മണിക്കൂറുകളോളം അമ്മയെ വീട്ടില്‍ പൂട്ടിയിട്ടു; ഇവിടെ പ്രശ്നം ഒന്നുമില്ലെന്ന് വിനോദ് പറഞ്ഞതു വിശ്വസിച്ച് പൊലീസ് മടങ്ങി, മരടിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലേക്കു നയിച്ചത് പൊലീസിന്റെ അനാസ്ഥയെന്ന് ആരോപണം

കൊച്ചി: മരടിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലേക്കു നയിച്ചത് പൊലീസിന്റെ അനാസ്ഥയെന്ന് ആരോപണം. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരവേലിൽ അച്ചാമ്മ ഏബ്രഹാം (77) ആണു മരിച്ചത്. സംഭവത്തിൽ മകൻ വിനോദ് ഏബ്രഹാമിനെ (52) അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു…

ചന്ദ്രയാൻ 3: വിക്ഷേപണ തീയതി മാറ്റി നിശ്ചയിച്ചു; ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പകൽസമയം കൂടുതൽ പ്രകാശമുള്ളപ്പോൾ പേടകം എത്തുന്നതിനായാണ് വിക്ഷേപണത്തിൽ മാറ്റം വരുത്തിയത്

ഡൽഹി: ചന്ദ്രയാൻ 3-ന്റെ വിക്ഷേപണ തീയതി മാറ്റി നിശ്ചയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 14നാണ് ചന്ദ്രയാൻ 3 വിക്ഷേപിക്കുക. 14-ന് ഉച്ചയ്ക്ക് 2.30-നാണ് വിക്ഷേപണം. നേരത്തെ ജൂലൈ 13-ന് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പകൽസമയം കൂടുതൽ…

കോയമ്പത്തൂർ ഡിഐജി വിജയകുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്ന് പോലീസ്

ചെന്നൈ: കോയമ്പത്തൂർ ഡിഐജി വിജയകുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്നാണ് നിഗമനം. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ. പൊലീസ് സേനയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാർ 2009ലാണ് സർവീസിൽ പ്രവേശിച്ചത്. കാഞ്ചീപുരം, കടലൂർ,…

ഇന്ന് ജൂലൈ 7: ലോക ചോക്കൊലെറ്റ് ദിനവും ആഗോള ക്ഷമാ ദിനവും ഇന്ന്: മഹേന്ദ്ര സിംഗ് ധോണിയുടെയും, കരിന ഗാല്‍വസിന്റെയും ജന്മദിനം: ബയാഫ്രയില്‍ ആഭ്യന്തരകലാപത്തിനു തുടക്കം കുറിച്ചതും സോളമന്‍ ദ്വീപുകള്‍ ബ്രിട്ടണില്‍നിന്ന് സ്വതന്ത്രമായതും ജര്‍മനിയുടെ അധിനിവേശത്തെ തടുക്കാന്‍ അമേരിക്കന്‍ പട്ടാളം ഐസ്ലന്റിലെത്തിയതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

1198 മിഥുനം 22 ചതയം / ചതുര്‍ത്ഥി 2023 ജൂലായ് 7, വെള്ളി ഇന്ന്; world chocolate day ! (ലോക ചോക്കൊലെറ്റ് ദിനം) ******** ‘സത്യം പറയൂ ‘ ദിനം ! ********* ആഗോള ക്ഷമാ ദിനം ! **********

കെ.എസ്.ആർ.ടി.സി ബസിൽ വീണ്ടും യുവതിക്കുനേരെ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ

ഇടുക്കി: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ കൊടകര സ്വദേശി സിജുവിനെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കുമളിയിലേക്ക് പോയ ബസിലാണ് സംഭവം. പെൺകുട്ടിയുടെ അടുത്തേക്ക് വന്നാണ് സിജു നഗ്നതാ പ്രദർശനം നടത്തിയത്. പെൺകുട്ടി…

ഇ.പി ജയരാജനെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ചെന്ന കേസ്; കെ.സുധാകരൻ നൽകിയ ഹരജിയിൽ വാദം ഈ മാസം 20 ന്‌

കൊച്ചി: സി.പി.എം നേതാവ് ഇ.പി ജയരാജനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നൽകിയ ഹരജിയിൽ അന്തിമവാദം ഈ മാസം ഇരുപതിന് കേൾക്കും. അതുവരെ കേസിന്റെ വിചാരണ നടപടികൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും. ജസ്റ്റിസ്…

വൈദ്യുതി മുടക്കം മൂലം പൊറുതിമുട്ടി പഴകുറ്റി നിവാസികൾ

നെടുമങ്ങാട്∙ പഴകുറ്റി മുതൽ വേങ്കവിള വരെയുള്ള ട്രാൻസ്ഫോമറിന്റെ കീഴിലാണ് പ്രശ്നം. ദിനംപ്രതി കുറഞ്ഞത് 20 തവണയെങ്കിലും വൈദ്യുതി മുടങ്ങുന്നതായി തദ്ദേശവാസികൾ പറയുന്നു. പോയ വൈദ്യുതി കേവലം അഞ്ചു മിനിറ്റിനകം മടങ്ങിയെത്തുകയും ചെയ്യുന്നു. എന്നാൽ ഇതു മൂലം ഉപകരണങ്ങൾ കേടാകുന്നതു നിത്യ സംഭവമായി.…

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം നിയമം നടപ്പാക്കും, പിന്നീട് വ്യാപിപ്പിക്കും; ഏകവ്യക്തി നിയമവുമായി മുന്നോട്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: ഏകവ്യക്തി നിയമം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം നടപ്പിലാക്കാന്‍ തീരുമാനം. കരടു നിയമം വരുന്നതോടെ ആശയക്കുഴപ്പം പരിഹരിക്കപ്പെടുമെന്നാണ് സർക്കാർ നിലപാട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം നിയമം നടപ്പാക്കുകയും പിന്നീട് വ്യാപിപ്പിക്കുകയും ചെയ്യുന്നതും പരിഗണിക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎ…

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു, ചിത്രകലയിലെ അതുല്യ പ്രതിഭ

എടപ്പാൾ- മലയാളത്തിൽ വരകൊണ്ട് മാസ്മരികത സൃഷ്ടിച്ച ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു 98 വയസായിരുന്നു. അസുഖത്തെ തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എടപ്പാളിലെ നടുവട്ടത്തെ വീട്ടിൽനിന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രാത്രി 12.21ന് ആണ് മരണം സംഭവിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച നടക്കും. 1925…

പ്ലസ്ടു വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം - പ്ലസ് ടു വിദ്യാർത്ഥിനികളായ മൂന്ന് പേരെ ലൈംഗികമായി പിഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 17 വയസ്സുകാരികളായ പെൺകുട്ടികളെ…