ്യത്യാസമില്ലാതെ ബാല ലൈംഗീക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾക്ക് നിയമ സംരക്ഷണവും, നീതിയും ഉറപ്പാക്കുന്ന രീതിയിലാണ് നമ്മുടെ രാജ്യത്തെ നിയമസംവിധാനം. എന്നാൽ ഇറ്റലിയിൽ നിന്ന് വരുന്നത് അത്ര…

ഡിടിപിസിയുടെ ശുചീകരണ പദ്ധതിക്ക് ഫെഡറല്‍ ബാങ്കിന്റെ സഹായം

പാലക്കാട്: ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് ശാഖ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) ശുചീകരണ പദ്ധതിക്ക് 20 ട്രാഷ് ബാരലുകള്‍ കൈമാറി ഫെഡറല്‍ ബാങ്ക്. മലമ്പുഴ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും പാലക്കാട് റീജനല്‍ ഹെഡുമായ…