കുറ്റകൃത്യങ്ങൾക്കും അവകാശ നിഷേധത്തിനും അധികാര ദുർവിനിയോഗത്തിനും ഇരകളാവുന്നവരുടെ ക്ഷേമത്തിനുവേണ്ടി കർമനിരതമായി വിശ്വാസ് പാലക്കാട് പതിനൊന്നാം വർഷത്തിലേക്ക്

വിശ്വാസ് വാർഷിക റിപ്പോർട്ട്‌ പ്രസിഡന്റ്‌ ഡോ. എസ്. ചിത്ര സെക്രട്ടറി ജനറൽ പി. പ്രേംനാഥിന് കൈമാറി പ്രകാശനം ചെയ്യുന്നു. ബി. ജയരാജൻ, അഡ്വ. എസ്. ശാന്താദേവി, എം. ദേവാദാസൻ എന്നിവർ സമീപം പാലക്കാട്: കുറ്റകൃത്യങ്ങൾക്കും അവകാശ നിഷേധത്തിനും അധികാര ദുർവിനിയോഗത്തിനും ഇരകളാവുന്നവരുടെ…

ഐസിഐസിഐ ലൊംബാര്‍ഡും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫും സംയുക്തമായി ഐഷീല്‍ഡ് അവതരിപ്പിച്ചു

കൊച്ചി: ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും ലഭ്യമാക്കുന്നതിന് ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സും സംയുക്തമായി ഐഷീല്‍ഡ് അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ചികില്‍സാ ചെലവുകള്‍ നേരിടാന്‍ ഐഷീല്‍ഡ് സഹായകമാകും. ഇതിനു പുറമെ പോളിസി ഉടമയുടെ അപ്രതീക്ഷിത വിയോഗമുണ്ടായാല്‍…

ഇൻഷൂറൻസ് തുക തട്ടിപ്പ് : സുഹൃത്തിനെ കൊന്ന് സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചു; വ്യവസായി പിടിയിൽ

ചണ്ഡീഗഡ്: ഇൻഷൂറൻസ് തുക തട്ടിയെടുക്കാനായി സുഹൃത്തിനെ കൊലെപ്പെടുത്തിയ വ്യവസായി ഗുർപ്രീത് സിങ്ങ് പിടിയിൽ. സുഹൃത്ത് സുഖ്ജിത്തിനെയാണ് ഗുർപ്രീത് കൊലപ്പെടുത്തിയത്. നാലുകോടി രൂപയുടെ ഇൻഷൂറൻസ് തുക ലഭിക്കാൻ വേണ്ടിയാണ് ഇയാൾ കൊലപാതകം നടത്തിയത്. കേസിൽ ഗുർപ്രീതിന്റെ ഭാര്യ ഖുശ്ദീപ് കൗർ ഉൾപ്പെടെ ആറുപേരെ…

സൈലന്റ് വാലിയിലേക്ക് ജംഗിൾ സഫാരിക്ക് തുടക്കമായി. കെഎസ്ആര്‍ടിസിയും സൈലന്റ് വാലി നാഷനല്‍ പാര്‍ക്കും സംയുക്തമായി ആരംഭിച്ച പദ്ധതി

അഗളി: സൈലന്റ് വാലി നാഷനല്‍ പാര്‍ക്കും കെഎസ്ആര്‍ടിസിയും സംയുക്തമായി ആരംഭിച്ചിരിക്കുന്ന സൈലന്റ് വാലി ജംഗ്ള്‍ സഫാരിയുടെ ഉദ്ഘാടനം സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡൻ എസ്‌.വിനോദ് നിര്‍വഹിച്ചു. മുക്കാലി ഫോറസ്റ്റ് ഇൻഫോര്‍മേഷൻ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൈലന്റ് വാലി അസിസ്റ്റന്റ് വൈല്‍ഡ്…

മണിപ്പൂരിൽ ആദ്യം വെടിയുതിർത്തത് കലാപകാരികളെന്ന് സൈന്യം

ഇംഫാല്‍: മണിപ്പൂരിലെ ഹരോഥേൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പ് പ്രകോപനമില്ലാതെ സായുധ കലാപകാരികൾ ഇങ്ങോട്ട് നടത്തിയ അക്രമണമാണെന്ന് വെടിവയ്പിനോട് പ്രതികരിച്ചുകൊണ്ട് സുരക്ഷാ സേന പറഞ്ഞു. വെടിവയ്പ്പ് തടയാൻ സൈന്യത്തിന് കഴിഞ്ഞെങ്കിലും, “സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ചില ആളപായങ്ങൾ നടന്നതായി സൂചിപ്പിക്കുന്നു”-…

താലിബാന്‍ ഭരണത്തില്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടത് 1095 പേര്‍; കൊല്ലപ്പെട്ടവരില്‍ 92 സ്ത്രീകളും 287 കുട്ടികളും

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തശേഷം ഒരു വര്‍ഷത്തിനുള്ളില്‍ 1095 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യു.എന്‍. റിപ്പോര്‍ട്ട്. ഇതില്‍ 92 സ്ത്രീകളും 287 കുട്ടികളും ഉള്‍പ്പെടും. രണ്ടു പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍-നാറ്റോ സൈന്യം പിന്‍വാങ്ങിക്കൊണ്ടിരിക്കവെ 2021 ആഗസ്തിലാണ് താലിബാന്‍ ഭരണം…

പരമ്പരാഗത കൃഷി രീതികൾ പഠിക്കാൻ അമേരിക്കയിലെ കാർണെഗി മെലോണ്‍ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡാനയും ഇലോനയും കർഷകശ്രീ ഭുവനേശ്വരിയുടെ തോട്ടത്തിൽ എത്തി

പാലക്കാട്‌: തരിശു ഭൂമിയെ പൊന്നു വിളയുന്ന കൃഷിയിടമാക്കി മാറ്റിയ ഊർജ്ജസ്വലയായ ജൈവകർഷക പുതുശ്ശേരി പള്ളത്തേരി മാരുതി ഗാർഡൻ കർഷകശ്രീ ഭുവനേശ്വരി അമ്മയുടെ തോട്ടത്തിൽ അമേരിക്കയിലെ കാർണെഗി മെലോണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡാനയും ഇലോനയും എത്തി. കേരളത്തിന്റെ പാരമ്പര്യ കാർഷിക പാഠങ്ങളും ആധുനിക…

കുതിരാന് സമീപം ദേശീയ പാതയിൽ വിള്ളൽ; കരാർ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് പരിഗണനയിൽ: മന്ത്രി കെ രാജൻ

പാലക്കാട്: തൃശൂർ – പാലക്കാട് ദേശീയ പാതയിൽ കുതിരാന് സമീപം റോഡിൽ വീണ്ടും വിള്ളൽ. മൂന്ന് മീറ്ററോളം ദൂരത്തിലാണ് റോഡിലെ വിള്ളൽ. കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ട് മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. നിർമാണത്തിലെ അശാസ്ത്രീയതയാണ് തകരാറിനു കാരണമെന്നാണ് ആരോപണം. പാലക്കാട്…

വെറുമൊരു പ്രണയമായി കരുതരുതേ… (കവിത)

ഏതോ ചിത്രകൂടിന്റെയുള്ളറയിൽ ചിതലുകൾ പറയും കഥകൾ കേട്ട്, ഏകാന്തമാം ഭൂമിയിൽ ഏറെ നേരമായി ദൂരെയൊരു താരകം വിടരുമെന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരുന്നു, കണ്ണിരോടെ.. ഞാൻ തഴുകിയുണർത്തിയ പ്രണയ പക്ഷികൾ മൗനമായി പറന്നകന്നതൊരു നോക്കിനാൽ കണ്ടെൻ മിഴികൾ മൂടി.. ഋതുക്കളിലെന്നോ മറഞ്ഞുപോയതിലൊന്നിൽ നീയും..…

യുവാക്കളെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കവര്‍ച്ച, മർദ്ദനം: ആറംഗ സംഘം പിടിയിൽ; കൊലപാതകം, പിടിച്ചുപറി,  മോഷണം, ലഹരി വിൽപ്പന, പ്രതികൾക്കെതിരെ നിരവധി കേസുകൾ

മലപ്പുറം: യുവാക്കളെ തോക്കുചൂണ്ടി പണം കവര്‍ച്ച ചെയ്ത സംഘത്തിലെ ആറ് പേര്‍ പോലീസ് പിടിയില്‍. കൊണ്ടോട്ടി- കാളോത്ത്, അച്ചു തൊടിയില്‍ സുജിൻ (ജോമോന്‍ 34), രാമനാട്ടുകര- അഴിഞ്ഞിലം, പാറമ്മല്‍, മുള്ളന്‍ പറമ്പത്ത് സുജിത് (26), അഴിഞ്ഞിലം പാറമ്മല്‍ മുള്ളന്‍ പറമ്പത്ത് സുജീഷ്…