മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്നുപേർക്ക് പരുക്ക്

തിരുവനന്തപുരം – വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ചാണ് സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോകുന്ന ആംബുലൻസാണ് മറിഞ്ഞത്. കോട്ടയത്ത്…

അപകടനില കടന്ന് യമുനയിലെ ജലനിരപ്പ്; ജാഗ്രതാ നിര്‍ദേശം

ന്യൂഡൽഹി: യമുനാ നദിയിൽ ജലനിരപ്പ് ഉയരുന്നു. അപകടനിലയും പിന്നിട്ട് നദി ഒഴുകുന്നതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു. പ്രളയനിവാരണ വകുപ്പിന്റെ കണക്ക് പ്രകാരം 205.33 മീറ്ററായിരുന്നു തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് യമുന നദിയിലെ ജലനിരപ്പ്. ഹരിയാണ ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം…

മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി

കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ ഹർജി സുപ്രിം കോടതി മാറ്റി. ഇക്കാര്യത്തിൽ തിങ്കഴാഴ്ച്ച വാദം കേൾക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. സാങ്കേതികപരമായ കാരണങ്ങൾ കൊണ്ടാണ് ഹർജി മാറ്റിയത്.വിഷയത്തിൽ കർണ്ണാടക സർക്കാരിന്റെ ഭാ​ഗം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.…

ഹിമാചലിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങി മലയാളി യാത്രാ സംഘം; സംഘത്തിൽ ഡോക്ടർമാരും, 45 പേരും സുരക്ഷിതർ

ഹിമാചൽ പ്രദേശിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഡോക്ടർമാരുൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഹിമാചൽ പ്രദേശിൽ യാത്രക്കാരുമായി പോയ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങുകയായിരുന്നു. ഡെറാഡൂണിലേക്ക് പോയ ബസാണ് വികാസ് ന​ഗറിൽ കുടുങ്ങിയത്. ബസിന്റെ ജനലിലൂടെ യാത്രക്കാ‌ർ പുറത്തിറങ്ങി രക്ഷപ്പെട്ടതിനാൽ വൻ…

പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; നവവധു മരിച്ചു, ഭർത്താവിന്റെ നില ഗുരുതരം

പാലക്കാട്∙ പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന് പരുക്ക് ഗുരുതരമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക്…

#eveningkerala | നാളെ അവധി; രണ്ട് ജില്ലകളിലെ നിശ്ചിത മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ(ചൊവ്വാഴ്ച 11-06-2023) ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു.യൂണിവേഴ്സിറ്റി പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും മാറ്റമില്ല. കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. കുട്ടനാട് താലൂക്കിൽ വിവിധ…

വൃഷ്ണം മുറിച്ച് രക്തം വാർന്ന് മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി

ഹൈദരാബാദ് : മെഡിക്കൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് ദീക്ഷിത് റെഡ്ഡി (20)യെ വൃഷണം മുറിച്ച് രക്തം വാർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു ഗാന്ധി ആശുപത്രിയിലെ വിദ്യാർഥിയായിരുന്ന ദീക്ഷിത് താമസിച്ചിരുന്നത്.…

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു; ഷാജന്റേത് എസ് സി-എസ്ടി നിയമപ്രകാരമുള്ള കുറ്റമല്ലെന്ന് നിരീക്ഷണം

ന്യൂഡൽഹി: മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റു തടഞ്ഞ് സുപ്രീംകോടതി. ഷാജനെതിരായ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു…

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കുനേരെ നാട്ടുകാരുടെ വന്‍പ്രതിഷേധം; ‘ഷോ കാണിക്കരുതെ’ന്ന് മന്ത്രിമാർ

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,ആന്റണി രാജു എന്നിവർക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനം വൈകുന്നു എന്നാരോപിച്ചാണ് മന്ത്രിമാരെ തടയാൻ ശ്രമിച്ചത്. പ്രതിഷേധത്തെ…

85-കാരിയായ ഭര്‍തൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു

മൂവാറ്റുപുഴ: മേക്കടമ്പില്‍ ഭര്‍തൃമാതാവിനെ 55-കാരി വെട്ടിക്കൊന്നു. അമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന നിലന്താനത്ത് പരേതനായ പതാരിയുടെ ഭാര്യ അമ്മിണി(85)യെയാണ് മരുമകളായ പങ്കജം കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പങ്കജം വര്‍ഷങ്ങളായി മാനസികരോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണെന്നാണ് പോലീസ്…