വാഹന പരിശോധനയ്ക്കിടെ സിപിഎം നേതാവുമായി തർക്കിച്ചു; പിന്നാലെ എസ്‌ഐക്ക് സ്ഥലം മാറ്റം

പത്തനംതിട്ട : കോന്നിയിൽ വാഹന പരിശോധനയ്‌ക്കെത്തിയ എസ്‌ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. കോന്നി എസ് ഐ സജു എബ്രഹാമിനെതിരെയാണ് സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു ബാലൻ വെല്ലുവിളിച്ചത്. ഇതിന് പിന്നാലെ എസ്‌ഐയെ സ്ഥലം മാറ്റി. അമിതഭാരം കയറ്റിവന്ന ലോറികൾ…

പുറത്താക്കിയിട്ടില്ല, ഔദ്യോഗിക  അറിയിപ്പ്  ലഭിച്ചാൽ  രാജിവയ്ക്കും; ജില്ലാ  സ്‌പോ‌ർട്‌സ്  കൗൺസിൽ  അദ്ധ്യക്ഷ  സ്ഥാനത്തുനിന്ന് പുറത്താക്കിയെന്ന വാർത്തകളിൽ പ്രതികരിച്ച് പി  വി  ശ്രീനിജിൻ എംഎൽഎ

കൊച്ചി: എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ പാർട്ടി തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് പി.വി.ശീനിജിൻ എം.എൽ.എ. അധിക ചുമതല ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പാർട്ടിക്ക് കത്തെഴുതിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ജില്ലാകമ്മറ്റി തീരുമാനമെന്നും ശ്രീനിജിൻ പറഞ്ഞു. ഔദ്യേഗികമായ അറിയിപ്പ്…

‘ഞങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടുനോക്കൂ, മറുപടി കിട്ടും’; സ്റ്റാലിന് മറുപടിയുമായി അണ്ണാമലൈ

ചെന്നൈ: വൈദ്യുതി-എക്സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പോര് മുറുകുകയാണ്. നടപടി രാഷ്ട്രീയ പകപോക്കലാണെന്നും ഡിഎംകെയെ പ്രകോപിപ്പിക്കരുതെന്നും ബിജെപിക്ക് മുന്നറിയിപ്പ് നല്‍കുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ, ബിജെപി…

വ്യക്തി വൈരാഗ്യം; അടിമാലി കൊരങ്ങാട്ടിയിൽ ആദിവാസി യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ഇടുക്കി: അടിമാലി കൊരങ്ങാട്ടിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊരങ്ങാട്ടി അട്ടിലാനിക്കൽ സ്വദേശി (49) യാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് തലമാലി സ്വദേശി അനീഷി( സിറിയക്ക്)നെ പോലീസ് പിടികൂടി. രണ്ടു പേരും ആദിവാസികളാണ്. ഇന്നലെ രാത്രി 10.30നാണ് സംഭവം. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക്…

ഒരു സുപ്രഭാതത്തില്‍ കണ്ട പെണ്‍കുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചു: ബാലചന്ദ്രമേനോന്‍

ലോകസിനിമാരംഗത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയത്തോടൊപ്പം കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചവ്യക്തി എന്ന റെക്കോർഡ് സ്വാന്തമാക്കിയ മലയാളികളുടെ പ്രിയ താരമാണ് ബാലചന്ദ്രമേനോൻ. ജീവിതത്തിലെ ഒരേയൊരു പ്രണയത്തെക്കുറിച്ച്‌ തന്റെ പുതിയ വീഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. ജീവിതത്തില്‍ എങ്ങനെയാണ് പ്രണയം ഉണ്ടായതെന്നാണ്…

വ്യാജ രേഖ കേസ്; വിദ്യ കോഴിക്കോട്ട് ഒളിവിലെന്ന് സൂചന, അന്വേഷണം വ്യാപിപ്പിച്ചു

കോഴിക്കോട് - മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ ഒളിവില്‍ കഴിയുന്ന മുന്‍ എസ് എഫ് ഐ നേതാവ് വിദ്യ കോഴിക്കോട്ട് ഒളിവില്‍ കഴിയുന്നതായി പോലീസിന് സൂചന. ഇതേ തുടര്‍ന്ന് അന്വേഷണം കോഴിക്കോട്ടേക്ക് വ്യാപിപ്പിച്ചു. വിദ്യ അടുത്ത ദിവസം വരെ…

മണിപ്പൂരില്‍ അക്രമികള്‍ കേന്ദ്രമന്ത്രിയുടെ വീടിന് തീവെച്ചു

ഇംഫാല്‍ - സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അക്രമികള്‍ കേന്ദ്രമന്ത്രിയുടെ വീടിന് തീവെച്ചു. ഇംഫാലില്‍ കേന്ദ്രമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ്ങിന്റെ വീടിനാണ് തീവച്ചത്. സംഭവസമയത്ത് കേന്ദ്രമന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മണിപ്പൂരില്‍ വ്യവസായ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതിക്ക്…

സംവിധായകൻ രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടു

തിരുവനന്തപുരം- സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. നേരത്തെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോൾ ഫെയ്‌സ്ബുക്കിലൂടെയാണ് പാർട്ടി ബന്ധം പൂർണമായും ഉപേക്ഷിച്ചതായി രാമസിംഹൻ വ്യക്തമാക്കിയത്. ഇപ്പോൾ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ…

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പോലീസ് പിടിയിലായി

ആലപ്പുഴ - വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പോലീസ് പിടിയിലായി. ബ്രിട്ടനില്‍ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയില്‍ നിന്നും 5.50 ലക്ഷം രുപ വാങ്ങി കബളിപ്പിച്ച കേസില്‍ തിരുവനന്തപുരം പേട്ട പാല്‍കുളങ്ങര പത്മനാഭം വീട്ടില്‍…

കര്‍ണ്ണാടകയില്‍ പുതിയ സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ക്ക് ഇരുട്ടടി, വൈദ്യുതി ബില്ലില്‍ വന്‍ വര്‍ധന

ബെംഗളുരു - സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ക്ക് ഇരുട്ടടി. കര്‍ണ്ണാടകയില്‍ നഗരപ്രദേശങ്ങളിലെ വൈദ്യുതി ബില്ലില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ബെംഗളൂരു അടക്കമുള്ള നഗരപ്രദേശങ്ങളില്‍ ലഭിച്ച വൈദ്യുത ബില്ലിലാണ് വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.…