മദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; യാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നിലവിലെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് കൊല്ലത്തെ കുടുംബവീടായ അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ്…
വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..
ശരീരത്തില്‍ നിന്ന് മാലിന്യങ്ങളെയും അമിതമായ ദ്രാവകങ്ങളെയും പുറന്തള്ളാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകള്‍. വൃക്കകള്‍ തകരാറിലായാല്‍ മാലിന്യങ്ങളും വിഷവസ്തുക്കളും ശരീരത്തില്‍ കെട്ടിക്കിടന്ന് പല വിധത്തിലുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. 1. നല്ലവണ്ണം വെള്ളം കുടിക്കുക ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് വൃക്കകളെ ആരോഗ്യത്തോടെ…
മുതലെടുക്കാന്‍ ആരും ശ്രമിക്കരുത്: രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെതിരെ അസം മുഖ്യമന്ത്രി
ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മണിപ്പൂരിലെ സ്ഥിതിഗതികള്‍ക്ക് അനുകമ്പയാണ് ആവശ്യം. ഒരു രാഷ്ട്രീയ നേതാവ് വന്ന് നിലവിലുള്ള ഭിന്നതകള്‍ വര്‍ദ്ധിപ്പിക്കുന്നതല്ല. മണിപ്പൂരിലെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നത് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളാണ്. രാഹുല്‍…
മലപ്പുറത്ത് പതിനേഴുകാരിയായ മകളെ പല തവണ ലൈംഗികമായി പീഢിപ്പിച്ചു: പിതാവിന് 44 വര്‍ഷം കഠിന തടവും അഞ്ചുലക്ഷം പിഴയും വിധിച്ച് കോടതി
മലപ്പുറം: പതിനേഴുകാരിയായ മകളെ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസില്‍ പിതാവിന് 44.5 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന…
ഷാജന്‍ സ്‌കറിയയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊച്ചി-പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ഷാജന്‍ സ്‌കറിയയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഒളിവില്‍ കഴിയുന്ന ഷാജനെ സംബന്ധിച്ച് നിര്‍ണായകമാണ് ഇന്നത്തെ വിധി. നിരന്തരം വ്യാജ വാര്‍ത്ത നല്‍കുന്നുവെന്നാണ് പരാതി. ഷാജന്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനം അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.നേരത്തെ…
പുല്‍പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റിമാന്റില്‍
പുല്‍പള്ളി-സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം. പൗലോസുകുട്ടി റിമാന്റില്‍. സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്(രണ്ട്)ബാങ്ക് മുന്‍ ഡയറക്ടറുമായ പൗലോസുകുട്ടിയെ രണ്ടാഴ്ചത്തേക്ക് മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു ആലൂര്‍ക്കുന്നിലെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത പൗലോസുകുട്ടിയുടെ…
രാഹുല്‍ ഇന്നും മണിപ്പൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും, റോഡ് മാര്‍ഗം യാത്ര പറ്റില്ലെന്ന് പോലീസ്
ഇംഫാല്‍ - മണിപ്പൂരില്‍ ഫോലീസ് തടഞ്ഞത് മൂലം ഇന്നലെ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്ന സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. മൊയ്റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പും രാഹുല്‍ ഇന്ന് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാഗ ഉള്‍പ്പെടെയുള്ള 17 വിഭാഗങ്ങളുമായും രാഹുല്‍ ഇന്ന് കൂടിക്കാഴ്ച…
സൈബര്‍ ആക്രമണത്തില്‍ ഡോ.ഗിരിജയ്ക്ക് ഫിയോക് പിന്തുണ
കൊച്ചി- നിരന്തര സൈബര്‍ ആക്രമണവും ബുക്കിങ് നമ്പറുകളിലേക്ക് അശ്ലീല വിഡിയോകളും സന്ദേശങ്ങളും അയയ്ക്കുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തൃശൂര്‍ ഗിരിജ തീയറ്റര്‍ ഉടമ ഡോ. ഗിരിജ. ഒരു രൂപ പോലും ബുക്കിങ് കമ്മിഷന്‍ വാങ്ങാതെ സോഷ്യല്‍ മിഡിയ വഴിയാണ് ഗിരിജ തന്റെ തീയറ്ററിലേക്കുള്ള ബുക്കിങ്…
ഇന്ത്യന്‍ 2 ദൃശ്യങ്ങള്‍ ഇഷ്ടപ്പെട്ടു; ശങ്കറിന് കമല്‍ഹാസന്‍ ആഡംബരവാച്ച് സമ്മാനിച്ചു
ചെന്നൈ-ഇന്ത്യന്‍ 2 ചിത്രത്തിന്റെ പുതിയ അപ്ഡേഷന്‍ പുറത്തുവിട്ട് കമല്‍ഹാസന്‍. ചിത്രത്തിലെ രംഗങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട കമല്‍ സംവിധായകന്‍ ശങ്കറിന് ആഡംബരവാച്ച് സമ്മാനമായി നല്‍കി. പ്രധാന ഭാഗങ്ങള്‍ കണ്ടതിനു ശേഷം ഒരു കുറിപ്പും കമല്‍ ഹാസന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ കമല്‍ഹാസന്‍ അഭിനയിക്കേണ്ട…
ഇതാണ് റിയല്‍ കേരള സ്‌റ്റോറി : ഈദ് നമസ്‌കാരത്തിന് ശല്യമുണ്ടാകാതിരിക്കാന്‍ മൈക്ക് ഓഫ് ചെയ്ത് ക്ഷേത്ര സമിതി
തിരുവനന്തപുരം - ഇന്നലെ നടന്ന ഈദ് നമസ്‌കാരത്തിന് ശല്യമുണ്ടാകാതിരിക്കാന്‍ ക്ഷേത്രത്തിന് പുറത്തേക്കുള്ള മൈക്ക് ഓഫ് ചെയ്ത് ക്ഷേത്ര സമിതി. പഴവങ്ങാടി ഗണപതി ക്ഷേത്രസമിതിയാണ് ഇന്നലെ ഈദ് ഗാഹിനെത്തിയവര്‍ക്ക് ശബ്ദ പ്രശ്‌നമുണ്ടാകാതിരിക്കാനായി മൈക്ക് ഓഫാക്കി മതസൗഹാര്‍ദ്ദത്തിന്റെ ഉന്നത മാതൃക പ്രകടിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലടക്കം…