വീട്ടുജോലികള്‍ പങ്കിടുമ്പോൾ ദാമ്പത്യം ആഹ്ളാദകരമാകുന്നു: സര്‍വെ
വീട്ടുജോലികള്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ തുല്യമായി ഭാഗിച്ചില്ലെങ്കില് ദാമ്പത്യത്തില്‍ അകല്‍ച്ച ഉണ്ടാവുന്നതായി സര്‍വെ. ഗാര്‍ഹിക അസമത്വവും അവ ബന്ധങ്ങളില്‍ വിള്ളല്‍ ചേര്‍ക്കുന്നതും സംബന്ധിച്ച് നടി നേഹ ധുപിയയുടെ സാന്നിധ്യത്തില്‍ നടത്തിയ സർവേയിലാണ് പുതിയ കണ്ടെത്തൽ. ജോലി ഭാരം പങ്കുവക്കുമ്പോള്‍ 95 ശതമാനം…
ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ കൽക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. നിരവധിപേർ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. അനധികൃതമായി പ്രവർത്തിച്ച ഖനിയിലാണ് അപകടമുണ്ടായതെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ 10.30-ഓടുകൂടിയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. ധൻബാദ് നഗരത്തിൽ നിന്ന്…
മഹാലക്ഷ്മിയെ ചേർത്തുപിടിച്ച് മോഹൻലാല്‍; വൈറൽ ചിത്രങ്ങൾ
മോഹൻലാലിനൊപ്പമുളള മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂര്‍ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പവുമുള്ള മോഹൻലാലിന്റെ ചിത്രങ്ങളും സിനിമാലോകത്ത് തരംഗമായി കഴിഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ…
അമ്മയ്ക്ക് ഉറക്കഗുളിക നല്‍കി 15-കാരിയെ പീഡിപ്പിച്ചു; 60-കാരന് ജീവപര്യന്തം ശിക്ഷ
തൃശ്ശൂർ: പോക്‌സോ കേസിൽ അറുപതുകാരന് അഞ്ച് ജീവപര്യന്തം ശിക്ഷ. പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. മാനസികക്ഷമത കുറവുള്ള 15-കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. 2017-ലാണ് കേസിനാസ്പദമായ സംഭവം. പതിനഞ്ച് വയസ്സ് മാത്രമുള്ള പെൺകുട്ടിയെ വീടിന്റെ സമീപത്തുള്ള…
അനുമതിയില്ലാത്ത വിദേശ സഹായം സ്വീകരിച്ചു; വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം. പറവൂർ എംഎൽഎ എന്ന നിലയിൽ പ്രളയത്തിനു ശേഷം നടപ്പാക്കിയ പുനർജനി പദ്ധതിയുടെ ഭാഗമായി അനുമതിയില്ലാത്ത വിദേശ സഹായം സ്വീകരിച്ചെന്നാരോപിച്ചാണ് അന്വേഷണം. വിദേശത്തു പോവുന്നതിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.…
അമ്പൂരി രാഖി കൊലപാതക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്
അമ്പൂരി രാഖി കൊലപാതക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികൾ നാലര ലക്ഷം രൂപ പിഴയും ഒടുക്കണം. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സൈനികനായ അഖിൽ, സഹോദരൻ രാഹുൽ,സുഹൃത്ത് ആദർശ് എന്നിവരാണ് പ്രതികൾ. പ്രണയബന്ധത്തിൽ നിന്നു…
മരണം പതിയിരുന്ന കൊടുംകാട്ടിൽ ഒന്നാം പിറന്നാൾ ആഘോഷിച്ച ക്രിസ്റ്റി,സഹോദരങ്ങൾക്ക് രക്ഷാകവചമൊരുക്കിയ ലെസ്സി; നരിയും വിഷപാമ്പുകളും ആളെപ്പിടിയൻ മുതലകളും ജാഗ്വറുകളും വാഴുന്ന ആമസോൺ കാട്ടിൽ പ്രകൃതി ഒരുക്കിയ അതിജീവന പാഠം
അവിശ്വസനീയ അതിജീവനം.. നരിയും വിഷപാമ്പുകളും ആളെപ്പിടിയൻ മുതലകളും ജാഗ്വറുകളും വാഴുന്ന ആമസോൺ കാട്ടിൽ 40 ദിവസം കുടുങ്ങിപ്പോയ 4 കുഞ്ഞുങ്ങളുടെ അത്ഭുതകരമായ രക്ഷപ്പെടലിനെ മറ്റേത് വാക്കിലാണ് വിശേഷിപ്പിക്കാനാവുക,ദുരന്തമുഖത്ത് നിന്ന് പലതവണ അത്ഭുകരമായി രക്ഷപ്പെട്ട ചരിത്രമുള്ളവനാണ് മനുഷ്യൻ, എന്നിരുന്നാലും ജൂൺ 10 ലോകത്തിന്…
വ്യാജ എക്‌സ്പീരിയൻസ് സർട്ടഫിക്കറ്റ്;മുൻകൂർ ജാമ്യം തേടി വിദ്യ ഹൈക്കോടതിയിൽ
കൊച്ചി: ഗസ്റ്റ് ലക്ചറർ തസ്തികയിൽ ജോലിക്കായി മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. വെളളിയാഴ്ച രഹസ്യമായിട്ടാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.…
വിദ്യയുടെ ഒളിയിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി പോലീസ്; സുഹൃത്തുക്കളും നിരീക്ഷണത്തില്‍
പാലക്കാട്: ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ സൈബര്‍സെല്ലിന്റെ സഹായം തേടി അഗളി പോലീസ്. കെ. വിദ്യയുടെ ഒളിയിടം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. വിഷയത്തില്‍ സഹായം ആവശ്യമാണെന്ന് ശനിയാഴ്ച വൈകീട്ട് അഗളി പോലീസ് സൈബര്‍സെല്ലിനെ അറിയിച്ചു. ബന്ധുക്കൾ…
‘മടങ്ങി വരൂ സഖാവേ’; വിദ്യയുടെ വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ കെഎസ്‍യു ലുക്കൗട്ട് നോട്ടീസ് ക്യാമ്പയിൻ
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് ക്യാമ്പയിനുമായി കെഎസ്‍യു. മഹാരാജാസ് കോളേജിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നേരിടുന്ന മുൻ എസ്എഫ്ഐ പ്രവർത്തകയായ കെ വിദ്യയെ നാളിതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു…