ചുഴലിക്കാറ്റ് അതിതീവ്രമായി, മുംബൈ  വിമാനത്താവളം ഭാഗികമായി അടച്ചു

മുംബൈ- അറബിക്കടലില്‍ രൂപപ്പെട്ട 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് അതീതീവ്രതമായതോടെ ഗുജറാത്തില്‍ ജാഗ്രതാനിര്‍ദേശം. കാറ്റ് ശക്തമായതോടെ മുംബൈ വിമാനത്താവളത്തിലെ 09/27 റണ്‍വേ താത്ക്കാലികമായി അടച്ചു. ഇതോടെ മുംബൈ കേന്ദ്രീകരിച്ചുള്ള നിരവധി വിമാനസര്‍വീസുകള്‍ വൈകുന്നതായും ചിലത് റദ്ദാക്കിയതായും വിമാന കമ്പനികള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന്…

ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങളില്‍ പകുതിയിലേറെയും  റെയില്‍വേ ഉദ്യോഗസ്ഥരുടെ പിഴവു കൊണ്ട് സംഭവിക്കുന്നത് 

ന്യുദല്‍ഹി- ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങളില്‍ പകുതിയിലേറെയും റെയില്‍വേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പിഴവുകൊണ്ട് സംഭവിക്കുന്നതാണെന്ന റിപ്പോര്‍ട്ട്. 2017-18 നും 2021-22 നും ഇടയില്‍ നടന്ന ട്രെയിന്‍ അപകടങ്ങളില്‍ 55 ശതമാനത്തിനും കാരണമായത് റെയില്‍വേ ജീവനക്കാരുടെ പിഴവാണെന്ന് റെയില്‍വേ സേഫ്റ്റി കമ്മീഷനില്‍ നിന്നുള്ള ഡേറ്റ…

നടന്നത് അധികാര ദുർവിനിയോഗം; മാധ്യമ ദുരുപയോഗത്തിന് പോലീസ് ദുരുപയോഗമല്ല മറുപടി- അഡ്വ. ഹരീഷ് വാസുദേവൻ

കൊച്ചി - ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പോലീസ് നടപടിയെ വിമർശിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. അഖിലയുടെ കേസിനാധാരമായ റിപ്പോർട്ടിങ് കണ്ടു. ലൈവിൽ കെ.എസ്.യുക്കാരൻ ഉന്നയിക്കുന്ന ആരോപണം ആരോപണമാണ് എന്ന രീതിയിൽത്തന്നെയാണ് അഖില റിപ്പോർട്ട് ചെയ്തത്. അതിൽ വ്യാജരേഖ ചമയ്ക്കാൻ…

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു 

കൊച്ചി- കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. കഴിഞ്ഞാഴ്ച സ്വര്‍ണത്തിന് ചാഞ്ചാട്ടത്തിന്റേതായിരുന്നു എങ്കില്‍ ഈ ആഴ്ച വളരെ നിര്‍ണായകമാണ്. ലോക വിപണികള്‍ മാറ്റിമറിച്ചേക്കാവുന്ന തീരുമാനങ്ങള്‍ വന്‍ശക്തി രാജ്യങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പ്രഖ്യാപനം വരാനിരിക്കുകയാണ്. കേരളത്തില്‍…

നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയുടെ ഒരു കോടി രൂപ തട്ടിയ ഹവാല ഏജന്റ് അറസ്റ്റില്‍

മൂവാറ്റുപുഴ: നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയില്‍ നിന്ന് ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയ കേസില്‍ ഹവാല ഏജന്റ് അറസ്റ്റില്‍. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി പേരയില്‍ വീട്ടില്‍ അന്‍വര്‍ സാദത്തി(42)നെയാണ് എറണാകുളം റൂറല്‍ ജില്ലാ…

‘എനിക്കത് മനസിലാകുന്നില്ല’; അശ്വിനെ പ്ലെയിങ് ഇലവനിൽ ഉള്‍പ്പെടുത്താത്തതിനെ വിമർശിച്ച് സച്ചിൻ ടെൻഡുൽക്കര്‍

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ദയനീയ തോൽവിക്ക് പിന്നാലെ ടീം സെലക്ഷെതിരെ രൂക്ഷ വിമർശനവുമായി ഇതിഹാസ താരം സച്ചിൻ ​ടെൻഡുൽക്കർ. ടെസ്റ്റിൽ ലോക ഒന്നാം നമ്പർ ബൗളറായ രവിചന്ദ്രൻ അശ്വിനെ എന്തുകൊണ്ട് ​പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ലെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നാണ് സച്ചിൻ…

‘ദൈവം എന്ന സങ്കൽപ്പത്തോട് വിശ്വാസമില്ല, എവിടെ ചെന്നാലും പൈസയുടെ പരിപാടി മാത്രമുള്ളൂ’: സലിം കുമാർ

എല്ലാ ദൈവത്തിനും ജീവിക്കാൻ മനുഷ്യന്റെ പൈസ വേണമെന്നും ദൈവം എന്ന സങ്കൽപ്പത്തോട് തനിക്ക് വിശ്വാസമില്ലെന്നും വ്യക്തമാക്കി നടൻ സലിം കുമാർ. മനുഷ്യൻ എന്ന നിലയിൽ താൻ സന്തോഷവാനല്ലെന്നും ഇനി മനുഷ്യനായി ജനിക്കേണ്ട എന്നും സലിം കുമാർ പറഞ്ഞു. ഐസിയുവിൽ കിടന്നപ്പോൾ മരണത്തിന്…

പുതിയ പ്ലാനുകളുമായി ജിയോ സാവൻ ; പുതിയ പ്ലാൻ എടുക്കുന്നവർക്ക് പാട്ട് കേൾക്കാൻ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല ; 269 രൂപയുടെ ആകർഷകമായ പ്ലാനുമായി ജിയോ

പുതിയ പ്ലാനുകളുമായി ജിയോ സാവൻ. വരിക്കാർക്കായി ജിയോ സാവൻ പ്രൊ സബ്സ്ക്രിപ്ഷൻ ബൻഡിൽഡ് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 269 രൂപ മുതലുള്ള 28 ദിവസത്തെ വാലിഡിറ്റിയോട് കൂടിയ പ്ലാനുകളാണ് ജിയോ നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാനനുസരിച്ച് ദിവസവും 1.5 ജിബി ഡാറ്റയും…

എന്തുകൊണ്ടാണ് പ്രായമായവര്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് എന്നറിയാമോ? ഇതിന്‍റെ കാരണങ്ങൾ നോക്കാം..

പ്രായമായവര്‍ രാവിലെ വളരെ നേരത്തെ എഴുന്നേല്‍ക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. ചിലപ്പോള്‍ സൂര്യനുദിക്കും മുമ്പ് തന്നെ ഇവര്‍ എഴുന്നേറ്റിരിക്കും. രാവിലെ വളരെ നേരത്തേ എഴുന്നേറ്റ് വീട്ടിലുള്ള മറ്റുള്ളവരെയോ കുട്ടികളെയോ എല്ലാം വിളിച്ചുണര്‍ത്തുന്നത് അധികവും പ്രായമായവര്‍ ആയിരിക്കും. ഇവര്‍ക്കിതെന്താ ഉറക്കവുമില്ലേ എന്ന് ദേഷ്യത്തോടെ പിറുപിറുക്കുന്ന…

14 പ്ലസ് ടു ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റും, കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിന് ഒരു രഹസ്യ സ്വഭാവവുമില്ല. നിലവിൽ റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യമുള്ളതായി തോന്നിയിട്ടില്ല- വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: മറ്റു ജില്ലകളിൽ അധികമുള്ള 14 പ്ലസ് ടു ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന പ്രസ്താവനകൾ ആരോഗ്യകരമല്ല. എല്ലാ ജില്ലകളെയും സർക്കാർ ഒരുപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണിന് ആകെ…