ബംഗാളിലെ കുച്ച് ബിഹാറിൽ ബിജെപി സ്ഥാനാർഥിയുടെ ബന്ധുവിനെ കുത്തിക്കൊന്നു

കൊൽക്കത്ത: ബംഗാളിലെ കുച്ച് ബിഹാറിൽ ബിജെപി സ്ഥാനാർഥിയുടെ ബന്ധുവിനെ കുത്തിക്കൊന്നു. ശംഭു ദാസ് എന്നയാളാണു കൊല്ലപ്പെട്ടത്. ശംഭുവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയ അക്രമികൾ അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകം നടന്നു മണിക്കൂറുകൾക്കു ശേഷമാണു മ‍ൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നു ബിജെപി ആരോപിച്ചു.…

കൊല്ലം –ചെങ്കോട്ട റെയിൽപാതയിൽ വിദ്യാർഥികളെ‍ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

കുണ്ടറ: കൊല്ലം –ചെങ്കോട്ട റെയിൽപാതയിൽ വിദ്യാർഥികളെ‍ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മാമ്പുഴ കോളശ്ശേരി സ്വദേശി കാർത്തിക് (15), പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.50ന് കേരളപുരം മാമൂടിനു സമീപത്തു വച്ച് പുനലൂരിൽ നിന്ന് കൊല്ലത്തേക്കു…

ഇന്ത്യൻ എംബസി, യുഎൻ ഹാബിറ്റാറ്റുമായി സഹകരിച്ച് നടത്തിയ കടൽത്തീര ശുചീകരണത്തിൽ തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പങ്കെടുത്തു

കുവൈറ്റ് ; പതിനാറാം തീയതി വെള്ളിയാഴ്ച അവധിദിനത്തിൽ ബിനൈദ് അൽ ഗറിൽ കടൽത്തീര ശുചീകരണത്തിനിറങ്ങിയ ഇന്ത്യൻ അംബാസഡറോടൊപ്പം വിവിധ സന്നദ്ധ സംഘടനകളും, ഇന്ത്യൻ എംബസി പ്രതിനിധികളും, പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടു പങ്കെടുത്തു. ഇന്ത്യൻ ഗവണ്മെന്റ് പ്രഖ്യാപിച്ച ‘ലൈഫ് സ്റ്റൈൽ…

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയവർ റിയാദിൽ വിമാനമിറങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സൗദി ബഹിരാകാശ യാത്രികരായ റയാന അൽ ബർനവി, അലി അൽ ഖർനി, മർയം ഫിർദൗസ്, അലി അൽ ഗംദി എന്നിവർ ശനിയാഴ്ച രാവിലെ റിയാദിൽ വിമാനമിറങ്ങി. ഭൂമിയെ പരിക്രമണം ചെയ്യുന്ന ബഹിരാകാശ നിലയത്തിലെത്തിയ…

സംഘർഷമുണ്ടായ ഉടനെ ആൾക്കൂട്ടം പള്ളികൾ കണ്ടെത്തിയതെങ്ങനെ? വംശീയ കലാപം രൂക്ഷമായ മണിപ്പുരിൽ 249 പള്ളികൾ തകർക്കപ്പെട്ടതായി ഇംഫാൽ ആർച്ച് ബിഷപ്പ്

ഇംഫാൽ: മണിപ്പുരിൽ 249 പള്ളികൾ തകർക്കപ്പെട്ടതായി ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോൻ. കത്തോലിക്കാ സഭയുടെ കീഴിലെ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നും 10 വലിയ ആക്രമണങ്ങളുണ്ടായെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. സംഘർഷമുണ്ടായ ഉടനെ ആൾക്കൂട്ടം പള്ളികൾ കണ്ടെത്തിയതെങ്ങനെയെന്നതു സംശയകരമെന്നും ആക്രമണം ആസൂത്രിതമെന്നും ദേശീയമാധ്യമത്തിനു…

ഡെങ്കിപ്പനി ഭീതിയിൽ കേരളം: രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസം ഇതുവരെ സർക്കാർ ആശുപത്രികളിൽ 2,800 പേരാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടി എത്തിയത്. ഇതിൽ 877 പേർക്ക് രോഗം സ്ഥിരീകരിക്കുകയും, മറ്റുള്ളവർ ഫലം കാത്തിരിക്കുകയുമാണ്.…

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം: ഡൽഹിയിലെ ആർകെ പുരത്തുണ്ടായ വെടിവയ്‌പ്പിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു

ഡൽഹി: ഡൽഹിയിലെ ആർകെ പുരത്തുണ്ടായ വെടിവയ്‌പ്പിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു. ഇന്നു പുലർച്ചെ ആർകെ പുരം അംബേ‌ദ്കർ ഭസ്തിയിലാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്. വെടിയേറ്റതിനു പിന്നാലെ ഇരുവരെയും എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.…

കൊൽക്കത്ത- തായ്‌ലന്റ് ത്രിരാഷ്ട്ര ഹൈവേ: 4 വർഷത്തിനുള്ളിൽ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാനൊരുങ്ങി കേന്ദ്രം

കൊൽക്കത്തയിൽ നിന്ന് തായ്‌ലന്റ് വരെയുള്ള ത്രിരാഷ്ട്ര ഹൈവേ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. കൊൽക്കത്തയിൽ നിന്ന് ആരംഭിക്കുന്ന ഹൈവേ മ്യാൻമാർ വഴിയാണ് തായ്‌ലന്റിൽ എത്തിച്ചേരുക. കേന്ദ്രസർക്കാറിന്റെ സ്വപ്ന പദ്ധതിയായ ത്രിരാഷ്ട്ര ഹൈവേ 2027 ഓടെ പൂർത്തീകരിക്കാനാണ് ശ്രമം. വർഷങ്ങൾക്കു മുൻപ് മുൻ പ്രധാനമന്ത്രി…

അച്ഛന്മാരുടെ ദിനവും അയ്യങ്കാളി ചരമ ദിനവും ഇന്ന്: സാറ അര്‍ജ്ജുന്റെയും, ബല്‍ജിത്ത് സിങ്ങ് ധില്ലന്‍ എന്ന ബല്ലിയുടെയും ജന്മദിനം ! ആദ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയ്ക്ക് ലണ്ടനില്‍ തുടക്കം കുറിച്ചതും യുഎസ് കോണ്‍ഗ്രസ്, ബ്രിട്ടണെതിരെ യുദ്ധം പ്രഖ്യാപിച്ചതും സാലി റൈഡ് ശൂന്യാകാശത്തെത്തുന്ന ആദ്യ അമേരിക്കന്‍ വനിതയായതും കേരളത്തില്‍ പകര്‍ച്ചപനിമൂലം മരിച്ചവരുടെ എണ്ണം 14 കവിഞ്ഞതും ചരിത്രത്തില്‍ ഇതെദിവസം; ജ്യോതിര്‍ഗമയ വര്‍ത്തമാനവും..!

1198 മിഥുനം 3 മകയിരം / അമാവാസി 2023 ജൂണ്‍ 18, ഞായര്‍ ഇന്ന്; അച്ഛന്മാരുടെ ദിനം ! അയ്യങ്കാളി ചരമ ദിനം ! ്്

വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്: കെ വിദ്യക്കെതിരായ അന്വേഷണം പ്രതിസന്ധിയില്‍; . കേസ് അഗളി പൊലീസിന് കൈമാറി 12 ദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താന്‍ കാര്യമായ ഇടപെടലില്ലെന്ന് ആക്ഷേപം

പാലക്കാട്: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യക്കെതിരായ അന്വേഷണം പ്രതിസന്ധിയില്‍. കേസ് അഗളി പൊലീസിന് കൈമാറി 12 ദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താന്‍ കാര്യമായ ഇടപെടലില്ലെന്നാണ് ആക്ഷേപം. വിദ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കും വരെ അറസ്റ്റുണ്ടാകരുതെന്ന്…