തെരുവുനായ്ക്കളുടെ ആക്രമണം; സൈക്കിളില്‍ നിന്ന് വീണ വിദ്യാര്‍ത്ഥിയുടെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു
തൃശൂര്‍ - സൈക്കിളില്‍ വരുമ്പോള്‍ തെരുവുനായ്ക്കള്‍ പിന്നാലെ കൂടിയതിനെ തുടര്‍ന്ന് സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു. ചിയ്യാരത്തെ ജെറി യാസിന്റെ മകന്‍ എന്‍ ഫിനോവി( 16) നാണ് പരിക്കേറ്റത്. മുഖത്തും പരിക്കേറ്റിട്ടുമുണ്ട്. ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം…
വിദ്യ എവിടെ? ഉത്തരം കിട്ടാതെ പോലീസ്, അറസ്റ്റ് മന:പൂര്‍വ്വം വൈകിപ്പിക്കുന്നതായി ആക്ഷേപം
പാലക്കാട് - - മഹാരാജാസ് കേളേജിന്റെ വ്യാജരേഖയുണ്ടാക്കി അട്ടപ്പാടി ഗവ.കോളേജില്‍ അധ്യാപികയായി ജോലിക്ക് കയറാന്‍ ശ്രമിച്ച കേസില്‍ എസ് എഫ് ഐ മുന്‍ നേതാവ് കെ വിദ്യയെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒന്‍പ്ത്…
മസ്തിഷ്‌കമരണം സംഭവിച്ചെന്ന് പറഞ്ഞ് അവയവങ്ങള്‍ ദാനംചെയ്‌തെന്ന പരാതിയില്‍ അന്വേഷണം
കൊച്ചി - വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവിന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനംചെയ്‌തെന്ന പരാതിയില്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. തലയില്‍ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ യുവാവിനെ മസ്തിഷ്‌കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പരാതി. എറണാകുളം…
സ്ത്രീകളുടെ കുളിസീന്‍ 12കാരന്‍ മൊബൈലില്‍ പകര്‍ത്തി, ചോദ്യം ചെയ്തപ്പോള്‍ പുറത്തായത് പീഡനം
കാസര്‍കോട് - കാഞ്ഞങ്ങാട്ട് സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പന്ത്രണ്ട് വയസുകാരനെ നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ പ്രകൃതി വിരുദ്ധ പീഡനം പുറത്തായി. പ്രായപൂര്‍ത്തിയാകാത്ത കുട്ടി തങ്ങളുടെ കുളിസീന്‍ പകര്‍ത്തുന്നതായി സത്രീകള്‍ നേരത്തെ തന്നെ സംശയിച്ചിരുന്നു. ഇതേതുടര്‍ന്ന നാട്ടുകാര്‍…
തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തു, നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍
ചെന്നൈ - കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് വൈദ്യുതി മന്ത്രിയും ഡി എം കെ നേതാവുമായ വി സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തു. ഇന്നലെ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിന് ശേഷം ഇന്ന് പുലര്‍ച്ചെയാണ്…
ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍, ദേശീയ സുരക്ഷാ രേഖകള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചു
വാഷിംഗ്ടണ്‍ - മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. സ്ഥാനമൊഴിയുമ്പോള്‍ ദേശീയ സുരക്ഷാ രേഖകള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്നും അവ പരസ്യപ്പെടുത്തിയെന്നുമുള്ള കുറ്റത്തിനാണ് മിയാമി ഫെഡറല്‍ കോടതി ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ട്രംപിന്റെ മുന്‍ സഹായി വാള്‍ട്ട് നൗതയ്ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.…
പേരാമ്പ്രയില്‍ മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം, സമീപത്തെ രണ്ട് കടകള്‍ കത്തി നശിച്ചു
കോഴിക്കോട് - പേരാമ്പ്രയില്‍ മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് അര്‍ധ രാത്രിയോടെ തീപ്പിടുത്തമുണ്ടായത്. തൊട്ടടുത്ത് ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലേക്കും തീപ്പടര്‍ന്നു. ഇത് ഉള്‍പ്പെടെ രണ്ട് കടകള്‍ കത്തി നശിച്ചു. പേരാമ്പ്രയില്‍ നിന്നും വടകര,…
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ബസില്‍ നഗ്നതാപ്രദര്‍ശനം: പ്രതി അറസ്‌റ്റില്‍
ചങ്ങരംകുളം: ബസില്‍ പെണ്‍കുട്ടിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പോക്‌സോ കേസില്‍ അറസ്‌റ്റില്‍. ചാലിശേരി മണ്ണാറപ്പറമ്പ് സ്വദേശി തെക്കത്ത് വളപ്പില്‍ അലി (43)യെയാണു ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പതിനഞ്ചുകാരിക്കു നേരേയാണ് ഇയാള്‍ മദ്യലഹരിയില്‍ നഗ്നതാ…
‘ദൃശ്യം 3’ എത്തുന്നു; മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകൾ
ദൃശ്യം പോലെ ഭാഷാതീതമായി ജനപ്രീതി നേടിയ ഒരു ഫ്രാഞ്ചൈസി മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മറ്റൊന്നില്ല. 2013 ക്രിസ്മസിന് കാര്യമായ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ എത്തുമ്പോള്‍ ജീത്തു ജോസഫോ മോഹന്‍ലാലോ സിനിമാപ്രേമികളോ കരുതിയിരുന്നില്ല ചിത്രം ഒരു കള്‍ട്ട് ആയി മാറുമെന്ന്. പക്ഷേ…
കെ സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല; പുതിയ നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ കേസിൽ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ല. ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് സുധാകരൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. ജനപ്രതിനിധിയായതിനാൽ തിരക്കുകളുണ്ടെന്നാണ് വിശദീകരണം. ചോദ്യം ചെയ്യലിന് ഹാജരാകണമെങ്കിൽ ഒരാഴ്ച മുൻപെങ്കിലും വിവരം അറിയിക്കണമെന്നും…