വിവാദങ്ങള്‍ക്ക് കവചം തീര്‍ക്കാന്‍ വേട്ടയാടല്‍ ! ഒരിഞ്ചു പിന്നോട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
തിരുവനന്തപുരം: കേരളത്തില്‍ മാധ്യമങ്ങളെയും പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് പ്രസിഡന്റിനെയും വേട്ടയാടി മുഖ്യമന്ത്രിയുടെ അഴിമതിക്കും എസ്എഫ്‌ഐ നേതാക്കളുടെ ക്രമക്കേടുകള്‍ക്കും കവചം തീര്‍ക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എന്നാല്‍ ഇവര്‍ക്കെതിരേയുള്ള പോരാട്ടത്തില്‍നിന്ന് ഇന്ദ്രനും ചന്ദ്രനും വന്നാലും പിന്മാറില്ലെന്നും ഒരിഞ്ചു…
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പുന:പരിശോധിക്കണോ?; അഭിപ്രായം തേടി നിയമ കമ്മീഷൻ
ന്യൂഡൽഹി; പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായം പുന:പരിശോധിക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷൻ. കേന്ദ്ര വനിതാ ശിശു മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18 ൽ നിന്നും 16 ആക്കുന്നതാണ് പരിഗണനയിലുള്ളത്. വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ്…
കോഴിക്കോട് കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു; യുവാവ് മരിച്ചു
നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണ കാർ (ഫോട്ടോ : മനോരമ ) കോഴിക്കോട്∙ തിരുവമ്പാടി കറ്റ്യാടിനു സമീപം പൊയിലിങ്ങാ പുഴയിൽ കാർ നിയന്ത്രണം വിട്ട് പതിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. തോട്ടത്തിൽ കടവ് ശാന്തിനഗർ സ്വദേശി ചെമ്പൈ മുഹാജിർ…
അമ്മയുടെ പ്രണയബന്ധം തടയാൻ ശ്രമിച്ച കുട്ടിക്ക് മർദനം; മൂന്നുമക്കളുടെ അമ്മയായ യുവതിയും കാമുകനും പിടിയിൽ
കൊല്ലം: പ്രണയബന്ധം തടയാൻ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച യുവതിയും കാമുകനും പോലീസ് പിടിയില്‍. ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകൻ ജോനകപ്പുറം റസൂല്‍ (19) എന്നിവരാണു പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. മൂന്നു മക്കളുടെ അമ്മയാണു യുവതി. ദിവസങ്ങള്‍ക്കു മുൻപു…
അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനെ ന്യായീകരിച്ച കാനം രാജേന്ദ്രൻ നിമിഷ രാജുവിനെ അധിക്ഷേപിച്ച അർഷോയ്ക്കെതിരെ കേസെടുക്കാത്തതിനെക്കുറിച്ച് മറുപടി പറയണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: അർഷോ എന്ന എസ്എഫ്ഐ നേതാവ് പരീക്ഷ എഴുതാതെ വിജയിച്ചതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക അഖില നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തതിനെ ന്യായീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ഇരട്ടത്താപ്പും വിചിത്രവുമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ…
ആർ. എസ്. സി .ഹജ്ജ് വളണ്ടിയർ കോർ രക്ത ദാന ക്യാമ്പ് നടത്തി
മക്ക: ഐ സി എഫ്, ആർ.എസ്. സി പ്രവർത്തകർ മക്ക സോൺ ആർ. എസ്. സി .ഹജ്ജ് വളണ്ടിയർ കോറിൻറെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മക്കയിലെ പ്രശസ്‌ത ആതുരാലയം കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയുടെ സഹകരണത്തോടെ . കഴിഞ്ഞ…
അന്തർ ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് ബഹറിൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ യോഗാ കോൺക്ലേവ് സംഘടിപ്പിക്കുന്നു
ബഹ്റൈന്‍: അന്തർ ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് ബഹറിൻ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ബഹറിൻ ഇന്ത്യാ കൾചർ ആൻറ് ആർട്സ് സർവീസസും പ്രോപ് യോഗ ആൻ്റ് തെറാപ്പി സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യോഗാ കോൺക്ലേവ് സംഘടിപ്പിക്കുന്നു. ജൂൺ 23 ന് വൈകിട്ട് 7 മണിക്ക്…
കൊച്ചിയിൽ ടിവിഎസ് ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു
കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഫെയിം രണ്ട് സബ്സിഡിയുടെ പുനരവലോകനത്തിന്‍റെ ഭാഗമായി ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെയാണ് ടിവിഎസ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്. ടിവിഎസിന്‍റെ…
പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു : മലപ്പുറത്ത് ഓട്ടോഡ്രൈവർക്ക് 19 വർഷം കഠിനതടവും പിഴ
മലപ്പുറം: പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൾ വാഹിദിനെയാണ് കോടതി ശിക്ഷിച്ചത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.…
എസ്എഫ്‌ഐ നേതാവ് ആര്‍ഷോയ്ക്ക് ആദ്യ സെമസ്റ്ററില്‍ നൂറില്‍ നൂറ്: രണ്ടാം സെമസ്റ്ററില്‍ വട്ടപ്പൂജ്യം
കൊച്ചി: മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്ക് പരാതി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാന്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.…