വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്: കെ വിദ്യക്കെതിരായ അന്വേഷണം പ്രതിസന്ധിയില്‍; . കേസ് അഗളി പൊലീസിന് കൈമാറി 12 ദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താന്‍ കാര്യമായ ഇടപെടലില്ലെന്ന് ആക്ഷേപം

പാലക്കാട്: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യക്കെതിരായ അന്വേഷണം പ്രതിസന്ധിയില്‍. കേസ് അഗളി പൊലീസിന് കൈമാറി 12 ദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താന്‍ കാര്യമായ ഇടപെടലില്ലെന്നാണ് ആക്ഷേപം. വിദ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കും വരെ അറസ്റ്റുണ്ടാകരുതെന്ന്…

വംശീയകലാപം ആളിക്കത്തുന്ന മണിപ്പുരിൽ ബിജെപി നേതാക്കളെ ഉന്നമിട്ട് ഇംഫാൽ താഴ്‌വരയിൽ വ്യാപക അക്രമം

കൊൽക്കത്ത: വംശീയകലാപം ആളിക്കത്തുന്ന മണിപ്പുരിൽ ബിജെപി നേതാക്കളെ ഉന്നമിട്ട് ഇംഫാൽ താഴ്‌വരയിൽ വ്യാപക അക്രമം. ബിജെപി സംസ്ഥാന പ്രസിഡന്റ് എ.ശാരദാദേവിയുടെ വീട് ആക്രമിക്കാനും ബിരേൻ സിങ് സർക്കാരിലെ രണ്ടാമനായ മന്ത്രി തോങ്ങം ബിശ്വജിതിന്റെ വീടിനു തീയിടാനും ശ്രമമുണ്ടായി. ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തിയ…

സെസ് ഏർപ്പെടുത്തിയതോടെ ഇന്ധന വിൽപന ഇടിഞ്ഞെങ്കിലും മദ്യവിൽ‌പന കൂടി

തിരുവനന്തപുരം ∙ സെസ് ഏർപ്പെടുത്തിയതോടെ ഇന്ധന വിൽപന ഇടിഞ്ഞെങ്കിലും മദ്യവിൽ‌പനയെ ഇതു ബാധിച്ചില്ല. കഴിഞ്ഞ നവംബറിൽ വിൽപന നികുതി നാലു ശതമാനം വർധിപ്പിക്കുകയും ഇത്തവണ ബജറ്റിൽ സെസ് ഏർപ്പെടുത്തുകയും ചെയ്തെങ്കിലും വിദേശമദ്യ വിൽപനയിൽ വലിയ ഏറ്റക്കുറച്ചിലുകളില്ല. വില കൂടിയാലും മദ്യം ജനം…

കാലവര്‍ഷം കനക്കും: ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ കാലവർഷം ശക്തിപ്പെടാൻ സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ 21-ാം തിയ്യതി വരെ…

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബൈയിൽ എത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 18ന് ദുബൈയിൽ എത്തും. ക്യൂബയിൽനിന്നുള്ള മടക്കയാത്രയിലാണ് മുഖ്യമന്ത്രി ദുബൈ സന്ദർശിക്കുക. 18ന് ദുബൈയിൽ സ്റ്റാർട്ടപ് മിഷന്‍റെ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ബുർജ് ഖലീഫക്ക് സമീപം താജ് ഹോട്ടലിൽ വൈകീട്ടാണ് ചടങ്ങ് നടക്കുക. സംസ്ഥാന സർക്കാറിന്‍റെ…

പനി പടരുന്നു; മൂന്ന് ദിവസത്തിനിടെ ചികിത്സ തേടിയത് മുപ്പതിനായിരത്തിലേറെ പേര്‍

തിരുവനന്തപുരം: പനിച്ചൂടിൽ വിറച്ച് സംസ്ഥാനം. മുപ്പതിനായിരത്തിലേറെ പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത്. വൈറൽ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ കണക്ക് കൂടി എടുക്കുമ്പോൾ…

വാട്സ്ആപ്പിൽ ഇനി ഒരേസമയം ഒന്നിലധികം നമ്പറുകളിൽ അക്കൗണ്ടുകളുണ്ടാക്കാം

ചിലർക്ക് അവരുടെ ജോലി കൃത്യമായി നടന്നുപോകണമെങ്കിൽ വാട്സ്ആപ്പ് നിർബന്ധമായിരിക്കും. സഹപ്രവർത്തകരുമായും മറ്റുമുള്ള ആശയവിനിമയം പ്രധാനമായും വാട്സ്ആപ്പിലൂടെയാകും. അത്തരക്കാർക്കുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട്, ചിലപ്പോൾ, വീട്ടുകാർക്കുള്ള സന്ദേശങ്ങൾ ഓഫീസ് ഗ്രൂപ്പിലും തിരിച്ചുമൊക്കെ അയച്ചുപോകും. ഈ പ്രശ്നം ഒഴിവാക്കാൻ ഒരു ഫോണിൽ രണ്ട് വാട്സ്ആപ്പ്…

രക്തദാനം ചെയ്യുമ്പോൾ ദാതാവ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

ആദ്യകാലങ്ങളിൽ മനുഷ്യനിലുണ്ടാകുന്ന രക്തസ്രാവം വളരെ ഗുരുതരമായ പ്രശ്നമായിരുന്നു. രക്തം സ്വീകരിക്കാൻ ആദിമ കാലങ്ങളിൽ പരീക്ഷിച്ചിരുന്ന രീതി രോഗി ആരോഗ്യവാനായ മനുഷ്യ ശരീത്തിൽ നിന്ന് വായിലൂടെ നേരിട്ട് വലിച്ച് കുടിക്കൽ ആണ്. പിന്നീട് 1628ൽ വില്യം ഹാർവി രക്തചംക്രമണം കണ്ടെത്തിയതോടെ ഈ രീതി…

കേരളത്തിന് ലോകബാങ്ക് 1228 കോടി രൂപ വായ്പ അനുവദിച്ചു

തിരുവനന്തപുരം - പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാന്‍ കേരളത്തിന് ലോകബാങ്ക് 1228 കോടി രൂപ വായ്പ അനുവദിച്ചു. മുമ്പ് അനുവദിച്ച 1023 കോടിക്കു പുറമെയാണിത്. ആറു വര്‍ഷത്തെ തിരിച്ചടവ് ഇളവടക്കം 14 വര്‍ഷത്തെ കാലാവധിയുണ്ട്. തീരദേശ ശോഷണം…

ദല്‍ഹിയില്‍ വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു

ന്യൂദല്‍ഹി - ദല്‍ഹിലെ ആര്‍ കെ പുരത്തുണ്ടായ വെടിവെപ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആര്‍ കെ പുരം അംബേദ്കര്‍ കോളനിയിലെ താമസക്കാരായ പിങ്കി (30) ജ്യോതി (28)എന്നിവരാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് വെടിവെപ്പ്…