പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി നൽകാമെന്ന് വാഗ്ദാനം: കാഴ്ചപരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുട്യൂബർ അറസ്റ്റിൽ

വൈപ്പിൻ: കാഴ്ചപരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുട്യൂബർ അറസ്റ്റിൽ. കോട്ടയം കൂട്ടിക്കൽ ഏന്തയാർ കരയിൽ കല്ലുപുരയ്ക്കൽ ജീമോനെയാണ് (42) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ അടുപ്പം സ്ഥാപിച്ചത്’.…

സംസ്ഥാനത്ത് എലിപ്പനി കേസുകൾ ഉയരുന്നു, ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം ഉയരുന്നതായി റിപ്പോർട്ട്. ജൂൺ ഒന്ന് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം, 3,80,186 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കൊതുക് നിർമാർജ്ജനത്തിലെ പാളിച്ചയും, മഴക്കാലപൂർവ്വ ശുചീകരണവും, ഡ്രൈ ഡേയും കാര്യക്ഷമമാകാത്തതാണ് ഡെങ്കി ശക്തി പ്രാപിക്കാനുള്ള പ്രധാന…

പാലക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്: പുതുപ്പരിയാരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 3.30-ഓടെ പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറുൾപ്പെടെ 3 പേർക്ക് പരിക്ക്. ആരുടെയും നില​ഗുരുതരമല്ല. കഴിഞ്ഞ ദിവസവും പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപം…

സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിൽ 3 വർഷത്തിനിടെ 11 ലക്ഷത്തിന്റെ കുറവ്

കണ്ണൂർ ∙ സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിൽ 3 വർഷത്തിനിടെ 11 ലക്ഷത്തിന്റെ കുറവ്. ബയോമെട്രിക് മസ്റ്ററിങ്, വരുമാനപരിധി നിബന്ധന എന്നിവയിലൂടെയാണ് ഇത്രയും പേരെ ഒഴിവാക്കിയത്. മരിച്ചവരുടെ പേരിൽ ബന്ധുക്കൾ പെൻഷൻ കൈപ്പറ്റുന്നത് ഒഴിവാക്കാനാണ് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കിയത്. 2020 ഫെബ്രുവരി…

മുറിയാകെ അലങ്കോലപ്പെട്ട നിലയിൽ, ലക്ഷങ്ങൾ വിലമതിക്കുന്ന ഗൃഹോപകരണങ്ങൾ നശിപ്പിക്കപ്പെട്ടു; അച്ചാമ്മയുടെ മൊബൈൽ ഫോൺ കറിച്ചട്ടിയിലിട്ടു വറുത്ത നിലയിൽ

കൊച്ചി: തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാർട്മെന്റിൽ മകന്റെ വെട്ടേറ്റു മരിച്ച കാഞ്ഞിരവേലിൽ അച്ചാമ്മയുടെ (71) ഇൻക്വസ്റ്റ് നടപടികൾ ഇന്നലെ ഉച്ചയോടെ പൂർത്തിയായി. എറണാകുളം ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ‌്മോർട്ടം നടത്തി മൃതദേഹം ലേക്‌ഷോർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഓസ്ട്രേലിയൻ പൗരത്വമുള്ള മകൾ…

ആലപ്പുഴയിൽ വെള്ളപ്പൊക്കം രൂക്ഷം; കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർ

ആലപ്പുഴ: വെള്ളപ്പൊക്കം രൂക്ഷമായ ആലപ്പുഴയിൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർ ഹരിത വി കുമാർ. നദികളിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നത് കൂടുതൽ മേഖലകളിൽ ബുദ്ധിമുട്ടുകൾക്കിടയാക്കും. ആശങ്കകളില്ലെങ്കിലും ജാഗ്രതയോടെയാണ് ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. തീരദേശ മേഖലകളിൽ ജിയോ…

ഡൽഹി – ഷിംല ദേശീയപാതയിൽ മണ്ണിടിച്ചിൽ: കൂറ്റൻപാറകൾ റോഡിലേക്കു വീണ് ഗതാഗതം തടസ്സപ്പെട്ടു

ഡൽഹി: ഡൽഹി – ഷിംല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കൂറ്റൻപാറകൾ റോഡിലേക്കു വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡിലൂടെ കാറുകൾ സഞ്ചരിക്കുമ്പോഴാണ് പാറകൾ റോഡിലേക്ക് പതിക്കുന്നത്. ഹിമാചൽ പ്രദേശിൽ സോളനിലായിരുന്നു സംഭവം. ഇതിനിടെ തലനാരിഴയ്ക്കാണു പാറക്കൂട്ടം പതിക്കുന്നതിൽനിന്ന് ഒരു കാർ രക്ഷപ്പെട്ടത്. അദ്ഭുതകരമായായിരുന്നു മൂന്നുപേരുടെ…

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ പരക്കെ അക്രമം

കൊല്‍ക്കത്ത: ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ പരക്കെ അക്രമം. മുർഷിദാബാദിൽ കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. കുച്ബിഹാറിൽ പോളിങ് സാമഗ്രികൾക്ക് തീയിട്ടു. 73,887 സീറ്റുകളിലേക്കായി രണ്ട് ലക്ഷത്തിലേറെ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാനമത്സരം. ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്…

സംസ്ഥാനത്ത് സജീവ കോവിഡ് കേസുകൾ പൂജ്യത്തിൽ എത്തി ; മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് കോവിഡ് കേസുകൾ പൂജ്യം നിരക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ പൂജ്യത്തിൽ എത്തി. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് കോവിഡ് കേസുകൾ പൂജ്യം നിരക്കിലേക്ക് എത്തിയിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ 1,033 ആക്റ്റീവ് കോവിഡ് രോഗികൾ മാത്രമാണ് ഉള്ളത്. അതേസമയം, രാജ്യത്ത് പ്രതിദിനം 50 കേസുകൾ മാത്രമാണ് റിപ്പോർട്ട്…

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. നാല് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ് . കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.…